- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താംക്ലാസ് ജയിക്കാതെ പ്യൂണായി; അഭിമുഖമില്ലാതെ സ്ഥിരപ്പെട്ടു; പത്താംക്ലാസും പ്ലസ് ടുവും പാസായി ഡിഗ്രി നേടിയത് ജോലിക്കിടെ; ചട്ടം എല്ലാം മാറ്റി എഴുതി ജൂനിയറെ അസിസ്റ്റന്റുമാക്കി; എല്ലാ നടന്നത് ഇടതുപക്ഷത്തിന്റെ ഒറ്റക്കത്തിൽ; എംജി സർവ്വകലാശാലയിൽ എന്തും നടക്കും; എൽസി ഇപ്പോഴും കൂസലില്ലാതെ ചിരിക്കുമ്പോൾ
കോട്ടയം: കൈക്കൂലി കേസിൽ അറസ്റ്റിലായ ശേഷം കോട്ടയം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരുമ്പോൾ ബന്ധുക്കളും മകനും വാവിട്ട് കരഞ്ഞപ്പോഴും എൽസിക്ക് കൂസലില്ലായിരുന്നു. ''പേടിക്കേണ്ട, ഞാൻ അല്ലേ പറയുന്നേ, കുഴപ്പമില്ല'' - ഇങ്ങനെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. എൽസി ഇപ്പോൾ റിമാൻഡിലാണ്. വലിയ കേസിൽ പെടുമ്പോഴും കൂസലില്ലാത്ത എൽസി. ഇതിന് കാരണം അവരുടെ രാഷ്ട്രീയ സ്വാധീനമാണ്.
മാർക്ക് ലിസ്റ്റിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനുമായി വിദ്യാർത്ഥിനിയിൽ നിന്ന് കോഴവാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്ത എം.ജി. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി.ജെ. എൽസി പത്താം ക്‌ളാസ് ജയിക്കാതെ പ്യൂൺ ആയാണ് ജോലിയിൽ കയറിയത്. എൽസിയെ നിയമിക്കാൻ ഇടത് സംഘടന ഇടപെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. വിസിക്ക് ഇടത് സംഘടന നൽകിയ കത്ത് പുറത്തു വന്നിട്ടുണ്ട്.
പത്താം ക്‌ളാസ് ജയിക്കാത്ത എൽസി പ്യൂൺ ആയാണ് ജോലിയിൽ പ്രവേശിച്ചത്. കുടുംബം സജീവ സിപിഎം പ്രവർത്തകരാണ്.പിന്നീട് സാക്ഷരതാ മിഷന്റെ പത്താം ക്‌ളാസ് തുല്യതാ പരീക്ഷ ജയിച്ചു. പ്‌ളസ് ടു പാസായി. എം ജിയിൽ നിന്ന് ഡിഗ്രിയും നേടി. ജോലിയിലിരിക്കെ നേടിയ ബുരുദത്തെക്കുറിച്ച് വിജിലൻസ് അന്വേഷിക്കും. രാഷ്ട്രീയത്തണലിൽ വളർന്ന എൽസി പിന്നീട് എംജി സർവ്വകലാശാലയിലെ പ്രധാനിയായി.
കുടുംബം സജീവ സിപിഎം പ്രവർത്തകരാണ്. സജീവ പ്രവർത്തക പിടിയിലായെന്നറിഞ്ഞ് എം.ജി സർവകലാശാല അസോസിയേഷൻ ഇവരെ പുറത്താക്കുകയും ചെയ്തു. ഇന്റർനാഷണൽ റിലേഷൻസ് വകുപ്പിൽ പ്യൂണായിരുന്ന എൽസിയെ 2010ൽ പരീക്ഷ നടത്താതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തിയത് രാഷ്ട്രീയ സ്വാധീനത്തിലാണ്. പിന്നീടാണ് സാക്ഷരതാ മിഷന്റെ പത്താം ക്‌ളാസ് തുല്യതാ പരീക്ഷ ജയിച്ചത്. അതിന് ശേഷം പ്‌ളസ് ടു പാസായി. എം.ജിയിൽ നിന്ന് ഡിഗ്രിയും നേടി.
ഡിഗ്രി ലഭിച്ചതിനെതിരെ പരാതി ഉയർന്നെങ്കിലും അന്വേഷണമുണ്ടായില്ല. 2017 നവംബറിൽ ഒഴിവുകൾ സൃഷ്ടിച്ചാണ് യൂണി. അസിസ്റ്റന്റായി എം.ബി.എ വിഭാഗത്തിൽ നിയമിച്ചത്. അറുപതിനായിരം രൂപയ്ക്ക് മുകളിൽ ശമ്പളമുള്ള എൽസിക്കെതിരെ മുൻപും കൈക്കൂലി പരാതി ഉയർന്നിട്ടുണ്ട്. അന്നും വീട്ടിൽ റെയ്ഡ് നടന്നിരുന്നു. ബ്‌ളേഡും ചിട്ടിയും നടത്തുന്ന മറ്റൊരു യൂണിവേഴ്‌സിറ്റി ജീവനക്കാരനുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് വിജിലൻസ് സംശയിക്കുന്നു.
അസിസ്റ്റന്റ് തസ്തികയിൽ അപ്പോഴുള്ള ഒഴിവുകളുടെ നാലു ശതമാനം നാലു വർഷത്തിലേറെ സർവീസും ബിരുദവുമുള്ള ലാസ്റ്റ് ഗ്രേഡുകാർക്കായി മാറ്റിവയ്ക്കണമെന്ന് ചട്ടം. ഇതുപ്രകാരം ജൂനിയറായ എൽസിക്ക് നിയമനം നൽകാൻ കഴിഞ്ഞില്ല. ചട്ടം തിരുത്തി 2017ൽ എൽസിക്ക് നിയമനം ഉറപ്പാക്കുകയായിരുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമായിരുന്നു,
അതിനിടെ എൽസിയും പരാതിക്കാരിയായ വിദ്യാർത്ഥിനിയും നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇതിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പണം നൽകേണ്ട ഉദ്യോഗസ്ഥരുടെ പേരുകൾ അടക്കം സംഭാഷണത്തിൽ പറയുന്നുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം നടത്തും.
എൽസിയുടെ നിയമന രേഖകൾ യോഗത്തിൽ പരിശോധിക്കും.പത്തനംതിട്ട സ്വദേശിനിയായ എംബിഎ വിദ്യാർത്ഥിനിയിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലി ആവശ്യപ്പെട്ടത്. പരിക്ഷയിൽ തോൽക്കാൻ സാദ്ധ്യതയുണ്ടെന്നും, പണം നൽകിയാൽ വിജയിപ്പിക്കുമെന്നുമായിരുന്നു വാഗ്ദാനം. തുടർന്ന് പെൺകുട്ടി ഒന്നേകാൽ ലക്ഷം രൂപ നൽകി. 30,000 രൂപ കൂടി വേണമെന്ന് എൽസി ആവശ്യപ്പെട്ടതോടെ പെൺകുട്ടി വിജിലൻസ് എസ്‌പി വി.ജി വിനോദ് കുമാറിന് പരാതി നൽകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ