- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനവാസ കേന്ദ്രത്തിൽ അനധികൃത പന്നിഫാം; ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് പൊറുതിമുട്ടി പ്രദേശവാസികൾ; കളക്ടറകടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ; എടക്കരയിലെ ലൈലാക്ക് ഗോൾഡ് മുതലാളി അനുമതികളില്ലാതെ നിയമം വളച്ചൊടിച്ച് ജനജീവിതം ദുസഹമാക്കുന്നത് ഇങ്ങനെ
നിലമ്പൂർ: മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്ത് ഒന്നാം വാർഡ് വെണ്ടേക്കുംപൊയിലിൽ ജനവാസ കേന്ദ്രത്തിന് നടുവിൽ പ്രമുഖ ജൂവലറി ഗ്രൂപ്പിന്റെ അനധികൃത പന്നിഫാം. എടക്കരയിലെ ലൈലാക്ക് ഗോൾഡ് മുതലാളി പുതുപ്പറമ്പിൽ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമാണ് നാല് വർഷത്തോളമായി യാതൊരു രേഖകളുമില്ലാതെ അധികാരികളുടെ മൗനാനുവാദത്തോടെ ഇവിടെ പ്രവർത്തിച്ചുവരുന്നത്. നിലമ്പൂരിൽ നിന്ന് ക്കകാടംപൊയിലിലേക്കുള്ള വഴിയിൽ വെണ്ടേക്കുംപൊയിലിൽ വലത്തോട്ടുള്ള കരിമ്പ് റോഡിലാണ് ഫാം പ്രവർത്തിക്കുന്നത്. ഫാമിന് പഞ്ചായത്തിൽ നിന്ന് യാതൊരു തരത്തിലുമുള്ള അനുമതികളുമില്ല. ആകെയുള്ളത് കെട്ടിട നമ്പർ മാത്രമാണ്. നിരവധി വീടുകൾക്കും കൃഷിയിടത്തിനും നടുവിലാണ് ഫാം നിർമ്മിച്ചിരിക്കുന്നത്. നിരവധി തവണ ഊർങ്ങാട്ടിരി പഞ്ചായത്ത് ഫാം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതിനൊന്നും കൃത്യമായി തുടർ നടപടികളുണ്ടായില്ല. സമീപത്തെ വീടുകളിലുള്ളവർക്കെല്ലാം ഫാമിൽ നിന്നുള്ള ദുർഗന്ധവും മാലിന്യങ്ങളും കാരണം നിരവധി ശാരീരിക പ്രശ്നങ്ങളാണുണ്ടായിരിക്കുന്നത്. കുട്ടികൾ
നിലമ്പൂർ: മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്ത് ഒന്നാം വാർഡ് വെണ്ടേക്കുംപൊയിലിൽ ജനവാസ കേന്ദ്രത്തിന് നടുവിൽ പ്രമുഖ ജൂവലറി ഗ്രൂപ്പിന്റെ അനധികൃത പന്നിഫാം. എടക്കരയിലെ ലൈലാക്ക് ഗോൾഡ് മുതലാളി പുതുപ്പറമ്പിൽ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമാണ് നാല് വർഷത്തോളമായി യാതൊരു രേഖകളുമില്ലാതെ അധികാരികളുടെ മൗനാനുവാദത്തോടെ ഇവിടെ പ്രവർത്തിച്ചുവരുന്നത്. നിലമ്പൂരിൽ നിന്ന് ക്കകാടംപൊയിലിലേക്കുള്ള വഴിയിൽ വെണ്ടേക്കുംപൊയിലിൽ വലത്തോട്ടുള്ള കരിമ്പ് റോഡിലാണ് ഫാം പ്രവർത്തിക്കുന്നത്. ഫാമിന് പഞ്ചായത്തിൽ നിന്ന് യാതൊരു തരത്തിലുമുള്ള അനുമതികളുമില്ല.
ആകെയുള്ളത് കെട്ടിട നമ്പർ മാത്രമാണ്. നിരവധി വീടുകൾക്കും കൃഷിയിടത്തിനും നടുവിലാണ് ഫാം നിർമ്മിച്ചിരിക്കുന്നത്. നിരവധി തവണ ഊർങ്ങാട്ടിരി പഞ്ചായത്ത് ഫാം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതിനൊന്നും കൃത്യമായി തുടർ നടപടികളുണ്ടായില്ല. സമീപത്തെ വീടുകളിലുള്ളവർക്കെല്ലാം ഫാമിൽ നിന്നുള്ള ദുർഗന്ധവും മാലിന്യങ്ങളും കാരണം നിരവധി ശാരീരിക പ്രശ്നങ്ങളാണുണ്ടായിരിക്കുന്നത്. കുട്ടികൾക്കടക്കം അലർജി, ശ്വാസം മുട്ടൽ പോലുള്ള അസുഖങ്ങളാണ് ഈ ഫാം കാരണം ഉണ്ടായിരിക്കുന്നത്.
2014 ലാണ് മലപ്പുറം ജില്ലയിലെ പ്രമുഖ ജൂവലറി ഗ്രൂപ്പായ ലൈലാക്ക് ഗോർഡിന്റെ ഉടമ പുതുപ്പറമ്പിൽ അനിൽകുമാറിന്റെ ഉടമസ്ഥതയിൽ വെണ്ടേക്കുംപൊയിലിൽ പന്നിഫാം ആരംഭിക്കുന്നത്. ചുറ്റും നിരവധി വീടുകളും കൃഷിയിടങ്ങളുമുള്ള സ്ഥലത്ത് നിർമ്മാണം നടക്കുമ്പോൾ തന്നെ നാട്ടുകാർ ഇവിടെയെന്താണ് വരാൻ പോകുന്നത് ചോദിച്ചിരുന്നു. എന്നാൽ അന്നൊക്കെ സമീപവാസികളോട് പറഞ്ഞത് ഇവിടെ പോത്തുകളെ വളർത്താനുള്ള ഫാം നിർമ്മിക്കുകയാണെന്നാണ്.
എന്നാൽ പിന്നീട് ലോറികളിൽ പന്നി കുഞ്ഞുങ്ങളെ കൊണ്ട് വന്നതോടെയാണ് നാട്ടുകാർക്ക് മനസ്സിലായത് പന്നിഫാമാണ് തങ്ങളുടെ സമീപത്ത് വരാൻ പോകുന്നതെന്ന്. ജനവാസ കേന്ദ്രമായതിനാൽ തന്നെ ഇത്തരത്തിലൊരു ഫാം തുടങ്ങുന്നതിന് മുമ്പ് അടിസ്ഥാനപരമായി വേണ്ടിയിരുന്നത് സമീപവാസികളുടെ സമ്മത പത്രമായിരുന്നു. എന്നാൽ ഒരിക്കൽ പോലും ഉടമകൾ അതിന് വേണ്ടി ശ്രമിച്ചിരുന്നില്ല. ഫാം തുടങ്ങി ഒരു വർഷമായപ്പോഴേക്കും സമീപത്തെ വീടുകളിലുള്ളവർക്ക് രോഗ്യ പ്രശ്നങ്ങൾ കണ്ടുതുടങ്ങിയിരുന്നു.
കുട്ടികളിൽ തൊലിപ്പുറിത്ത് ചൊറിയും, കണ്ണിൽ നിന്ന് വെള്ളം വരികയും ചെയ്യുന്നതുമുതൽ അലർജിയും ശ്വാസംമുട്ടലുമടക്കം ഓരോരുത്തർക്കും ഓരോരോ അസുഖങ്ങൾ വരാൻ തുടങ്ങി. ഇത്തരം അസുഖങ്ങൾക്ക് പുറമെ അസഹനീയമായ ദുർഗന്ധമാണ് ഫാമിൽ നിന്നുണ്ടാകുന്നത്. ഈ ദുർഗന്ധം വമിക്കുന്നത് കാരണം ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലാണ് സമീപത്തെ വീടുകളിലെ കുട്ടികളടക്കമുള്ളവർ. സ്വസ്ഥമായി കിടന്നുറങ്ങാൻ പോലും പറ്റാതായിരിക്കുന്നു ഇവർക്ക്. രാത്രിയിൽ പന്നികളുടെ ശബ്ദവും ഈ ദുർഗന്ധവും കാരണം പഠിക്കാൻ പോലും കഴിയുന്നില്ലെന്ന വിദ്യാർത്ഥികൾ പറയുന്നു.
സമീപത്തെ കൃഷിയിടത്തിൽ ജോലിക്കെത്തുന്നവർ ദിവസങ്ങൾക്കുള്ളിൽ തങ്ങൾക്കിവിടെ നിൽക്കാനാവില്ലെന്ന് പറഞ്ഞ് തിരിച്ചുപോകുന്നതിനാൽ വിളിയിറക്കാനാകാത്ത അവസ്ഥയിലാണ് കർഷകർ. കോഴിക്കോട് ഗരത്തിലെ ഹോട്ടലുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് പന്നികൾക്ക് തീറ്റയായെത്തിക്കുന്നത്. ഇതുണ്ടാക്കുന്ന മാലിന്യ പ്രശ്നങ്ങൾ വേറെയും. നിരവധി പേർ കുടിക്കാനടക്കം ഉപയോഗിക്കുന്ന കുറുവമ്പുഴയുടെ കൈവഴിയായ ഉത്രാടം പുഴയിലേക്കാണ് ഇവിടെ നിന്നുള്ള മാലിന്യം ഒഴുക്കിക്കളയുന്നത്. പരാതികൾ ഉണ്ടാകുന്ന ഘട്ടങ്ങളിൽ ദുർഗന്ധമില്ലാതാക്കാനുപയോഗിക്കുന്ന വിഷവാതകവും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അസുഖങ്ങൾ വന്നവർ ആശുപത്രികളിൽ പോയപ്പോൾ എല്ലാവരോടും പറഞ്ഞത് ഈ ഫാമിൽ നിന്നുള്ള മാലിന്യങ്ങളാണ് പ്രശനമുണ്ടാക്കുന്നതെന്നും ഉടൻ തന്നെ ഇവിടെ നിന്നും മാറിത്താമസിക്കണമെന്നുമാണ്. പതിറ്റാണ്ടുകളായി തങ്ങൾ ജീവിക്കുന്ന സ്ഥലത്ത് വന്ന് ഫാമുണ്ടാക്കിയവരാണ് മാറേണ്ടത് തങ്ങളല്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. ഇക്കാര്യമറിയിച്ചുകൊണ്ട് പഞ്ചായത്ത് മുതലുള്ള മുഴുവൻ അധികാര സ്ഥാപനങ്ങളിലും പരാതി നൽകിയെങ്കിലും ഒന്നിനും ഫലമുണ്ടായില്ല. പികെ ബഷീർ എംഎൽഎയുടെ കത്തുമായി കളക്ടറെ കാണാൻ തയ്യാറായ പരാതിക്കാർക്ക് കളക്ടറെ കാണാൻ പോലുമായില്ല. പരാതി നൽകിയ വകുപ്പുകളിൽ നിന്നെല്ലാം ഉദ്യോഗസ്ഥരെത്തി പേരിന് പരിശോധന നടത്തിപ്പോകുന്നു എന്നല്ലാതെ യാതൊരു നടപടികളുമുണ്ടായില്ല.
അവസാനം സഹികെട്ട് സമരത്തിനിറങ്ങിയവരെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുന്ന സമീപനമാണ് ഉടമസ്ഥരിൽ നിന്നുണ്ടായിട്ടുള്ളത്. പ്രദേശിക രാഷ്ട്രീയക്കാരെല്ലാം ഉടമസ്ഥരുടെ സഹായികളുമാണ്. ഊർങ്ങാട്ടിരി പഞ്ചായത്ത് നിരവധി തവണ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നെങ്കിലും ഇതൊന്നും നടപ്പിലായില്ല. നടപ്പിലാക്കാൻ അധികൃതർ ശ്രമിച്ചിട്ടുമില്ല. പലരും ഇവിടെ നിന്ന് വീടുമാറിപ്പോയി. പുതിയ വീടുണ്ടാക്കാൻ കഴിയാത്തവർ ഈ ദുരിതങ്ങളെല്ലാം സഹിച്ച് ഇവിടെ തന്നെ കഴിയുന്നു. സഹികെട്ട നാട്ടുകാർ വീണ്ടും സമരത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. പതിറ്റാണ്ടുകളായി തങ്ങൾ ജീവിക്കുന്ന ഇടം വിട്ട് എങ്ങോട്ട് പോകുമെന്നാണ് ഇവർ ചോദിക്കുന്നത്.