കാഞ്ഞങ്ങാട്: ഭർത്താവിനെ ഉപേക്ഷിച്ച് ഭർതൃപിതാവിനൊപ്പം ഒളിച്ചോടിയ യുവതി അമ്മായിയപ്പനൊപ്പം താമസിക്കും. പ്രണയം മു ത്ത് ഒളിച്ചോടിയ അമ്മായിയപ്പനേയും മരുമകളേയും കൂടെകൊണ്ടുപോയ കുട്ടിയേയും വെള്ളരിക്കുണ്ട് പൊലീ സ് കസ്റ്റഡിയിലെടുത്ത് ഹോ സ്ദുർഗ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മരുമകൾ അമ്മായപ്പനൊപ്പം ജീവിക്കാൻ തീരുമാനിച്ചത്.

കൊന്നക്കാട് വള്ളികൊ ച്ചിയിൽ നിന്നും ഒളിച്ചോടിയ വിൻ സെ ന്റ് (61), മകന്റെ ഭാര്യ റാ ണി(33), ഏഴുവയസുള്ള മകൻ എന്നിവരെയാണ് വെള്ള രിക്കുണ്ട് പൊലീസ് ഹോസ് ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേ റ്റ് കോടതിയിൽ ഹാജരാക്കിയത്. താൻ ഭർത്താവിന്റെ കൂടെ ജീവിക്കാൻ ആഗ്രഹി ക്കുന്നില്ലെന്നും അമ്മായിയപ്പനോടൊപ്പം കഴിയാനാണ് താൽപ്പര്യമെന്നും കോടതിയിൽ റാണി ബോധിപ്പിച്ചു. ഇതേ തുടർന്ന് റാണിയെ സ്വന്തം ഇഷ്ടത്തിന് പോകാൻ കോടതി അനുവദിച്ചു. തുടർന്ന് കുട്ടിയേയും കൂട്ടി റാണി വിൻസെന്റിനോടൊപ്പം പോയി.

കഴിഞ്ഞ ഞായറാഴ്ചയാണ് ഏവരേയും ഞെട്ടിച്ചു കൊണ്ട് റാണി അമ്മായിയപ്പനായ വിൻസെന്റിനോടൊപ്പം ഒളിച്ചോടിയത്. തുടർന്ന് വിൻ സെന്റിന്റെ ഭാര്യ വത്സമ്മ നൽകിയ പരാതിയുടെ അടി സ്ഥാനത്തിൽ ഏറെ പ്രയാസപ്പെട്ടാണ് റാണിയേയും വിൻ സെന്റിനേയും കുട്ടിയേയും ചാലക്കുടിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.

എരുമേലി സ്വദേശിനിയായ റാ ണി സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്നു. അവിടെവെച്ച് പരിചയപ്പെടുകയും പ്രണയത്തിലാവ യും ചെയ്തശേഷമാണ് വി സെന്റിന്റെ മകൻ പ്രിൻസിനെ വിവാഹം കഴിച്ചത്. വാഹത്തിന് ശേഷം കൊന്നക്കാട്ടെ ഭർതൃവീട്ടിൽ കഴിയുന്നതിനിടയിലാണ് നാണിയും അമ്മായിയപ്പനും പ്രണ ത്തിലാവുന്നത്. ഇവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ വത്സമ്മ ഭർത്താ വിനേയും മരുമകളേയും ശകാരിച്ചിരുന്നു. ഇത് പല തവണ ആവർത്തിച്ചതോടെ ഇരുവരും നാടുവിടുകയായിരുന്നു.