സ്റ്റോക്ഹോം: ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. ഡേവിഡ് കാർഡ്, ജോഷ്വ ഡി ആംഗ്ലിസ്റ്റ്, ഗൈഡോ ഡബ്ല്യൂ ഇബെൻസ് എന്നി അമേരിക്കൻ ശാസ്ത്രജ്ഞർക്കാണ് പുരസ്‌കാരം.

തൊഴിൽമേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഡേവിഡ് കാർഡിനെ അവാർഡിന് അർഹനാക്കിയത്. കാര്യകാരണ ബന്ധങ്ങളുടെ വിശകലനത്തിൽ പുതിയ രീതി മുന്നോട്ടുവച്ചതിനാണ് മറ്റു രണ്ടുപേരെ തേടി പുരസ്‌കാരം എത്തിയത്.