ചില കുറ്റവാളികൾ ജയിൽ ചാടുന്നത് അവരെ ഒരിക്കലും പൊലീസിന് പിടികൂടാൻ സാധിക്കില്ലെന്ന വിശ്വാസത്തിലാണ്. എന്നാൽ കുറ്റാന്വേഷണം ജീവശ്വാസമാക്കിയ പൊലീസുകാരുള്ളിടത്തോളം കാലം ഇവരിൽ ഭൂരിഭാഗവും കുറച്ച് കാലത്തിനുള്ളിൽ പിടിയിലാകാറുമുണ്ട്. മെക്‌സിക്കോയിലെ മയക്കുമരുന്ന രാജാവായ ജോക്യുൻ എൽ ചാപോ ഗുസ്മാൻ ലോറയ്ക്കും ഇപ്പോൾ ഈ ഗതിയാണുണ്ടായിരിക്കുന്നത്.

മെക്‌സിക്കോയിലെ കനത്ത സുരക്ഷയുള്ള ജയിലിൽ നിന്നും രക്ഷപ്പെട്ട ഈ ക്രിമിനലിനെ ഇപ്പോൾ പിടികൂടി വീണ്ടും ജയിലിൽ എത്തിച്ചിരിക്കുകയാണ്. ലോസ് മാച്ചിസ് നഗരത്തിൽ നടന്ന ഒരു റെയ്ഡിനെയാണ് എൽ ചാപോവിനെ മെക്‌സിക്കൻ നാവികർ പിടികൂടിയിരിക്കുന്നത്. റെയ്ഡിൽ ഇയാളുടെ അഞ്ച് കൂട്ടാളികളായ കൊള്ളക്കാർ കൊല്ലപ്പെടുകയും മറ്റ് ആറ് പേർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. റെയ്ഡിനിടെയുണ്ടായ പ്രത്യാക്രമണത്തിൽ ഒരു മെക്‌സിക്കൻ നാവികന് ഗുരുതരമല്ലാത്ത പരുക്കേറ്റിട്ടുണ്ട്. നിരവധി ആയുധങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ഇപ്പോൾ പിടിയിലായിരിക്കുന്നത് അതി ക്രൂരനായ കുറ്റവാളിയാണ്. അതായത് ശത്രുക്കളെ കണ്ടെത്തി തല അറുത്ത് റോഡരികിൽ പ്രദർശിപ്പിപ്പിക്കുന്ന നിഷ്ഠൂരനാണിയാൾ. മെകിസിക്കോയിൽ പതിവായ ഒരു കൊലപാതക രീതിയുമാണിത്.സുരക്ഷാ ജയിലിൽ നിന്നും രക്ഷപ്പെട്ട ശേഷം ആറ് മാസക്കാലം എൽ ചാപോയും കൂട്ടരും ജീവിച്ചത് ഗ്രനേഡുകലും റോക്കറ്റുകളുമായിരുന്നു. മെക്‌സിക്കോയിൽ പിടിയിലായ മാഫിയ തലവന്റെ രക്തം മണക്കുന്ന കഥകൾ ഈ വിധത്തിലുള്ളതാണ്.

എൽ ചാപോ രക്ഷപ്പെട്ടതിന് ശേഷം അയാളെ തിരിച്ച് പിടിക്കാൻ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്‌മിനിസ്‌ട്രേഷൻ , യുഎസ് മാർഷൽസുമാരും എൽചാപോയെ തിരിച്ച് പിടിക്കാൻ കിണഞ്ഞ് പരിശ്രമിച്ച് വരുകയായിരുന്നു. പിടികൂടൽ ശ്രമത്തിനിടെ എൽ ചാപോ യുഎസിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവോ എന്ന കാര്യം വ്യക്തമായിട്ടില്ല. എന്നാൽ വെള്ളിയാഴ്ച ഉച്ച്ക്ക് ശേഷം ഒരു വിമാനത്തിൽ കയറാനുള്ള ശ്രമത്തിനിടെയാണ് അയാൾ പിടിയിലായിരിക്കുന്നത്. മെക്‌സിക്കൻ നാവികർ ഇയാൾ താമസിച്ചിരുന്ന വീടിന് നേരെ വെടിവയ്ക്കാൻ തുടങ്ങിയപ്പോൾ എൽ ചാപോ അവിടെ നിന്നും പലായനം ചെയ്യുകയായിരുന്നു. തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയെന്നും എൽചാപോയെ തങ്ങൾക്ക് ലഭിച്ചുവെന്നുമാണ് മെക്‌സിക്കൻ പ്രസിഡന്റ് എന്റിക്യൂ പെന നിറ്റോ ട്വീറ്റ് ചെയ്തിരിക്കുന്നത്. റെയ്ഡിനിടെ എൽചാപോയുടെ വലം കൈ എന്നു വിശേഷിപ്പിക്കപ്പെടുന്ന എൽ ചോലോയും പിടിയിലായിട്ടുണ്ട്. ഇയാളും നിയമത്തിന്റെ പിടിയിൽ നിന്ന് വഴുതി മാറി നടക്കുന്ന ക്രിമിനലാണ്.

ലോസ് മെച്ചിസിലെ വീടിന് നേരെ വെടിവയ്പുണ്ടായപ്പോൾ എൽ ചാപോ അവിടെ നിന്നും പലായനം ചെയ്യുകയായിരുന്നുവെന്നും തുടർന്ന് ഒരു വിമാനത്തിൽ കയറാനുള്ള ശ്രമത്തിനിടെ ഒരു മോട്ടലിൽ വച്ച് എൽ ചാപോയെയും കൂട്ടാളിയെയും പിടികൂടുകയുമായിരുന്നുവെന്നാണ് മെക്‌സിക്കൻ അധികൃതർ പറയുന്നത്. അറസ്റ്റിലാവുമ്പോൾ വൃത്തി കെട്ട ഒരു വസ്ത്രം മാത്രമായിരുന്നു ഈ മാഫിയാ തലവൻ ധരിച്ചിരുന്നത്. നിരവധി മുറിവുകൾ ഇയാളുടെ കൈകളിൽ ദൃശ്യമായിരുന്നു. അറസ്റ്റിനോടനുബന്ധിച്ച് പുറത്ത് വന്ന ഒരു ഫോട്ടോയിൽ ഒരു വൃത്തികെട്ട ബനിയൻ മാത്രം ധരിച്ച് നിൽക്കുന്ന എൽ ചാപോയെ കാണാം. പ ശ്ചാത്തലത്തിൽ ഏറെക്കുറെ നഗ്‌നയായ ഒരു സ്ത്രീയുടെ ചിത്രവും ചുമരിൽ പതിച്ചതായി കാണാം. മറ്റൊരു ഫോട്ടോയിൽ എൽ ചാപോയും കൂട്ടാളിയും അറസ്റ്റ് ചെയ്യപ്പെട്ട് വാഹനത്തിലിരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.2009ലായിരുന്നു എൽ ചാപോ ജയിൽ ചാടി രക്ഷപ്പെട്ടിരുന്നത്. 2012ൽ എൽ ചാപോയ്ക്ക് വേണ്ടിയുള്ള റെയ്ഡിനിടെ അയാളുടെ ഗേൾഫ്രണ്ടും 2012ലെ മിസ് സിനലോവ വിജയിയുമായ യുവതി കൊല്ലപ്പെട്ടിരുന്നു.

എൽ ചാപോ ലോസ് മോച്ചിസിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പെ ഇവിടെ എത്തിയിരുന്നു. ഇയാൾ രക്ഷപ്പെട്ട അൽടിപ്ലാനോ ജയിലിൽ നിന്നും 1300 മൈലുകൾ അകലെയുള്ള പ്രദേശമാണിത്. എൽ ചാപോയ്ക്ക് വേണ്ടി ഈ കടലോര പട്ടണത്തിൽ പൊലീസ് അരിച്ച് പെറുക്കിയിരുന്നുവെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മെക്‌സിക്കൻ പ്രസിഡന്റ് ഈ മാഫിയ തലവനെ അറസ്റ്റ് ചെയ്ത് കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിടിച്ചെടുത്ത ആയുധങ്ങളിൽ രണ്ട് 50 കാലിബർ സ്‌നിപ്പർ തോക്കുകളും ഉൾപ്പെടുന്നു. ബുള്ളറ്റ് പ്രൂഫിനെപ്പോലും ഭേദിക്കാൻ സാധിക്കുന്ന തോക്കുകളാണിവ.കൂടാതെ ഗ്രനേഡ് ലോഞ്ചറുകളും പിടിച്ചെടുത്തിട്ടുണ്ട്.

യുഎസിലും മെക്‌സിക്കോയിലും നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് എൽ ചാപോ. ഡിഇഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരനുമാണ്. ഇയാളെ തിരിച്ച് പിടിച്ചതിൽ ഡിഇഎ കടുത്ത സന്തോഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014 ഫെബ്രവരി 22ന് ഇയാൾ പിടിയിലായപ്പോൽ അയാളെ വിട്ട് തരണമെന്ന് യുഎസ് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അത് നടപ്പിലായിരുന്നുവോ എന്ന് വ്യക്തമല്ല.  എന്നാൽ മെക്‌സിക്കൻ സർക്കാർ അതിന് തയ്യാറായിരുന്നില്ല.