- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് ടാറ്റാ കാട്ടി പോകുന്നതല്ലാതെ ഒന്നും നടപ്പിലാവാറില്ല; എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാവുന്ന കൂരകളെ ഓർത്ത് ഉറക്കമില്ലാരാവുകൾ; പ്രാഥമിക സൗകര്യങ്ങൾ കണികാണാൻ പോലുമില്ല; ഏറ്റവുമൊടുവിൽ സ്ഥലം ഒഴിയണമെന്ന ഭീഷണിയും; കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ എട്ടുകുടുംബങ്ങൾ പറയുന്നു..സർക്കാരെ ഞങ്ങളെ രക്ഷിക്കണം
കോതമംഗലം: കുടിവെള്ളമടക്കം പ്രാഥമിക സൗകര്യങ്ങൾ ഒന്നുമില്ലാതെ വലയുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ എട്ടുകുടുംബങ്ങൾ. കുടിക്കാൻ വെള്ളമെടുക്കുന്ന പൊതുടാപ്പ് ഉടൻ മാറ്റുമെന്ന് വാട്ടർഅതോററ്റി. കിടക്കുന്ന കൂരകൾ മേച്ചിലടക്കം താഴേയ്ക്കുപതിക്കുമെന്ന ഭീതിയിൽ ഉറങ്ങാനാവുന്നില്ല. തുണിമാറുന്നതിനും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിനുള്ള സൗകര്യങ്ങൾ പരിമിതം. തൊഴിലില്ലാത്തതിനാൽ ദാരിദ്ര്യവും പട്ടിണിയും വിട്ടൊഴിയുന്നില്ല. ഇതിനിടയിൽ സ്ഥലം ഒഴിയണമെന്ന ഭീഷണിയും.കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് നാല് വീടുകളിലായി കഴിഞ്ഞുവരുന്ന കുടുംബങ്ങളുടെ ഇന്നത്തെ ജീവിത സ്ഥിതി ഇങ്ങിനെ. സമീപത്തെ പാതവക്കിലെ പൊതുടാപ്പാണ് ശുദ്ധജല ലഭ്യതയ്ക്കായി ഈ കുടുംബങ്ങളുടെ ഏക ആശ്രയം. ഈ ടാപ്പ് മാറ്റുമെന്ന് പ്രഖ്യാപിച്ച് വാട്ടർ അതോററ്റി അധികൃതരെത്തിയത് ഇവരെ ആശങ്കയിലാഴ്തിയിരിക്കുകയാണ്. കഴുക്കോലും ഉത്തരവുമെല്ലാം ചിതലരിച്ച് ഏത് നിമിഷവും തകർന്നുവീഴാവുന്ന കൂരകളിലാണ് ഇവിടെ കുട്ടികളും വൃദ്ധരും രോഗികളുമടക്കമുള്ള 35-ളം പേർ അന്തിയുറങ്ങുന്നത്. ഭിത്തികളില്ല
കോതമംഗലം: കുടിവെള്ളമടക്കം പ്രാഥമിക സൗകര്യങ്ങൾ ഒന്നുമില്ലാതെ വലയുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ എട്ടുകുടുംബങ്ങൾ. കുടിക്കാൻ വെള്ളമെടുക്കുന്ന പൊതുടാപ്പ് ഉടൻ മാറ്റുമെന്ന് വാട്ടർഅതോററ്റി. കിടക്കുന്ന കൂരകൾ മേച്ചിലടക്കം താഴേയ്ക്കുപതിക്കുമെന്ന ഭീതിയിൽ ഉറങ്ങാനാവുന്നില്ല. തുണിമാറുന്നതിനും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിനുള്ള സൗകര്യങ്ങൾ പരിമിതം. തൊഴിലില്ലാത്തതിനാൽ ദാരിദ്ര്യവും പട്ടിണിയും വിട്ടൊഴിയുന്നില്ല. ഇതിനിടയിൽ സ്ഥലം ഒഴിയണമെന്ന ഭീഷണിയും.
കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് നാല് വീടുകളിലായി കഴിഞ്ഞുവരുന്ന കുടുംബങ്ങളുടെ ഇന്നത്തെ ജീവിത സ്ഥിതി ഇങ്ങിനെ.
സമീപത്തെ പാതവക്കിലെ പൊതുടാപ്പാണ് ശുദ്ധജല ലഭ്യതയ്ക്കായി ഈ കുടുംബങ്ങളുടെ ഏക ആശ്രയം. ഈ ടാപ്പ് മാറ്റുമെന്ന് പ്രഖ്യാപിച്ച് വാട്ടർ അതോററ്റി അധികൃതരെത്തിയത് ഇവരെ ആശങ്കയിലാഴ്തിയിരിക്കുകയാണ്. കഴുക്കോലും ഉത്തരവുമെല്ലാം ചിതലരിച്ച് ഏത് നിമിഷവും തകർന്നുവീഴാവുന്ന കൂരകളിലാണ് ഇവിടെ കുട്ടികളും വൃദ്ധരും രോഗികളുമടക്കമുള്ള 35-ളം പേർ അന്തിയുറങ്ങുന്നത്. ഭിത്തികളില്ലാത്തതിനാൽ മിക്ക വീടുകളും പ്ലാസ്റ്റിക് ഷീറ്റ് മറച്ചുകെട്ടിയ നിലയിലാണ്. ശൗചാലങ്ങളുടെയും ശുചിമുറികളുടെയും സ്ഥാനത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഒരു മറപ്പുര മാത്രമാണുള്ളത്. കുടിലുകളിൽ മക്കളെയും കൊണ്ട് എങ്ങനെ കഴിയും രക്ഷിതാക്കൾ മറുനാടനോട് സങ്കടം പറഞ്ഞു.
സമീപത്തെ നമ്പൂരിഇല്ലത്തെ കുടികിടപ്പുകാരനായിരുന്ന മണ്ണാർകോട് കൊച്ചോല അയ്യപ്പൻ -കാളുകുറുമ്പ ദമ്പതികളുടെ ഏഴ് പെൺമക്കളിൽ 6 പേരും ആവരുടെ മക്കളും മരുമക്കളും പേരക്കിടാങ്ങളുമാണ് ഇവിടെ താമസിക്കുന്നത്. രേഖകൾ പ്രകാരം ഇവിടെ എട്ട് ഏക്കർ 8 സെന്റ് പുറം പോക്കുണ്ടെന്ന് റവന്യൂവകുപ്പധികൃതർ ഇവരെ ധരിപ്പിച്ചിട്ടുള്ളതെന്നാണ് താമസക്കാരിൽ നിന്നും ലഭിച്ച വിവരം. തങ്ങളിൽ ചിലർ വീടുപണിയുന്നതിനും കൂരമേയുന്നതിനും ധനസഹായത്തിനും പട്ടയം ലഭിക്കാനും മറ്റുമുള്ള അപേക്ഷയുമായി ഓഫീസുകൾ കയറി ഇറങ്ങിയ അവസരത്തിൽ വില്ലേജ് ഓഫീസറും തഹസീൽദാരുമടക്കമുള്ള ഉദ്യോഗസ്ഥരാണ് തങ്ങളേ ഇക്കാര്യം ധരിപ്പിച്ചതെന്നാണ് താമസക്കാർ വെളിപ്പെടുത്തുന്നത്.
പിൽക്കാലത്ത് ഈ സ്ഥലം വനംവകുപ്പിന്റെ തടി ഡിപ്പോ ആയിരുന്നെന്നും ചില രേഖകളിൽ പരാമർശമുണ്ട്. കൊച്ചോല അയ്യപ്പൻ ഏതാണ്ട് 120 വർഷം മുമ്പ് ഇവിടെ കാടുവെട്ടി തെളിച്ചാണ് വീട് വച്ചതെന്ന് കുടുംമ്പത്തിലെ ഇപ്പോഴത്തെ തലമൂത്ത അംഗം കാർത്തീക വള്ളോൻ പറഞ്ഞു.
ഇവരുടെ മരണശേഷം പെൺമക്കൾ ഇവിടെ കൂരകൾ സ്ഥാപിച്ച് താമസം ആരംഭിക്കുയായിരുന്നു. അന്നു മുതൽ വീട് നിർമ്മിക്കാനും മറ്റ് ആനുകൂല്യങ്ങൾക്കുമായി ഈ കുടുമ്പങ്ങളിലെ താമസക്കാർ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ്.നാല് തലമുറകളായി ഇവിടെക്കഴിഞ്ഞുവരുന്ന പരിശ്രമ ഫലമായി ഇതുവരെ കിട്ടിയത് രണ്ട് കൂടുമ്പങ്ങൾക്ക് റേഷൻ കാർഡും ഒരു കുടുംമ്പത്തിന് വൈദ്യുത കണക്ഷനും മാത്രം.
കുടിവെള്ളത്തിന് ആകെ ആശ്രയമായ പൊതു ടാപ്പ് മാറ്റാൻ വാട്ടർ അതോററ്റി എത്തി നീക്കം ആരംഭിച്ചത് ഇവരെ ആശങ്ക കൂലരാക്കിയിട്ടുണ്ട്. വില്ലേജ്,താലൂക്ക് ഓഫീസുകളിൽ അപേക്ഷ നൽകിയപ്പോൾ പട്ടയം നൽകാൻ കഴിയില്ലെന്നാണ് അധികൃതർ ഇവരെ അറിയിച്ചിട്ടുള്ളത്. ഇലക്ഷൻ അടുക്കുമ്പോൾ രാഷ്ട്രീയക്കാർ എത്തി എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് മടങ്ങുന്നതല്ലാതെ ദശാബ്ദങ്ങളായി ഒന്നും നടക്കാറില്ലെന്ന് താമസക്കാരിലെ മുതിർന്ന അംഗം കാർത്തിക പറഞ്ഞു. ഇടയ്ക്ക് ഇവിടം സന്ദർശിച്ച ജനപ്രതിനിധികളിൽ ചിലർ ഇല്ലത്തെ ഇപ്പൊഴത്തെ അവകാശിയുമായി രമ്യതയിലാവാനും ഇങ്ങിനെയായാൽ 5 പേർക്ക് 3 സെന്റ് സ്ഥലം വീതം ലഭിക്കുമെന്ന് അറിയിച്ചുവെന്നും തങ്ങളുടെ ഉറ്റവരെ അടക്കം ചെയ്ത മണ്ണ് വിട്ടുകൊടുത്ത് ഒരു ഒത്തുതീർപ്പിനില്ലന്നും പറഞ്ഞ് ഇവരെ മടക്കി അയച്ചതായും താമസക്കാർ അറിയിച്ചു.
നാല് തലമുറകളിൽപ്പെട്ട മരണമടഞ്ഞവരെ അടക്കം ചെയ്തിട്ടുള്ളത് ഇവരുടെ താമസസ്ഥലത്തിന്റെ ഒരുഭാഗത്താണ്. ഇവിടം കാടുകയറി മൂടിയ നിലയിലാണ്. സ്വന്തമായി കിടപ്പാടം,തല ചായ്ക്കാൻ സ്വന്തം പേരിൽ ഒരു പിടി മണ്ണ് ,കുടിക്കാൻ വെള്ളം ,നല്ല ശൗചാലയം ഇവരുടെ അത്യാവശ്യങ്ങൾ ഇതെല്ലാമാണ്.ഗർഭിണികളും രോഗികളും കുട്ടികളുമൊക്കെയുണ്ടെങ്കിലും ആരോഗ്യ വകുപ്പ്കാർ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാറില്ല. ഇതിനിടെ സമീപത്തെ പുരയിടത്തിന്റെ അവകാശിയായ നമ്പൂരി കുടുംബാംഗം താമസസ്ഥലത്തുനിന്നും മാറണമെന്ന് പലതവണ തങ്ങളോട് ആവശ്യപ്പെട്ടു എന്നും പുറംപോക്കാണെന്ന് അധികൃതർ അറിയിച്ച സ്ഥലത്തിൽ നമ്പൂതിരികുടുമ്പത്തിന് അവകാശം ലഭിച്ചത് എങ്ങിനെയാണെന്ന് വ്യക്തമാവുന്നില്ലന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇവർ അറിയിച്ചു. മുഖ്യമന്ത്രിയടക്കം രാഷ്ട്രീക്കാരുടെയും ഉദ്യോഗസ്ഥമേലാളന്മാരുടെയും കാൽക്കൽ വീണിട്ടും ഫലമില്ല.ഇനി ആരുടെ മുന്നിൽ കൈനീട്ടണമെന്നറിയില്ല. സർക്കാർ കണ്ണുതുറക്കണം .ഞങ്ങളെ രക്ഷിക്കണം.താമസക്കാർ നയം വ്യക്തമാക്കി.