- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ കടത്തിൽ ചോദ്യം ചെയ്യാൻ വിളിച്ചാൽ പിണറായിയും ഭാര്യയും മകളും ഹാജരാകില്ല; കിഫ്ബി കേസിൽ ഐസക് പോകാത്തതിന് പിന്നിലും സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ കേസായ സാഹചര്യത്തിൽ; ഇഡി അന്വേഷണവുമായി ഇനി സിപിഎം നേതാക്കൾ ആരും സഹകരിക്കില്ല
തിരുവനന്തപുരം: കിഫ്ബി സംബന്ധിച്ച അന്വേഷണത്തിൽ സഹകരിച്ചില്ലെങ്കിൽ മുന്മന്ത്രി തോമസ് ഐസക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യും. കിഫ്ബി സംബന്ധിച്ച കാര്യങ്ങളിൽ തനിക്ക് നൽകാവുന്ന വിശദീകരണം ഐസക് രേഖാമൂലം ഇ.ഡി.യെ അറിയിക്കും. ഈ മാസം 11-ന് ഹാജരാകാനാണ് ഇ.ഡി. നോട്ടീസ്. എന്നാൽ രേഖാമൂലം വിശദീകരണം പോരെന്നാണ് ഇഡിയുടെ നിലപാട്. കേന്ദ്ര സർക്കാരുമായി ആലോചിച്ച് ഈ നിസ്സഹകരണത്തിൽ തീരുമാനം എടുക്കും. ഈ കേസിൽ ചില സർക്കാർ ഉദ്യോഗസ്ഥർ അന്വേഷണ ഏജൻസിക്ക് മുമ്പിൽ എത്തിയിരുന്നു.
കിഫ്ബി അന്വേഷണത്തിൽ ഐസക് ഹാജരാകുകയും മുഖ്യമന്ത്രിക്കുനേരെ വരുമ്പോൾ മാറിനിൽക്കുകയും ചെയ്യുന്നത് തെറ്റായ സന്ദേശം നൽകുംയ കിഫ്ബിക്കെതിരേയുള്ള അന്വേഷണം റദ്ദാക്കാൻ സർക്കാർ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാത്രമാണ് ഇ.ഡി.ക്ക് കടുത്ത നടപടി സ്വീകരിക്കാൻ കഴിയൂ. കിഫ്ബി മസാല ബോണ്ടിറക്കിയതിൽ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇ.ഡി. നിലപാട്. ഇതിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നേരത്തേയും ഐസക്കിന് നോട്ടീസ് നൽകിയിരുന്നു.
ഇ.ഡിക്ക് മുമ്പിൽ മുന്മന്ത്രി തോമസ് ഐസക് ഹാജരാകില്ല. നേരിട്ട് ഹാജരാകാതെ, കേസ് റദ്ദാക്കാനുള്ള നിയമവഴി സ്വീകരിക്കണമെന്നാണ് പാർട്ടിക്കും സർക്കാരിനും ലഭിച്ച നിയമോപദേശം. ഇഡിക്ക് ഒരു സിപിഎം നേതാവും വഴങ്ങില്ല. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയുള്ള തുടർ നടപടിയാകും ഇഡി എടുക്കുക. രാഷ്ട്രീയ വിവാദം ഉണ്ടാകുമെന്ന തിരിച്ചറിവിലാണ് ഇത്. വലിയ ക്രമക്കേട് കിഫ്ബിയിൽ സംഭവിച്ചുവെന്നാണ് ഇഡി നിഗമനം. ഐസക് അന്വേഷണവുമായി സഹകരിക്കാത്തതിനെ ഗൗരവത്തോടെ തന്നെ എടുക്കും.
സ്വർണക്കടത്ത് കേസിലും സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയിലും എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുണ്ട്. ഇതിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേയാണ് പരാതിയുള്ളത്. ഇതിൽ ഇ.ഡി.ക്ക് വഴങ്ങാൻ മുഖ്യമന്ത്രിയും സർക്കാരും തയ്യാറാകില്ല. ഇ.ഡി.യുടെ നീക്കം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ നിയമപരമായി അതിനേയും നേരിടും. മുഖ്യമന്ത്രിയും മകളും ഭാര്യയും ഇഡിക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇടയില്ലെന്നാണ് സൂചന. ഇത് തന്നെയാണ് ഐസകും ചെയ്യുന്നത്.
കിഫ്ബി സംബന്ധിച്ചള്ള അന്വേഷണം അട്ടിമറിയാണെന്ന് തോമസ് ഐസക് പറയുന്നു. സർക്കാരിന്റെ വികസന പദ്ധതികൾക്ക് കിഫ്ബിവഴി പണം കണ്ടെത്തിയത് പൊതുജനാംഗീകാരം ലഭിച്ച നടപടിയാണ്. അതിനാൽ, കിഫ്ബിക്കെതിരേയുള്ള ഇ.ഡി. അന്വേഷണം, സർക്കാരിന്റെ വികസനപദ്ധതികളെ അട്ടിമറിക്കാനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമാണെന്ന വാദം ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രചരണം. സ്വർണക്കടത്ത് കേസിനെക്കാൾ കിഫ്ബി അന്വേഷണം സജീവമായി നിലനിൽക്കുന്നതാണ് നല്ലതെന്നും പാർട്ടിവിലയിരുത്തുന്നു.
പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികൾ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുന്നുവെന്ന് സൂചന. തോമസ് ഐസക്ക് മന്ത്രിയായിരുന്ന സമയത്ത്, അദ്ദേഹം ഡയറക്ടറായിരുന്ന കമ്പനിയുടെയും മറ്റും അക്കൗണ്ട് വിവരങ്ങളുമായി ചെല്ലണം എന്നായിരുന്നു ഇ.ഡി. അദ്ദേഹത്തോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹത്തോട് ഇപ്പോൾ ഓറൽ സബ്മിഷൻ ഉൾപ്പെടെയുള്ളവ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ പത്തുകൊല്ലക്കാലത്തെ വ്യക്തിഗത അക്കൗണ്ടുകളുടെ വിവരങ്ങളും അദ്ദേഹം ഡയറക്ടറായിരുന്ന കമ്പനികളുടെ വിവരങ്ങളും കൊണ്ട് ചെല്ലണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ച് ഇ.ഡിയുടെ നോട്ടീസിനെ നേരിടാനാണ് തോമസ് ഐസക്കിന്റെ തീരുമാനം. ഇ.ഡിയുടെ നോട്ടീസ് പ്രകാരം ഐസ്‌ക ഹാജരായാൽ, മുഖ്യമന്ത്രിയെ കൂടി ഇ.ഡി. വിളിപ്പിക്കാനുള്ള സാഹചര്യം ഉണ്ടായേക്കുമെന്ന് സിപിഎം കണക്കൂകൂട്ടുന്നു. ഈ സാഹചര്യത്തിൽ ഐസക് കോടതിയെ സമീപിച്ചേക്കും. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചാൽ അത് തിരിച്ചടിയുമായി. അതുകൊണ്ട് തന്നെ വല്ലാത്ത സാഹചര്യത്തിലാണ് സിപിഎം.
അതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനായ പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റും ചർച്ചയാണ്. സ്വർണക്കടത്തു മാത്രമല്ല, ലാവ്‌ലിൻ കേസും തീർന്നു എന്ന് പിണറായി വിജയൻ കരുതരുത് ....നീതി നടപ്പിലാകുന്ന ദിവസം നിങ്ങൾ വഞ്ചിച്ച ഇ നാടും സ്വന്തം പാർട്ടിയും താങ്കളെ തിരിച്ചറിയും ... കാരണം താങ്കൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിന് സാധാരണ സഖാക്കളുടെ ചോരയുടെ മണമുണ്ട് ... എല്ലാത്തിനും ഉപരി ഇതിൽ ചതിക്കപ്പെടുന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാര് കൂടിയാണ് എന്ന് പ്രതീഷ് കുറിക്കുന്നു. ലാവ്ലിനിൽ കേന്ദ്രം നിലപാട് കടുപ്പിക്കുമെന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ