- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരേസ മെയ് തരംഗത്തിൽ യുകെ ലോക്കൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ ലേബറിന് വൻ തിരിച്ചടി; വലതുവംശീയ പാർട്ടിയായ യുക്കിപ്പ് ഇല്ലാതായി; പൊതു തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കി തെരേസ
ബ്രിട്ടനെ യൂറോപ്യൻ യൂണിയന് പുറത്തേയ്ക്ക് നയിക്കാൻ കെൽപ്പുള്ള ഭരണാധികാരി തെരേസ മേയാണെന്ന് ബ്രിട്ടീഷ് ജനത ഉറപ്പിച്ചുവെന്ന് വ്യക്തമാക്കി ലോക്കൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് കൂറ്റൻ ജയം. മുഖ്യ എതിരാളികളായ ലേബർ പാർട്ടിയെയും വലതു തീവ്ര നിലപാടുകളുടെ പാർട്ടിയായ യുക്കിപ്പിനെയും തകർത്ത ടോറികൾ, രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമെന്നോണം വിജയക്കൊടി പാറിച്ചു. പൊതുതിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ടോറികൾ കരസ്ഥമാക്കുമെന്നതിന്റെ സൂചനകൂടിയായി പ്രാദേശിക തിരഞ്ഞെടുപ്പിലെ വിജയം. ലേബറിന്റെ ശക്തികേന്ദ്രങ്ങളിലടക്കം നേട്ടമുണ്ടാക്കിയ ടോറികൾ, 560 സീറ്റുകളാണ് രാജ്യമെമ്പാടുമായി കരസ്ഥമാക്കിയത്. ബ്രെക്‌സിറ്റിലേക്കുള്ള തെരേസ മേയുടെ ചുവടുവെപ്പുകൾക്ക് അംഗീകാരമെന്നോണമാണ് ആളുകൾ വോട്ട് ചെയ്തത്. ലേബർ പാർട്ടിക്ക് കഴിഞ്ഞതവണത്തേക്കാൾ 380-ലേറെ സീറ്റുകൾ നഷ്ടമായി. യുക്കിപ്പിനെയാകട്ടെ, ജനങ്ങൾ പൂർണമായി പുറംതള്ളുകയും ചെയ്തു. വെസ്റ്റ് മിഡ്‌ലൻഡ്‌സിലെയും ടീസ് വാലിയിലെയും മേയർ തിരഞ്ഞെടുപ്പിലെ തോൽവി ലേബർ പാർട്ടിക്ക്
ബ്രിട്ടനെ യൂറോപ്യൻ യൂണിയന് പുറത്തേയ്ക്ക് നയിക്കാൻ കെൽപ്പുള്ള ഭരണാധികാരി തെരേസ മേയാണെന്ന് ബ്രിട്ടീഷ് ജനത ഉറപ്പിച്ചുവെന്ന് വ്യക്തമാക്കി ലോക്കൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് കൂറ്റൻ ജയം. മുഖ്യ എതിരാളികളായ ലേബർ പാർട്ടിയെയും വലതു തീവ്ര നിലപാടുകളുടെ പാർട്ടിയായ യുക്കിപ്പിനെയും തകർത്ത ടോറികൾ, രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമെന്നോണം വിജയക്കൊടി പാറിച്ചു. പൊതുതിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ടോറികൾ കരസ്ഥമാക്കുമെന്നതിന്റെ സൂചനകൂടിയായി പ്രാദേശിക തിരഞ്ഞെടുപ്പിലെ വിജയം.
ലേബറിന്റെ ശക്തികേന്ദ്രങ്ങളിലടക്കം നേട്ടമുണ്ടാക്കിയ ടോറികൾ, 560 സീറ്റുകളാണ് രാജ്യമെമ്പാടുമായി കരസ്ഥമാക്കിയത്. ബ്രെക്‌സിറ്റിലേക്കുള്ള തെരേസ മേയുടെ ചുവടുവെപ്പുകൾക്ക് അംഗീകാരമെന്നോണമാണ് ആളുകൾ വോട്ട് ചെയ്തത്. ലേബർ പാർട്ടിക്ക് കഴിഞ്ഞതവണത്തേക്കാൾ 380-ലേറെ സീറ്റുകൾ നഷ്ടമായി. യുക്കിപ്പിനെയാകട്ടെ, ജനങ്ങൾ പൂർണമായി പുറംതള്ളുകയും ചെയ്തു. വെസ്റ്റ് മിഡ്‌ലൻഡ്‌സിലെയും ടീസ് വാലിയിലെയും മേയർ തിരഞ്ഞെടുപ്പിലെ തോൽവി ലേബർ പാർട്ടിക്ക് താങ്ങാവുന്നതിലുമധികമായി.
വോട്ടുകൾ ഇനിയും എണ്ണിത്തീരാനിരിക്കെ, കൺസർവേറ്റീവ് പാർട്ടി 11 കൗൺസിലുകളിൽക്കൂടി അധികാരം പിടിച്ചുകഴിഞ്ഞു. 1973-നുശേഷം ഭരണകക്ഷി പ്രാദേശിക തിരഞ്ഞെടുപ്പിൽ കരസ്ഥമാക്കുന്ന ഏറ്റവും മികച്ച വിജയത്തിലേക്കാണ് അവർ നീങ്ങുന്നത്. 2013-ലെ തിരഞ്ഞെടുപ്പിനെക്കാൾ 13 പോയന്റ് അധികം വോട്ട് ടോറികൾക്ക് കിട്ടിയെന്നത് അവരുടെ വിജയത്തിന്റെ മാറ്റുകൂട്ടുന്നു. ലേബർ പാർട്ടിക്കും ലിബറൽ ഡമോക്രാറ്റുകൾക്കും നാല് പോയന്റുവീതം നഷ്ടമായപ്പോൾ, യുക്കിപ്പിന് കൈമോശം വന്നത് 18 പോയന്റ് വോട്ട് വിഹിതമാണ്.
28 കൗൺസിലുകളാണ് ടോറികൾ സ്വന്തമാക്കിയത്. കഴിഞ്ഞതവണത്തേതിനെക്കാൾ 11 എണ്ണം കൂടുതൽ. 1899 കൗൺസിലർമാരെ വിജയിപ്പിക്കാനും ടോറികൾക്കായി. കഴിഞ്ഞതവണത്തേതിനെക്കാൾ 563 സീറ്റുകൾ അധികം. ലേബർ പാർട്ടിക്കാകട്ടെ, കൈയിലിരുന്ന ഏഴ് കൗൺസിലുകൾ നഷ്ടമായി. ആകെ നേടാനായത് ഒമ്പതെണ്ണം മാത്രം. 1152 കൗൺസിലർമാരെ വിജയിപ്പിക്കാനായെങ്കിലും നിലവിലുണ്ടായിരുന്ന 362 സീറ്റുകൾ നഷ്ടമായി. യുക്കിപ്പിന് ആകെ ജയിപ്പിക്കാനായത് ഒരേയൊരു കൗൺസിലറെ. നിലവിലുണ്ടായിരുന്ന 145 സീറ്റുകൾ അവർക്ക് നഷ്ടമായി.
പൊതുതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി എതിരാളികളെക്കാൾ 100 സീറ്റുകളുടെയെങ്കിലും മുൻതൂക്കം കരസ്ഥമാക്കുമെന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് വിലയിരുത്തപ്പെടുന്നു. മാർഗരറ്റ് താച്ചർ 1983-ലും 1987-ലും നേടിയ ചരിത്ര വിജയങ്ങളോട് കിടപിടിക്കുന്ന വിജയങ്ങൾ സ്വന്തമാക്കാൻ തെരേസ മെയ്‌ക്ക് സാധിക്കുമെന്നും തിരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ, ഈ വിജയത്തിൽ മതിമറക്കരുതെന്ന മുന്നറിയിപ്പാണ് തെരേസ മെയ് നൽകിയത്. പൊതുതിരഞ്ഞെടുപ്പിൽ വിജയം ആരും ഉറപ്പ് നൽകിയിട്ടില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.
ലേബർ പാർട്ടി 200 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, തോൽവി അതിലും ഭയാനകമായി മാറി. ജെറമി കോർബിനും മറ്റ് പ്രമുഖ നേതാക്കളും ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. രാജ്യത്തെ പല ഭാഗങ്ങളിലും പ്രവചിക്കപ്പെട്ടതിനെക്കാൾ വിജയം നേടാനായെന്ന് ഷാഡോ ചാൻസലർ ജോ്ൺ മക്‌ഡോണൽ പറഞ്ഞു. ജൂൺ എട്ടിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയിക്കുകയെന്നത് ലേബറിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം കോർബിൻ അഭിപ്രായപ്പെട്ടിരുന്നു.