കോട്ടയം: കുട്ടിയുടെ ചികിത്സക്കെത്തിയ യുവതിക്ക് ആശുപത്രിമുറിയിൽ കൂട്ടിരിക്കാനെത്തിയത് കാമുകൻെ. വിവരം തിരക്കാൻ ആശുപത്രിയിൽ ഭർത്താവ് എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. യുവതി കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഓടിപ്പോയി. ചികിത്സയിലിരുന്ന കുട്ടിയെ അച്ഛൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലെ ആശുപത്രിയിലായിരുന്നു സംഭവം. മണിമല സ്വദേശിനിയായ യുവതിയാണ് ആറുവയസായ കുട്ടിയുമായി നഗരത്തിലെ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. യുവതിക്ക് കൂട്ടായി ആലപ്പുഴ സ്വദേശിയായ കാമുകനുമെത്തി.
കുട്ടിയുടെ ചികിത്സക്കായി ഇരുവരും ആശുപത്രിയിൽ താമസം തുടങ്ങി. പിറ്റേന്ന് ഭർത്താവ് എത്തിയപ്പോൾ കണ്ടത് ആശുപത്രിമുറിക്കുള്ളിൽ കാമുകനൊപ്പമിരിക്കുന്ന ഭാര്യയെ. കണ്ടയുടൻ ചാടിയെഴുന്നേറ്റ യുവതി ഭർത്താവിനെ കെട്ടിപ്പിടിച്ചുനിർത്തി. ഈ സമയം കാമുകൻ രക്ഷപ്പെട്ടു. പിന്നാലെ യുവതിയും മുറിയിൽനിന്ന് ഓടിപ്പോയി. ഇതോടെ അസുഖമുള്ള കുട്ടിയെ ഡിസ്ചാർജ്ജ് ചെയ്ത് ഭർത്താവും വീട്ടിലേക്ക് മടങ്ങി.

സംഭവത്തിൽ ഭർത്താവ് പൊലീസിൽ പരാതി നൽകി. നേരത്തെ മറ്റൊരു കാമുകനൊപ്പം ഓടിപ്പോയ യുവതി രണ്ടു വർഷത്തിനുശേഷമാണ് തിരികെയെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിന്റെ പരാതിയിൽ യുവതിയെ കാണാതായതിന് കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.