- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിതെറ്റുന്ന കൗമാരം വഴികാട്ടാൻ മാതൃത്വം'; കുട്ടികളെ പീഡനങ്ങളിൽ നിന്നും രക്ഷിക്കാൻ വഴികൾ പറഞ്ഞു കൊടുക്കാൻ ക്ലാസെടുത്ത സന്മാർഗി പ്രകൃതി വിരുദ്ധ പീഡനക്കേസിൽ പ്രതിയായി; മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച 14കാരനെ രക്ഷപ്പെടുത്തിയത് പ്രതിയുടെ ഭാര്യ; എടപ്പാളിൽ നിന്നും ഒരു സന്മാർഗിയുടെ കഥ
എടപ്പാൾ: 'വഴിതെറ്റുന്ന കൗമാരം വഴികാട്ടാൻ മാതൃത്വം' എന്ന പേരിൽ കുട്ടികൾക്കും അമ്മമാർക്കും ബോധവത്കരണ ക്ലാസ് നടത്തി ശ്രദ്ധേയനായ ആൾ തന്നെ പീഡനക്കേസിൽ പ്രതിയായി. പ്രകൃതി വിരുദ്ധ പീഡനത്തിനാണ് ഇയാൾ കുടുങ്ങുന്നത്. കണ്ടനകം പുള്ളുവൻപടി സ്വദേശി സൈഫുദ്ദീ(40)നെതിരെയാണ് പൊന്നാനി പൊലീസ് കേസെടുത്തത്. വീടിനടുത്തുള്ള മില്ലിൽ മുളകുപൊടിക്കാൻ പോവുകയായിരുന്ന 14 വയസ്സുകാരനോട് തന്റെ വീട്ടിലുള്ള പഠിക്കാൻ സഹായകരമായ പുസ്തകമെടുത്തു തരാമെന്നുപറഞ്ഞ് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. അതിന് ശേഷം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കരച്ചിൽകേട്ട് വീട്ടിലുണ്ടായിരുന്ന പ്രതിയുടെ ഭാര്യ വന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. അവശനായെത്തിയ കുട്ടി പറഞ്ഞതനുസരിച്ച് വീട്ടുകാർ പൊന്നാനി പൊലീസിലും പിന്നീട് ചൈൽഡ് ലൈനിലും പരാതി നൽകി. കേസെടുത്ത പൊലീസ് പ്രതിയെ തേടി വീട്ടിലെത്തിയെങ്കിലും ഇയാൾ ഒളിവിൽ പോയിരുന്നു. വെള്ളിയാഴ്ച ഇയാൾ നേതൃത്വംനൽകുന്ന ട്രസ്റ്റ് കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾക്കും മറ്റുമെതിരെ ഡോ. രജത്കുമാറടക്കമുള്ളവരെ ഉൾപ്പെടു
എടപ്പാൾ: 'വഴിതെറ്റുന്ന കൗമാരം വഴികാട്ടാൻ മാതൃത്വം' എന്ന പേരിൽ കുട്ടികൾക്കും അമ്മമാർക്കും ബോധവത്കരണ ക്ലാസ് നടത്തി ശ്രദ്ധേയനായ ആൾ തന്നെ പീഡനക്കേസിൽ പ്രതിയായി. പ്രകൃതി വിരുദ്ധ പീഡനത്തിനാണ് ഇയാൾ കുടുങ്ങുന്നത്. കണ്ടനകം പുള്ളുവൻപടി സ്വദേശി സൈഫുദ്ദീ(40)നെതിരെയാണ് പൊന്നാനി പൊലീസ് കേസെടുത്തത്.
വീടിനടുത്തുള്ള മില്ലിൽ മുളകുപൊടിക്കാൻ പോവുകയായിരുന്ന 14 വയസ്സുകാരനോട് തന്റെ വീട്ടിലുള്ള പഠിക്കാൻ സഹായകരമായ പുസ്തകമെടുത്തു തരാമെന്നുപറഞ്ഞ് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. അതിന് ശേഷം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കരച്ചിൽകേട്ട് വീട്ടിലുണ്ടായിരുന്ന പ്രതിയുടെ ഭാര്യ വന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
അവശനായെത്തിയ കുട്ടി പറഞ്ഞതനുസരിച്ച് വീട്ടുകാർ പൊന്നാനി പൊലീസിലും പിന്നീട് ചൈൽഡ് ലൈനിലും പരാതി നൽകി. കേസെടുത്ത പൊലീസ് പ്രതിയെ തേടി വീട്ടിലെത്തിയെങ്കിലും ഇയാൾ ഒളിവിൽ പോയിരുന്നു. വെള്ളിയാഴ്ച ഇയാൾ നേതൃത്വംനൽകുന്ന ട്രസ്റ്റ് കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾക്കും മറ്റുമെതിരെ ഡോ. രജത്കുമാറടക്കമുള്ളവരെ ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസ് നടത്തിയിരുന്നു.
വെറൂർ മഹല്ല് പ്രവാസി കൂട്ടായ്മയായ സാന്ത്വനം ചാരിറ്റബിൾട്രസ്റ്റ് നടത്തിയ ബോധവത്കരണ സെമിനാർ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തത്. വഴിതെറ്റുന്ന കൗമാരം വഴികാട്ടാൻ മാതൃത്വം എന്ന സെമിനാറിൽ സൈഫുദ്ദീൻ അധ്യക്ഷതവഹിച്ചു. സി.പി. ബാവഹാജി, ഡോക്ടർമാരായ പി.എം. വിശ്വനാഥൻ, കെ.വി. പുഷ്പാകരൻ, സക്കറിയ, സിനിമാ നിർമ്മാതാവ് ചട്ടിക്കൽ മാധവൻ, കെ.എസ്. സിദ്ദിഖ്, ബാബു കോലത്ര, രമണി രാജഗോപാൽ, ടി.പി. കുഞ്ഞിമരയ്ക്കാർ എന്നിവരും പങ്കെടുത്തു. ഡോ. രജിത്കുമാർ നയിച്ച നാലുമണിക്കൂർ നീണ്ട ബോധവത്കരണക്ലാസ് രക്ഷിതാക്കൾക്കും കുട്ടികൾക്കും പുത്തൻ അനുഭവമായി.
ഈ സെമിനാർ നടന്ന് രണ്ട് ദിവസത്തിനുള്ളിലാണ് മുഖ്യ നടത്തിപ്പുകാരൻ പീഡനക്കേസിൽ കുടുങ്ങുന്നത്. ഇയാൾക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നാണ് സൂചന. ഇവരുടെ സഹായത്തോടെയാണ് ഒളിവിൽ പോയതെന്നും സംശയമുണ്ട്.