- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസികളുടെ കൂലി വെട്ടിക്കുകയും അഴിമതി നടത്തുകയും ചെയ്ത കേസിൽ അന്വേഷണം നേരിടുന്ന റേഞ്ച് ഓഫീസറെ ആനവേട്ടക്കേസിൽ ടെക്‌നിക്കൽ എക്സ്പേർട്ടാക്കി തിരുകിക്കയറ്റി; അന്വേഷക സംഘത്തിൽ തന്നെ ഭിന്നത
കോതമംഗലം: വിവാദമായ ഇടമലയാർ ആനവേട്ടക്കേസിന്റെ വിദഗ്‌ധോപദേശകൻ അഴിമതി കേസിൽ നടപടി നേരിടുന്ന റിട്ടയേഡ് ഫോറസ്റ്റ് റെയിഞ്ചോഫീസർ. റിട്ടയേഡ് ഫോറസ്റ്റ് റെയിഞ്ചോഫീസർ പി കെ പ്രദീപിനെയാണ് കേസ് നടത്തിപ്പിൽ അന്വേഷകസംഘത്തെ സഹായിക്കാൻ ഉന്നത അധികൃതർ ചുമതപ്പെടുത്തിയിരിക്കുന്നത്. കേസ് നടപടികളിലെ ഇയാളുടെ നിലപാടുകളോടുള്ള എതിർപ്പു മൂലം അന്വേഷകസംഘത്തിലെ ചിലർ ഇയാളോട് സഹകരിക്കാൻ ബുദ്ധിമുട്ടാണെന്ന് മേലധികാരികളോട് പരാതിപ്പെട്ടതായും അറിയുന്നു. തൃശൂർ വിജിലൻസ് കോടതിയിൽ 04/2014 ആയി സമർപ്പിക്കപ്പെട്ട എഫ് ഐ ആർ പ്രകാരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷണം നടത്തിവരുന്ന അഴിമതി കേസിലെ ഒന്നാം പ്രതിയാണ് പ്രദീപ്. ഷോളയാർ റെയിഞ്ചോഫീസർ ആയിരുന്ന കാലയളവിൽ ഫയർലൈൻ ജോലിക്ക് നിയോഗിച്ചിരുന്ന ആദിവാസികളുടെ കൂലിവെട്ടിക്കുകയും പ്രവൃത്തിയിൽ അഴിമതി നടത്തുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈഗിൽ രാജൻ, ഉമേഷ് അഗർവാൾ, റോമിൻ ആൽബി, ആന്റണി ആൽബി തുടങ്ങിയ കോടീശ്വരന്മാർ പ്രതികളായിട്ടുള്ള ഈ കേസിലെ കുറ്റ
കോതമംഗലം: വിവാദമായ ഇടമലയാർ ആനവേട്ടക്കേസിന്റെ വിദഗ്‌ധോപദേശകൻ അഴിമതി കേസിൽ നടപടി നേരിടുന്ന റിട്ടയേഡ് ഫോറസ്റ്റ് റെയിഞ്ചോഫീസർ. റിട്ടയേഡ് ഫോറസ്റ്റ് റെയിഞ്ചോഫീസർ പി കെ പ്രദീപിനെയാണ് കേസ് നടത്തിപ്പിൽ അന്വേഷകസംഘത്തെ സഹായിക്കാൻ ഉന്നത അധികൃതർ ചുമതപ്പെടുത്തിയിരിക്കുന്നത്. കേസ് നടപടികളിലെ ഇയാളുടെ നിലപാടുകളോടുള്ള എതിർപ്പു മൂലം അന്വേഷകസംഘത്തിലെ ചിലർ ഇയാളോട് സഹകരിക്കാൻ ബുദ്ധിമുട്ടാണെന്ന് മേലധികാരികളോട് പരാതിപ്പെട്ടതായും അറിയുന്നു.
തൃശൂർ വിജിലൻസ് കോടതിയിൽ 04/2014 ആയി സമർപ്പിക്കപ്പെട്ട എഫ് ഐ ആർ പ്രകാരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷണം നടത്തിവരുന്ന അഴിമതി കേസിലെ ഒന്നാം പ്രതിയാണ് പ്രദീപ്. ഷോളയാർ റെയിഞ്ചോഫീസർ ആയിരുന്ന കാലയളവിൽ ഫയർലൈൻ ജോലിക്ക് നിയോഗിച്ചിരുന്ന ആദിവാസികളുടെ കൂലിവെട്ടിക്കുകയും പ്രവൃത്തിയിൽ അഴിമതി നടത്തുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഈഗിൽ രാജൻ, ഉമേഷ് അഗർവാൾ, റോമിൻ ആൽബി, ആന്റണി ആൽബി തുടങ്ങിയ കോടീശ്വരന്മാർ പ്രതികളായിട്ടുള്ള ഈ കേസിലെ കുറ്റപത്രവും മറ്റും പരിശോധിക്കുന്നതിനും തിരുത്തൽ നിർദ്ദേശിക്കുന്നതിനും പ്രദീപിന് അർഹതയില്ലെന്നും ഇയാൾ കേസ് നടപടികളുടെ നടത്തിപ്പിൽ നേരിട്ടിടപെടുന്നതിന് ഉന്നതരുടെ ഭാഗത്തുനിന്നും അവസരമൊരുക്കിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും ആക്ഷേപമുണ്ട്.
പ്രമാദമായ കേസുകളൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത പ്രദീപിനെ ആനവേട്ടക്കേസിന്റെ ഉപദേശകനായി ചുമതലപ്പെടുത്തിയതിനു പിന്നിൽ ഉന്നതരിൽ ചിലർക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം. കേസിൽ പ്രതികൾക്കെതിരെയുള്ള അന്തിമ കുറ്റപത്രം തയ്യാറാക്കി കോടതിക്ക് കൈമാറുന്നതിനുള്ള നീക്കം നടക്കവെ അഴിമതി ആരോപണ വിധേയനായ പ്രദീപിനെ ടെക്‌നിക്കൽ എക്‌സ്‌പേർട്ട് എന്ന നിലയിൽ തിരുകിക്കയറ്റിയത് കേസ്സ് അട്ടിമറിക്കുന്നതിനുള്ള ഉന്നതരുൾപ്പെട്ട സംഘത്തിന്റെ ഇടപെടലിനെ തുടർന്നാണെന്നാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരുടെ മികവുകൊണ്ടുമാത്രം ചരിത്രവിജയമായ ഈ കേസിൽ ഇപ്പോൾ പുറമേ നിന്നുള്ള ഇടപെടലുണ്ടായതിൽ അന്വേഷകസംഘത്തിലെ ഒരുവിഭാഗം കടുത്ത അമർഷത്തിലാണ്. ഇയാളെ മാറ്റി നിർത്തിക്കൊണ്ടു കേസ് നടപടികളിൽ ഇതുവരെ ഇയാളിൽനിന്നുണ്ടായിട്ടുള്ള ഇടപെടലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.