- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഷൻ കടക്കാരുടേയും ഇടനിലക്കാരുടേയും തട്ടിപ്പുകൾക്ക് പൂർണ്ണ വിരാമം ഇട്ട് പിണറായി സർക്കാർ; ഇ-പോസ് സമ്പ്രദായത്തിന് തുടക്കം ഇട്ടതോടെ ആരു റേഷൻ വാങ്ങിയെന്ന് തലസ്ഥാനത്തെ ഭക്ഷ്യ സിവിൽ സപ്ലൈസ് ഓഫീസിൽ അപ്പോൾ തന്നെ അറിയാം; കാർഡിന്റെ എണ്ണം അനുസരിച്ച് കമ്മീഷൻ കൈപ്പറ്റുന്ന തട്ടിപ്പിന് അന്ത്യമാവും; പൊളിഞ്ഞടുങ്ങുന്നത് പൊതുവിതരണത്തെ അര നൂറ്റാണ്ടിലധികം നിയന്ത്രിച്ചിരുന്ന റേഷൻ ഭക്ഷ്യ മാഫിയ
തിരുവനന്തപുരം: റേഷൻ ഇടപാടുകൾ സുതാര്യമാക്കുന്നതിന് സംസ്ഥാനത്തെ റേഷൻ കടകളിൽ ഇനി ഇ-പോസ് മെഷീനുകൾ.മാർ്ച്ച് 31ന് മുൻപ് സംസ്ഥാനത്തെ എല്ലാ കടകളിലും ഇ-പോസ് മെഷീനുകൾ എത്തും. റേഷൻ സംവിധാനത്തിലെ തട്ടിപ്പ് തടയുന്നതിനും അർഹമായവർക്ക് മാത്രം റേഷൻ സാധനങ്ങൾ നൽകുന്നതിനുമുള്ള സർക്കാരിന്റെ സംരംഭമാണ് ഇ-പോസ് അഥവാ ഇലക്ട്രോണിക് പോയിൻ് ഓഫ് സെയിൽ പദ്ധതി. മാഫിയയെ തുടച്ചു നീക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കമാണ് ഇത്. റേഷൻ കടകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പിന് ഇതോടെ അവസാനമാകും. അതിനിടെ പദ്ധതി അട്ടിമറിക്കാൻ അവസാന ശ്രമവുമായി റേഷൻ മാഫിയയും രംഗത്തുണ്ട്. കേരളത്തിലും ഇ - പോസ് മെഷീൻ സ്ഥാപിച്ച് റേഷൻ വിതരണം സുതാര്യമാക്കാൻ സർക്കാർ തീരുമാനിച്ചതു മുതൽ റേഷൻ വ്യാപാരി സംഘടനകൾ എതിർപ്പുമായി രംഗത്തുണ്ട്. വേതന പാക്കേജ് പ്രഖ്യാപിച്ചിട്ടും എതിർപ്പിന് കുറവില്ല. റേഷൻ സാധനങ്ങൾ കരിഞ്ചന്തയിൽ വിറ്റ് കീശ വീർപ്പിക്കുന്ന ഉദ്യോഗസ്ഥരും ചേരുന്ന മാഫിയയാണ് അരനൂറ്റാണ്ടായി കേരളത്തിലെ പൊതു വിതരണ സമ്പ്രദായത്തെ നിയന്ത്രിക്കുന്നത്. ഇവർക്ക് മൂക്കു കയറിടാന
തിരുവനന്തപുരം: റേഷൻ ഇടപാടുകൾ സുതാര്യമാക്കുന്നതിന് സംസ്ഥാനത്തെ റേഷൻ കടകളിൽ ഇനി ഇ-പോസ് മെഷീനുകൾ.മാർ്ച്ച് 31ന് മുൻപ് സംസ്ഥാനത്തെ എല്ലാ കടകളിലും ഇ-പോസ് മെഷീനുകൾ എത്തും. റേഷൻ സംവിധാനത്തിലെ തട്ടിപ്പ് തടയുന്നതിനും അർഹമായവർക്ക് മാത്രം റേഷൻ സാധനങ്ങൾ നൽകുന്നതിനുമുള്ള സർക്കാരിന്റെ സംരംഭമാണ് ഇ-പോസ് അഥവാ ഇലക്ട്രോണിക് പോയിൻ് ഓഫ് സെയിൽ പദ്ധതി. മാഫിയയെ തുടച്ചു നീക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കമാണ് ഇത്. റേഷൻ കടകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പിന് ഇതോടെ അവസാനമാകും. അതിനിടെ പദ്ധതി അട്ടിമറിക്കാൻ അവസാന ശ്രമവുമായി റേഷൻ മാഫിയയും രംഗത്തുണ്ട്.
കേരളത്തിലും ഇ - പോസ് മെഷീൻ സ്ഥാപിച്ച് റേഷൻ വിതരണം സുതാര്യമാക്കാൻ സർക്കാർ തീരുമാനിച്ചതു മുതൽ റേഷൻ വ്യാപാരി സംഘടനകൾ എതിർപ്പുമായി രംഗത്തുണ്ട്. വേതന പാക്കേജ് പ്രഖ്യാപിച്ചിട്ടും എതിർപ്പിന് കുറവില്ല. റേഷൻ സാധനങ്ങൾ കരിഞ്ചന്തയിൽ വിറ്റ് കീശ വീർപ്പിക്കുന്ന ഉദ്യോഗസ്ഥരും ചേരുന്ന മാഫിയയാണ് അരനൂറ്റാണ്ടായി കേരളത്തിലെ പൊതു വിതരണ സമ്പ്രദായത്തെ നിയന്ത്രിക്കുന്നത്. ഇവർക്ക് മൂക്കു കയറിടാനാണ് പിണറായി സർക്കാർ ഇ പോസ് ആരംഭിച്ചത്. അതുകൊണ്ട് തന്നെ തീരുമാനം അട്ടിമറിക്കാൻ റേഷൻ വ്യാപാരികളെ മുന്നിൽ നിർത്തി നീക്കം ശക്തമാണ്. ഇതിനെ നേരിടാൻ തന്നെയാണ് പിണറായി സർക്കാരിന്റേയും തീരുമാനം.
റേഷൻ കടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിച്ചതിനു ശേഷവും കടയുടമകൾ നിസഹകരിച്ചാൽ അവരെ ആന്ധ്രമോഡലിൽ പൂട്ടും. രാജ്യത്ത് ആദ്യമായി റേഷൻകടകളിൽ ഇ -പോസ് മെഷീൻ സ്ഥാപിച്ചത് ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ്. അതിനെതിരെ അവിടത്തെ വ്യാപാരികൾ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതോടെ വഴങ്ങാത്ത കടയുടമകളുടെ ലൈസൻസ് റദ്ദാക്കുക. താത്പര്യമുള്ള വ്യക്തികൾക്കും സ്വാശ്രയ സംഘങ്ങൾക്കും കട അനുവദിക്കുക. എന്നീ തീരുമാനങ്ങൾ ആന്ധ്രാ സർക്കാർ അംഗീകരിച്ചു. അതോടെ ഇടഞ്ഞു നിന്ന വ്യാപാരികൾ വഴങ്ങി. ഇ-പോസ് പദ്ധതി വിജയിച്ചു. ഇത് കേരളത്തിലും നടത്താനാണ് പിണറായിയുടെ തീരുമാനം,
ഒരു കുടുംബത്തിലെ ഒരംഗം നേരിട്ടെത്തി റേഷൻ സാധനങ്ങൾ വാങ്ങുപ്പോൾ വിരലടയാളം ഇ-പോസ് മെഷീനിൽ രേഖപ്പെടുത്തും. ഇത് അനർഹർ റേഷൻ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുന്നതിനും കടകൾ കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പുകൾക്കും അവസാനമാകും. കരുനാഗപ്പള്ളി താലൂക്കിലെ 60 റേഷൻ കടകളിലാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. മാർച്ച് 31ന് മുൻപ് സംസ്ഥാന വ്യാപകമായി ഇ -പോസ് നടപ്പാക്കും. ഇതോടെ റേഷൻ തട്ടിപ്പിനും അന്തമാകും. റേഷൻ സാധനങ്ങൾ ആവശ്യമില്ലാത്തവർ സർക്കാരിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംവിധാനം നടപ്പാക്കുന്നതോട് റേഷൻ സാധനങ്ങുടെ പേരിൽ നടക്കുന്ന ക്രമക്കേടുകളും തീരും.
ഇപോസ് യന്ത്രം ഓൺ ചെയ്ത് കടയുടമ ലോഗിൻ ചെയ്യുന്നു. അതിന് ശേഷം ഉപഭോക്താവിന്റെ ആധാർ/റേഷൻകാർഡ് നമ്പർ രേഖപ്പെടുത്തണം. അപ്പോൾ സ്‌ക്രീനിൽ എല്ലാ കുടുംബാംഗങ്ങളുടെ പേരുവിവരം തെളിയും. റേഷൻ വാങ്ങാനെത്തിയ അംഗം വിരൽ പതിപ്പിക്കണം. ഇതോടെ ലഭ്യമായ ഭക്ഷ്യധാന്യങ്ങളുടെ അളവ്, വില എന്നിവ സ്‌ക്രീനിൽ തെളിയും. അളവ് രേഖപ്പെടുത്തി സ്‌ക്രീനിൽ അമർത്തുമ്പോൾ ബിൽ പുറത്തേക്ക് വരികയും ചെയ്യും. ഇതോടെ ആരാണ് റേഷൻ വാങ്ങാൻ വന്നതെന്നും എന്തെല്ലാം വാങ്ങിയെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന് തൽസമയം അറിയാനാകും. ഇതിലൂടെ റേഷൻ കടകൾ കേന്ദ്രീകരിച്ചുള്ള കരിചന്തയും തീരും. നിലവിൽ റേഷൻ കാർഡ് ഉപയോഗിച്ചാണ് വിതരണം. അതുകൊണ്ട് തന്നെ റേഷൻ വാങ്ങാനെത്താത്ത കുടുംബങ്ങളുടെ പേരിലും കടയുടമകൾ സാധനങ്ങൾ വാങ്ങുന്നതായി രേഖയുണ്ടാക്കും. അതിന് ശേഷം അത് മറിച്ചു വിൽക്കും. അങ്ങനെ സർക്കാർ സബ്‌സിഡികൾ തട്ടിയെടുക്കുന്നു. ഇതിന് പരിഹാരമുണ്ടാക്കാനാണ് ഇ പോസ്.
ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കാർഡ് ഉടമകൾക്കോ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾക്കോ തങ്ങളുടെ അർഹതപ്പെട്ട ധാന്യവിഹിതം വാങ്ങുവാൻ സഹായിക്കുന്ന സാങ്കേതിക സംവിധാനമായതു കൊണ്ട് തന്നെ ഇ പോസ് തട്ടിപ്പുകൾക്ക് തടയിടും. ആധാർ അധിഷ്ഠിതമായ വിതരണ സംവിധാനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ റേഷൻകാർഡ് ഉടമകൾക്കും കാർഡിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും പൊതുവിതരണ വകുപ്പിന് നൽകിയിട്ടുള്ള ആധാർ നമ്പറിൽ നിന്നും കൃഷ്ണമണി/ കൈവിരൽ അടയാളങ്ങൾ പരിശോധിച്ചാവും റേഷൻ സാധനങ്ങൾ വിതരണം ചെയ്യുക. ഇ പോസ് യന്ത്രങ്ങൾ സ്ഥാപിക്കുന്ന കടകളിൽ റേഷൻ കടക്കാരുടെ പ്രതിഫല പാക്കേജ് നിലവിൽ വന്നു തുടങ്ങും.
ഏറ്റവും കുറഞ്ഞത് 45 ക്വിന്റലെങ്കിലും ധാന്യം എല്ലാ റേഷൻകടകൾക്കും ലഭ്യമാവുന്ന രീതിയിലാവും റേഷൻകടകളുടെ പുനക്രമീകരണം ഭക്ഷ്യവകുപ്പ് നടത്തുക. കുറഞ്ഞത് 16,000 രൂപയെങ്കിലും പ്രതിഫലം സാധ്യമാകുന്ന രീതിയിൽ കടകളിലെ കാർഡുകളുടെ എണ്ണവും അളവും പുനക്രമീകരിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇ-പോസ് യന്ത്രം വരുന്നതോടെ റേഷൻ വസ്തുക്കളുടെ ദുർവിനിയോഗം പൂർണമായി തടയാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ സംഭവം അട്ടിമറിക്കാനും നീക്കമുണ്ട്. മെഷിൻ കൊണ്ടുനടക്കാനാവുന്നതിനാൽ കാർഡ് ഉടമയുടെ വീട്ടിൽ എത്തി ബയോമെട്രിക് രേഖ തരപ്പെടുത്താം. അതുകൊണ്ടുതന്നെ എഫ്‌സിഐ മുതൽ റേഷൻകട വരെ വിതരണസംവിധാനം കമ്പ്യൂട്ടർവത്കരിക്കുന്ന പ്രവർത്തനം ഒപ്പം നടക്കണമെന്ന വാദവും സജീവമാണ്.
സംസ്ഥാനത്ത് പതിനാലായിരത്തഞ്ഞൂറോളം റേഷൻകടകളുണ്ട്. ഇവയുടെ ഉടമകൾക്കും ജീവനക്കാർക്കും ഇത് ഉപയോഗിക്കാൻ പരിശീലനം നൽകേണ്ടതുണ്ട്. എന്നാൽ ഇതിനുള്ള നടപടികൾ പൊതുവിതരണ വകുപ്പ് ഇനിയും തുടങ്ങിയിട്ടില്ല. താലൂക്ക് സപ്ലൈ ജീവനക്കാർക്കും പരിശീലനം നൽകണം. യന്ത്രത്തിൽ സ്‌റ്റോക്ക് പരിശോധന അടക്കം കൃത്യമായ പരിശീലനമാണ് ഉദ്യോഗസ്ഥർക്ക് നൽകേണ്ടത്. കാർഡ് ഉടമകളെ ഇവയുടെ ഉപയോഗവും ഗുണവും സംബന്ധിച്ച് ബോധവത്കരിക്കേണ്ടതുമുണ്ട്. ഇതെല്ലാം വൈകിപ്പിക്കാനാണ് നീക്കം. ഇതിലൂടെ പദ്ധതി അട്ടിമറിക്കാമെന്ന് റേഷൻ മാഫിയ വിലയിരുത്തുന്നു.
റേഷൻ അരി കരിഞ്ചന്തയിൽ എത്തുന്നുണ്ടെന്നത് രഹസ്യമല്ല. പ്രതിമാസം കുറഞ്ഞത് 50 കോടി രൂപയുടെ കള്ളക്കച്ചവടമാണ് നടക്കുന്നത്. ഒരു വർഷം ശരാശരി 600 കോടിയുടെ കച്ചവടം. കമ്മിഷൻ നൂറു രൂപയിൽ നിന്ന് 220 രൂപയാക്കി വർദ്ധിപ്പിച്ചിട്ടും പ്രതിമാസ വേതനം ഉറപ്പു നൽകിയിട്ടും റേഷൻ വ്യാപാരികളെ വീണ്ടും സമരത്തിലേക്കു തള്ളിവിടാനുള്ള ചില സംഘടനകളുടെ ഗൂഢനീക്കം മാഫിയ ഇടപെടൽ മൂലമാണ്. സംസ്ഥാനത്തെ റേഷൻ കടകളിൽ എത്തുന്ന അരിയുടെ 30 മുതൽ 40 ശതമാനം വരെ കരിഞ്ചന്തയിൽ എത്തുന്നതായിട്ടാണ് കണക്ക്. ഒരു മാസം 1,18,000 ടൺ അരിയാണ് റേഷൻ കടകളിൽ എത്തുന്നത്. അതായത് 11. 80 കോടി കിലോഗ്രാം. ഇതിന്റെ 30 ശതമാനം 3.54 കോടി കിലോഗ്രാമാണ്. കിലോഗ്രാമിന് 20 രൂപ നിരക്കിലാണ് ഈ അരി കരിഞ്ചന്തയിൽ വിൽക്കുന്നത്. അതായത് 70. 80 കോടി രൂപയുടെ കച്ചവടം.
മുൻഗണനാ വിഭാഗത്തിനുള്ള അരി കരിഞ്ചന്തയിൽ വിൽക്കുമ്പോൾ തുക മുഴുവനായും ( 20രൂപയും) ലാഭിക്കാം. സബ്‌സിഡിയുള്ള പൊതുവിഭാഗത്തിന് രണ്ട് രൂപയ്ക്ക് നൽകുന്ന അരി കരിഞ്ചന്തയിൽ എത്തുമ്പോൾ ലാഭം 18 രൂപയാണ്. പൊതുവിഭാഗത്തിന് 8.90 രൂപയ്ക്കാണ് അരി നൽകുന്നത്. അത് കിഴിച്ചാൽ കരിഞ്ചന്തയിലെ ലാഭം 11.10 രൂപയാണ്. പൊതു വിഭാഗത്തിൽ വളരെ കുറച്ചു പേരേ ഭക്ഷ്യധാന്യം വാങ്ങാൻ റേഷൻ കടകളിൽ പോകാറുള്ളൂ. ബാക്കി ധാന്യം വാങ്ങിയതായി രേഖയുണ്ടാക്കി മറിക്കാകയാണ് ചെയ്യുന്നത്. മുൻഗണനാ വിഭാഗത്തിൽ 80 ശതമാനവും കടകളിൽ പോകും. ഇത്തരക്കാരോട് ഇത്തവണ ഒരു കിലോ കുറവാണ് 'എന്നു പറഞ്ഞ് ഒരോ കിലോ വെട്ടിക്കും. വരാത്തവരുടേത് മുഴുവനായി മറിക്കും ഇ-പോസ് മെഷീൻ സ്ഥാപിച്ചാൽ ഈ വെട്ടിപ്പ് നടക്കില്ല.
ഇ-പോസ് മെഷീൻ
- ഇ-പോസ് മെഷീൻ ഓൺ ചെയ്ത ശേഷം കടയുടമയോ വിൽപ്പനക്കാരനോ വിരലടയാളം പതിക്കണം
- ഉപഭോക്താവിന്റെ കാർഡ് നമ്പർ മെഷീനിൽ എന്റർ ചെയ്യണം. പിന്നെ വിരലടയാളം പതിക്കണം
- പേര് ശരിയാണ് എന്ന ശബ്ദസന്ദേശം കേൾക്കും
- വീണ്ടും തൊടുമ്പോൾ റേഷൻ വിഹിതം സ്‌ക്രീനിൽ തെളിയും. വാങ്ങേണ്ടവ തിരഞ്ഞെടുക്കാം
- പ്രിന്റ് വേണോ എന്ന് മെഷീൻ ചോദിക്കും യെസ് എന്ന് തൊട്ടാൽ പ്രിന്റ് കിട്ടും.
- മൊബൈലിൽ എസ്.എം. എസും ലഭിക്കും
- പൊതുജനങ്ങൾക്ക് ഇടപാട് വിവരം അറിയാൻ http://www.epos.kerala.gov.in എന്ന ലിങ്കിൽ പോയാൽ മതി.
ആധാർ എത്തിക്കണം
- ഇ - പോസ് മെഷീൻ ആധാർ കാർഡുമായി ബന്ധിപ്പിക്കണം.
- ഉപഭോക്താക്കൾ ആധാറിന്റെ കോപ്പി റേഷൻ കടകളിൽ എത്തിക്കണം.
- റേഷൻകാർഡിൽ പേരുള്ള ആർക്കും സാധനം വാങ്ങാം.
- മാർച്ച് 31 വരെ ആധാർ കാർഡിന്റെ കോപ്പി നൽകാം.
- കാർഡിൽ പേരില്ലാത്തവരുടെ വിരലടയാളം മെഷീൻ നിരസിക്കും