മേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ്സുമായ ഹില്ലാരി ക്ലിന്റൺ ഉൾപ്പെട്ട ഇമെയിൽ വിവാദം വീണ്ടും വഴിത്തിരിവിലെത്തി. അതായത് വിക്കിലീക്ക്സ് ഇമെയിൽ വിവാദത്തിൽ ഹില്ലാരിയുടെ പേരിൽ കേസ് എടുക്കേണ്ടെന്ന് എഫ്ബിഐ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ഈ വിവാദത്തിൽ നിന്നും പതുക്കെ തലയൂരി രക്ഷപ്പെടാൻ ഹില്ലാരിക്ക് സാധിച്ചിരിക്കുകയാണ്. അമേരിക്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടടുക്കുന്ന അവസാന മണിക്കൂറുകളിൽ വന്ന ഈ പ്രഖ്യാപനം ഹില്ലാരിക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്. ഇതോടെ വിജയം വീണ്ടും ഡെമോക്രാറ്റുകളുടെ കോർട്ടിലെത്തിയിരിക്കുകയുമാണ്. ഇമെയിൽ വിവാദത്തിൽ തങ്ങൾ ജൂലൈയിൽ കൈക്കൊണ്ട നിലപാടിൽ തന്നെ ഉറച്ച് നിൽക്കാൻ അതായത് ഹില്ലാരിക്കെതിരെ കേസ് ചാർജ് ചെയ്യേണ്ടെന്നാണ് എഫ്ബിഐ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

കോൺഗ്രസ്മാനായ ജാസൻ ചാഫെറ്റ്സാണ് ഈ വാർത്ത ആദ്യമായി ഇന്നലെ ഉച്ചയ്ക്ക് ശേഷം ആദ്യമായി ട്വീറ്റ് ചെയ്തിരുന്നത്. തുടർന്ന് എഫ്ബിഐ ഡയറക്ടറായ ജെയിംസ് കോമെ ഇത് സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചുവെന്ന ഔദ്യോഗിക കത്ത് പുറത്ത് വിടുകയും ചെയ്തിരുന്നു. തങ്ങൾ ഇപ്പോൾ നടത്തിയ പുനപരിശോധനയിലും ഹില്ലാരിക്കെതിരെ ചാർജെടുക്കാൻ സാധിക്കില്ലെന്നാണ് തെളിഞ്ഞിരിക്കുന്നതെന്നും അതിനാൽ ഇക്കാര്യത്തിൽ ജൂലൈയിൽ എടുത്ത തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നുവെന്നുമാണ് എഫ്ബിഐ ഡയറക്ടർ ഈ കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച എഫ്ബിഐ അന്വേഷണം ഒക്ടോബർ 28നായിരുന്നു വീണ്ടും ആരംഭിച്ചിരുന്നത്. കപടത നിറഞ്ഞ ഇവിടുത്തെ സിസ്റ്റം ഹില്ലാരിയെ വീണ്ടും സംരക്ഷിച്ചിരിക്കുന്നുവെന്നാണ് എതിരാളിയായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.

എഫ്ബിഐ വെളിപ്പെടുത്തലിനെ തുടർന്ന് മിന്നെപോളിസിലെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കവെ ഹില്ലാരി ക്ലിന്റൺ കൂടുതൽ ആത്മവിശ്വാസത്തോടെയാണ് കാണപ്പെട്ടിരുന്നത്. എഫ്ബിഐ അന്വേഷണം പുനരാരംഭിച്ചതിനെ തുടർന്ന് ഇത് ഉയർത്തിക്കാട്ടി ട്രംപ് ഹില്ലാരിക്ക് മേൽ കഴിഞ്ഞയാഴ്ച ശക്തമായ ആക്രമണമായിരുന്നു നടത്തിയിരുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് നാളിതുവരെയായി മത്സരിച്ചവരിൽ ഏറ്റവും അഴിമതി നടത്തിയ ആളാണ് ഹില്ലാരിയെന്നായിരുന്നു ട്രംപ് ആഞ്ഞടിച്ചിരുന്നത്. ഇതിനെ തുടർന്ന് അടുത്തിടെ നടന്ന പോളുകളിൽ ഹില്ലാരിയുടെ ലീഡ് കുത്തനെ ഇടിഞ്ഞ് ട്രംപിന് അനുകൂലമായ തരംഗം സംജാതമായിരുന്നു.ഇത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിലനിർത്തി തനിക്ക് വിജയിക്കാമെന്നും ട്രംപ് പദ്ധതിയിട്ടിരുന്നു. അതിനാൽ എഫ്ബിഐയുടെ മലക്കം മറിച്ചിൽ ഇപ്പോൾ ട്രംപിന് കനത്ത തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്.

എഫ്ബിഐ ഡയറക്ടറുടെ കത്ത് പുറത്തിറങ്ങി അധികം വൈകാതെ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ചെയർമാനായ റെയിൻസ് പ്രിബസ് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ഹില്ലാരി ഒരിക്കലും പ്രസിഡന്റാകാൻ പോകുന്നില്ലന്നൊയിരുന്നു അതിൽ അദ്ദേഹം തറപ്പിച്ച് പറഞ്ഞിരുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇമെയിലുകൾ ഹില്ലാരി തീർത്തും അശ്രദ്ധമായി കൈകാര്യം ചെയ്തിരുന്നുവെന്നത് എഫ്ബിഐ അന്വേഷണത്തിലൂടെ തെളിഞ്ഞ കാര്യമാണെന്നും എന്നിട്ടും ഹില്ലാരി കുറ്റം നിഷേധിക്കുകയും അമേരിക്കൻ ജനതയോട് കളവ് പറയുകയായിരുന്നുവെന്നുമാണ് പീർബസ് ആരോപിക്കുന്നത്. എഫ്ബിഐ പുനരന്വേഷണം ആരംഭിച്ചതിനെ തുടർന്ന് ഒമ്പത് ദിവസത്തിനകം ആറര ലക്ഷം ഇമെയിലുകളായിരുന്നു സോർട്ട് ചെയ്തിരുന്നത്. ഏതായാലും എഫ്ബിഐയുടെ പുതിയ നിലപാട് ഹില്ലാരിക്ക് വോട്ടെടുപ്പിൽ ഗുണം ചെയ്യുമെന്നും അവരുടെ വിജയസാധ്യത വർധിപ്പിക്കുമെന്നുമുള്ള പ്രതീക്ഷയേറിയിരിക്കുകയാണ്.