- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതിയോർത്ത് ജയറാമിന് ആശങ്കയില്ല; ആനകൊമ്പ് സൂക്ഷിക്കുന്നത് നിയമം അനുസരിച്ച് മാത്രം: നിലപാട് വ്യക്തമാക്കി നടൻ
തൃശൂർ: മോഹൻലാലിന് പിന്നാലെ തനിക്കെതിരെയും ഉയർന്ന ആനകൊമ്പ് വിവാദത്തിൽ ആശങ്കയില്ലെന്ന് നടൻ ജയറാം. തന്റെ കൈവശമുള്ള ആനകൊമ്പുകൾ നിയമപരമാണെന്നും താരം വ്യക്തമാക്കി. തന്റെ കൈവശമുള്ള ആനക്കൊമ്പുകൾ അനധികൃതമായി സൂക്ഷിക്കുന്നതെല്ലന്നും ജയറാം പറഞ്ഞു. ആനക്കൊമ്പുകൾ കൈവശംവയ്ക്കാനും സൂക്ഷിക്കാനുമുള്ള എല്ലാ രേഖകളും കൈയിലുണ്ട്. ഇതുമായി ബന്ധപ
തൃശൂർ: മോഹൻലാലിന് പിന്നാലെ തനിക്കെതിരെയും ഉയർന്ന ആനകൊമ്പ് വിവാദത്തിൽ ആശങ്കയില്ലെന്ന് നടൻ ജയറാം. തന്റെ കൈവശമുള്ള ആനകൊമ്പുകൾ നിയമപരമാണെന്നും താരം വ്യക്തമാക്കി. തന്റെ കൈവശമുള്ള ആനക്കൊമ്പുകൾ അനധികൃതമായി സൂക്ഷിക്കുന്നതെല്ലന്നും ജയറാം പറഞ്ഞു.
ആനക്കൊമ്പുകൾ കൈവശംവയ്ക്കാനും സൂക്ഷിക്കാനുമുള്ള എല്ലാ രേഖകളും കൈയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തെയും നേരിടാൻ ഒരുക്കമാണ്. ആനക്കൊമ്പുകൾ കുട്ടൻകുളങ്ങര മഹാവിഷ്ണു ക്ഷേത്ര ദേവസ്വം അധികൃതർ തനിക്കു സ്‌നേഹസമ്മാനമായി നൽകിയതാണെന്നും സാമ്പത്തിക ഇടപാടുകളൊന്നും ഇതുമായി ബന്ധപ്പെട്ടു നടന്നിട്ടില്ലെന്നും കൈമാറ്റം സംബന്ധിച്ച് എല്ലാ രേഖകളും കൈയിലുണ്ടെന്നും ജയറാം പറഞ്ഞു.
ആനകളെക്കുറിച്ച് നടൻ ജയറാം എഴുതിയ പുസ്തകത്തിൽ തന്റെ കൈയിൽ ആനക്കൊമ്പുകളുണ്ടെന്ന പരാമർശം വിവാദമായതിനെത്തുടർന്നാണ് വിശദീകരണം. സാമ്പത്തിക ഇടപാടുകൾ വഴി ആനക്കൊമ്പു വിൽപന പാടില്ലെന്നാണു ചട്ടമെന്നും തനിക്കു ദേവസ്വം ആനക്കൊമ്പുകൾ തന്നത് ഉപഹാരമെന്ന നിലയ്ക്കാണെന്നും ജയറാം വ്യക്തമാക്കി.
പുസ്തകത്തിൽ പരാമർശം വന്നതോടെ ഹെറിറ്റേജ് അനിമൽ ടാക്‌സ് ഫോഴ്‌സ് സെക്രട്ടറി വെങ്കിടാചലം ജയറാമിന്റെ കൈവശമുള്ള ആനക്കൊമ്പുകളെക്കുറിച്ച്അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര വനംവകുപ്പ് ഐ.ജിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഐ.ജി. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ നിർദേശിച്ചത്.
'ആൾക്കൂട്ടത്തിൽ ഒരാൾ പൊക്ക' മെന്ന പുസ്തകത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രവനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. പുസ്തകത്തിൽ പല ആനകളെകുറിച്ചും ജയറാം പരാമർശിച്ചിട്ടുണ്ട്. ഇതിൽ കോടനാട് ആന പരിശീലന കേന്ദ്രത്തിലെ ആനയായിരുന്ന രവീന്ദ്രനെ കുറിച്ചുള്ള വിവരം മൂലമാണ് ജയറാമിനെതിരെ പരാതി ഉയരാൻ ഇടയാക്കിയത്.
ഈ ആനയെ തനിക്കറിയുമെന്നും അതിനെ കുട്ടൻകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലേക്ക് കൈമാറ്റം ചെയ്തപ്പോൾ കാണാനിടയായതും ആന തന്നെ തിരിച്ചറിഞ്ഞതും ജയറാം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. രവീന്ദ്രൻ ചെരിഞ്ഞതിനുശേഷം ക്ഷേത്രം ഭാരവാഹികൾ അതിന്റെ കൊമ്പുകൾ തനിക്കു കൈമാറിയെന്നും അതിനു വേണ്ട വനംവകുപ്പ് രേഖകൾ ഉണ്ടാക്കിയെടുത്തു എന്നുള്ള പുസ്തകത്തിലെ പരാമർശമാണ് ജയറാമിനെതിരേയുള്ള അന്വേഷണത്തിനു കാരണം.
നടൻ മമ്മൂട്ടിയായിരുന്നു ജയറാമിന്റെ ആനക്കമ്പത്തെ കുറിച്ചുള്ള ഈ പുസ്തകം പ്രകാശനം ചെയ്തത്. കേരളത്തിലെ എഴുത്തുകാരിൽ ഏറ്റവും തലയെടുപ്പുള്ള എം ടി. വാസുദേവൻനായർ ആൾക്കൂട്ടത്തിൽ ഒരാനപ്പൊക്കം' എന്ന പുസ്തകം ആണ് അവതാരിക എഴുതിയിരിക്കുന്നത്.