- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ മുസ്ലിം വിരോധത്തിന് ആദ്യം വില നൽകേണ്ടി വന്നത് എമിറേറ്റ്‌സ്; അമേരിക്കയിലേക്കുള്ള നിരവധി സർവീസുകൾ വെട്ടിക്കുറച്ച് ദുബായ് കമ്പനി; നേട്ടമുണ്ടാക്കിയവരിൽ മുമ്പിൽ എയർഇന്ത്യ
ദുബായ്: കടുത്ത മുസ്ലിം വിരോധിയായ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ മുസ്ലിം രാജ്യങ്ങൾക്കൊക്കെ പണി കിട്ടുന്ന അവസ്ഥയാണ്. മുസ്ലിംങ്ങൾക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് പോലും വിലക്കേർപ്പെടുത്തുന്ന വിധത്തിലാണ് കാര്യങ്ങൾ. ഇതോടെ അമേരിക്കയിലേക്ക് മുസ്ലിംങ്ങൾ യാത്ര ചെയ്യുന്നതിലും കുറവു വന്നിട്ടുണ്ട്. ഇതോടെ തിരിച്ചടിയായത് ചില വിമാനകമ്പനികളുമുണ്ട്. ലോകത്തെ വിമാനക്കമ്പനികളിൽ ഏറ്റവും മികച്ചത് എന്ന് പേരുകേട്ട എമിറ്റേറ്റ് കമ്പനിക്കാണ് ട്രംപിന്റെ മുസ്ലിം വിരോധം കൊണ്ട് ഏറ്റവും അധികം പണി കിട്ടിയത്. അറബ് രാഷ്ട്രങ്ങളിൽ നിന്നും അനേകം യാത്രക്കാരുമായി അമേരിക്കയിലേക്ക് സർവീസ് നടത്തുന്ന എമിറേറ്റ്‌സ് വിമാന കമ്പനി അടുത്തിടെ സർവീസുകൾ വെട്ടിക്കുറച്ചിരിക്കയാണ്. അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. ദുബായിലെ അവധി സീസണിലും മറ്റും അമേരിക്കയിലേക്ക് സമ്പന്നരായ യാത്രക്കാർ ഒഴുകുന്ന അവസ്ഥയുണ്ടായിരുന്നു. അമേരിക്കൻ വിനോദ സഞ്ചാര മേഖലയിൽ സാരമായ
ദുബായ്: കടുത്ത മുസ്ലിം വിരോധിയായ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ മുസ്ലിം രാജ്യങ്ങൾക്കൊക്കെ പണി കിട്ടുന്ന അവസ്ഥയാണ്. മുസ്ലിംങ്ങൾക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് പോലും വിലക്കേർപ്പെടുത്തുന്ന വിധത്തിലാണ് കാര്യങ്ങൾ. ഇതോടെ അമേരിക്കയിലേക്ക് മുസ്ലിംങ്ങൾ യാത്ര ചെയ്യുന്നതിലും കുറവു വന്നിട്ടുണ്ട്. ഇതോടെ തിരിച്ചടിയായത് ചില വിമാനകമ്പനികളുമുണ്ട്.
ലോകത്തെ വിമാനക്കമ്പനികളിൽ ഏറ്റവും മികച്ചത് എന്ന് പേരുകേട്ട എമിറ്റേറ്റ് കമ്പനിക്കാണ് ട്രംപിന്റെ മുസ്ലിം വിരോധം കൊണ്ട് ഏറ്റവും അധികം പണി കിട്ടിയത്. അറബ് രാഷ്ട്രങ്ങളിൽ നിന്നും അനേകം യാത്രക്കാരുമായി അമേരിക്കയിലേക്ക് സർവീസ് നടത്തുന്ന എമിറേറ്റ്‌സ് വിമാന കമ്പനി അടുത്തിടെ സർവീസുകൾ വെട്ടിക്കുറച്ചിരിക്കയാണ്. അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.
ദുബായിലെ അവധി സീസണിലും മറ്റും അമേരിക്കയിലേക്ക് സമ്പന്നരായ യാത്രക്കാർ ഒഴുകുന്ന അവസ്ഥയുണ്ടായിരുന്നു. അമേരിക്കൻ വിനോദ സഞ്ചാര മേഖലയിൽ സാരമായ സംഭാവനകൾ തന്നെ നൽകിയിരുന്നു. അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ ലാപ്‌ടോപ്പും മറ്റു കാര്യങ്ങളും കൊണ്ടുപോകരുതെന്ന നിർദ്ദേശം വന്നതോടെ തന്നെ ദുബായ് സിറ്റിയെയും അത് ബാധിച്ചിരുന്നു.
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ദുബായ് ഇന്റർനാഷണൽ എയർപോർട്ട്. പല രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ദുബായിലെത്തി അമേരിക്കയിലേക്ക് തിരിക്കുന്ന അവസ്ഥയുമുണ്ട്. എയർ ഇന്ത്യ അടക്കം സർവീസ് നടത്തുന്നത ഇങ്ങനെയാണ്. എമിറേറ്റ്‌സിന്റെ പിന്മാറ്റം ഫലത്തിൽ ഗുണം ചെയ്തത് എയർ ഇന്ത്യക്കാണ്. കൂടതൽ അമേരിക്കൻ യാത്രികർ എയർഇന്ത്യയെ ആശ്രയിക്കുകയും ചെയത്ു.