- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോ ഹാക്കിങ്, റോബോട്ടുകളുടെ ആക്രമണം, ന്യൂക്ലിയർ ബോംബ്, ഉൽക്കകളുടെ ആക്രമണം... ലോകം അവസാനിക്കാൻ ഇടയുള്ള പത്തു പ്രധാന കാരണങ്ങൾ ഇവയൊക്കെ
ലോകാവസസാനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിനാളുകളുണ്ട്. പല വിശ്വാസങ്ങളും അനുസരിച്ച് ഇതിനകം ലോകം പല തവണ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, അങ്ങനെയൊരു അന്ത്യദിനം ഉണ്ടാകുമെന്നുതന്നെ ശാസ്ത്രലോകവും ഇപ്പോൾ പറയുന്നു. കേംബ്രിഡ്ജ് സർവകലാശാലയുടെ എക്‌സിസറ്റെൻഷ്യൽ റിസ്‌ക് സ്റ്റഡി വിഭാഗത്തിന്റെ പഠനം അനുസരിച്ച് ലോകം അവസാനിക്കാൻ പത്തുകാരണങ്ങളുണ്ട്. മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതിക വികാസമാണ്. ഡ്രോൺ വിമാനങ്ങളും ഡ്രൈവറില്ലാത്ത കാറുകളുമൊക്കെ അതിന്റെ ഫലമാണ്. ഇത്തരം കൃത്രിമബുദ്ധികൾ 2075-ഓടെ ലോകത്തെ 90 ശതമാനം സാങ്കേതിക മേഖലകളിലും ഇടം നേടുമെന്ന് എക്‌സിസ്റ്റൻഷ്യൽ റിസ്‌ക് സ്റ്റഡി വിഭാഗത്തിലെ ഉപദേഷ്ടാവ് നിക്ക് ബോസ്‌ട്രോം പറയുന്നു. ഇതോടെ കാര്യങ്ങൾ മനുഷ്യന്റെ നിയന്ത്രണത്തിനതീതമാകും. അത് മനുഷ്യകുലത്തിന് ഭീഷണിയാവുകയും ചെയ്യും. ലോകം നേരിടുന്ന വലിയ ഭീഷണികളിലൊന്നാണ് ഹാക്കിങ്. നിലവിൽ അത് സൈബർലോകത്തുമാത്രമാമെങ്കിൽ, നാളെ, ബയോ ഹാക്കിങ് മനുഷ്യൻ നിലനിൽപി
ലോകാവസസാനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിനാളുകളുണ്ട്. പല വിശ്വാസങ്ങളും അനുസരിച്ച് ഇതിനകം ലോകം പല തവണ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, അങ്ങനെയൊരു അന്ത്യദിനം ഉണ്ടാകുമെന്നുതന്നെ ശാസ്ത്രലോകവും ഇപ്പോൾ പറയുന്നു. കേംബ്രിഡ്ജ് സർവകലാശാലയുടെ എക്‌സിസറ്റെൻഷ്യൽ റിസ്‌ക് സ്റ്റഡി വിഭാഗത്തിന്റെ പഠനം അനുസരിച്ച് ലോകം അവസാനിക്കാൻ പത്തുകാരണങ്ങളുണ്ട്.
മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതിക വികാസമാണ്. ഡ്രോൺ വിമാനങ്ങളും ഡ്രൈവറില്ലാത്ത കാറുകളുമൊക്കെ അതിന്റെ ഫലമാണ്. ഇത്തരം കൃത്രിമബുദ്ധികൾ 2075-ഓടെ ലോകത്തെ 90 ശതമാനം സാങ്കേതിക മേഖലകളിലും ഇടം നേടുമെന്ന് എക്‌സിസ്റ്റൻഷ്യൽ റിസ്‌ക് സ്റ്റഡി വിഭാഗത്തിലെ ഉപദേഷ്ടാവ് നിക്ക് ബോസ്‌ട്രോം പറയുന്നു. ഇതോടെ കാര്യങ്ങൾ മനുഷ്യന്റെ നിയന്ത്രണത്തിനതീതമാകും. അത് മനുഷ്യകുലത്തിന് ഭീഷണിയാവുകയും ചെയ്യും.
ലോകം നേരിടുന്ന വലിയ ഭീഷണികളിലൊന്നാണ് ഹാക്കിങ്. നിലവിൽ അത് സൈബർലോകത്തുമാത്രമാമെങ്കിൽ, നാളെ, ബയോ ഹാക്കിങ് മനുഷ്യൻ നിലനിൽപിന് ഭീഷണിയാകും. എല്ലാ മരുന്നുകളെയും പ്രതിരോധിക്കുന്ന സൂപ്പർബഗ്ഗുകൾ ലോകം കീഴടക്കുകയും രോഗബാധ നിയന്ത്രമാതീതമാവുകയും ചെയ്യും. ബയോ എൻജിനീയറിങ് രംഗത്തെ പരീക്ഷണങ്ങൾ ചിലപ്പോൾ അപകടകാരികളായി മാറാമെന്ന മുന്നറിയിപ്പാണ് ശാസ്ത്രജ്ഞർ നൽകുന്നത്.
എന്തിനും ഏതിനും റോബോട്ടുകളെ ആശ്രയിക്കുന്ന പുതിയ ലോകം വലിയൊരു അപകടം ക്ഷണിച്ചുവരുത്തുകയാണ്. റോബോട്ടുകൾ മനുഷ്യന്റെ ശത്രുക്കളായി മാറുന്നതും അവ, ലോകത്തിന്റെ നിയന്ത്രണമേറ്റെടുക്കുന്നതും ഹോളിവുഡ് സിനിമകളിൽ ഇതിനകം പലതവണ കണ്ടിട്ടുണ്ട്. അത്തരമൊരു സാധ്യത എഴുതിത്ത്തള്ളാനാവില്ലെന്ന് ഗവേഷകർ പറയുന്നു.
വേറെയുമുണ്ട് ഭീഷണികൾ. ലോകം ഒരു ന്യൂക്ലിയർ യുദ്ധത്തിലേക്ക് പോയാൽ, അതുമതി ലോകാവസാനത്തിന്. 15,000 ആണവായുധങ്ങളാണ് ലോകത്തെവിടെയുമുള്ളത്. സർവചരാചരങ്ങളെയും നശിപ്പിക്കാൻ ഈ ആയുധശേഖരത്തിനാകും. കാലാവസ്ഥാ വ്യതിയാനം, ഭൂമിയിലേക്ക് ക്ഷുദ്രഗ്രങ്ങളും ഉൽക്കകളും പതിച്ചുണ്ടാകുന്ന ദുരന്തങ്ങൾ, ഭക്ഷ്യക്ഷാമം എന്നിവയും ലോകത്തെ സർവനാശത്തിലേക്ക് നയിച്ചേക്കാമെന്ന് ഗവേഷകർ പറയുന്നു.
യുക്തിയും അയുക്തിയുമായുള്ള ഏറ്റുമുട്ടലും ലോകാവസാനത്തിന് കാരണമായേക്കാം. പ്രപഞ്ചമുണ്ടായത് ബിഗ് ബാങ്ങിലൂടെയാണെങ്കിൽ, അത്തരമൊരു കൂട്ടിയിടിക്ക് ഇനിയും സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു. ഇനിയതുണ്ടായാൽ, അത് ഭൂമിയുടെ സർവനാശമായിരിക്കും വരുത്തിവെയ്ക്കുക. ഹിറ്റ്‌ലറെപ്പോലെ, മുസ്സോളിനിയെപ്പോലൊരു സ്വേഛാധിപതിയുടെ വരവും ലോകത്തെ ഇല്ലാതാക്കാമെന്ന് ഗവേഷകർ പറയുന്നു. യുദ്ധങ്ങളിലേക്കും മറ്റും ലോകത്തെ തള്ളിയിടാൻ ഇതത്തരമൊരു നേതാവും ഇടയാക്കിയേക്കാമെന്ന് ഗവേഷകർ പ്രവചിക്കുന്നു.