- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വവ്വാലുകളും മീനുകളും തേനീച്ചകളും ചത്തൊടുങ്ങി തുടങ്ങി; വരാൻ ഇരിക്കുന്നത് വമ്പൻ ഭൂകമ്പങ്ങളുടെയും സൗര പ്രവാഹത്തിന്റെയും നാളുകൾ; ഉറപ്പായും ഈ വർഷം ലോകം അവസാനിക്കുമെന്ന് ചിലർ കരുതുന്നത് എന്തുകൊണ്ട്..?
കോൺസ്പിരസി തിയറിസ്റ്റുകൾ നമ്മെ ഞെട്ടിക്കുന്ന പ്രവചനങ്ങളുമായി ഇടയ്ക്കിടെ രംഗപ്രവേശം ചെയ്യാറുണ്ട്. ഇപ്പോഴിതാ ഏവരെയും അന്ധാളിപ്പിക്കുന്ന മുന്നറിയിപ്പുമായിട്ടാണ് അവരെത്തിയിരിക്കുന്നത്. അതായത് ലോകം 2017ൽ കടുത്ത പ്രകൃതിദുരന്തങ്ങളാൽ ഇല്ലാതാകുമെന്നാണാ പ്രവചനം. ഇതിന്റെ ലക്ഷണമായി വവ്വാലുകളും മീനുകളും തേനീച്ചകളും ചത്തൊടുങ്ങിയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്നത് വമ്പൻ ഭൂകമ്പങ്ങളുടെയും സൗരപ്രവാഹത്തിന്റെയും നാളുകളാണെന്നും ഇതിലൂടെ ഉറപ്പായും ഈ വർഷം ലോകം അവസാനിക്കുമെന്നുമാണ് അവരുടെ വാദം. 2017ൽ ലോകം അവസാനിക്കുമെന്നതിന്റെ തെളിവുകൾ തങ്ങൾക്ക് ബൈബിളിൽ നിന്നും കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നാണ് കോൺസ്പിരസി സൈറ്റായ സൈൻ ഓഫ് എൻഡ് ടൈംസിലെ ക്രിസ്ത്യൻ ഫണ്ടമെന്റലിസ്റ്റുകൾ വെളിപ്പെടുത്തുന്നത്. ഭൂകമ്പം അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഉയർന്ന് വരുന്നത് നാം സർവ നാശത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്നതിന്റെ പ്രതീകമാണെന്നാണ് അവർ പ്രവചിക്കുന്നത്. വവ്വാലുകളും മത്സ്യങ്ങളും തേനീച്ചകളും മറ്റും ചത്തൊടുങ്ങുന്നത് അതിന്റെ സ
കോൺസ്പിരസി തിയറിസ്റ്റുകൾ നമ്മെ ഞെട്ടിക്കുന്ന പ്രവചനങ്ങളുമായി ഇടയ്ക്കിടെ രംഗപ്രവേശം ചെയ്യാറുണ്ട്. ഇപ്പോഴിതാ ഏവരെയും അന്ധാളിപ്പിക്കുന്ന മുന്നറിയിപ്പുമായിട്ടാണ് അവരെത്തിയിരിക്കുന്നത്. അതായത് ലോകം 2017ൽ കടുത്ത പ്രകൃതിദുരന്തങ്ങളാൽ ഇല്ലാതാകുമെന്നാണാ പ്രവചനം. ഇതിന്റെ ലക്ഷണമായി വവ്വാലുകളും മീനുകളും തേനീച്ചകളും ചത്തൊടുങ്ങിയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്നത് വമ്പൻ ഭൂകമ്പങ്ങളുടെയും സൗരപ്രവാഹത്തിന്റെയും നാളുകളാണെന്നും ഇതിലൂടെ ഉറപ്പായും ഈ വർഷം ലോകം അവസാനിക്കുമെന്നുമാണ് അവരുടെ വാദം. 2017ൽ ലോകം അവസാനിക്കുമെന്നതിന്റെ തെളിവുകൾ തങ്ങൾക്ക് ബൈബിളിൽ നിന്നും കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നാണ് കോൺസ്പിരസി സൈറ്റായ സൈൻ ഓഫ് എൻഡ് ടൈംസിലെ ക്രിസ്ത്യൻ ഫണ്ടമെന്റലിസ്റ്റുകൾ വെളിപ്പെടുത്തുന്നത്.
ഭൂകമ്പം അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഉയർന്ന് വരുന്നത് നാം സർവ നാശത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്നതിന്റെ പ്രതീകമാണെന്നാണ് അവർ പ്രവചിക്കുന്നത്. വവ്വാലുകളും മത്സ്യങ്ങളും തേനീച്ചകളും മറ്റും ചത്തൊടുങ്ങുന്നത് അതിന്റെ സൂചനയാണെന്നും അവർ ആവർത്തിക്കുന്നു. എല്ലാ ബൈബിൾ പ്രതീകങ്ങളും യാഥാർത്ഥ്യമായ ആദ്യത്തെ തലമുറയിലാണ് നാം ജീവിക്കുന്നതെന്നും നാം ജീവിച്ച് കൊണ്ടിരിക്കുന്നത് അവസാനം വർഷത്തിലാണെന്നതിന് യാതൊരു സംശയവുമില്ലെന്നും അവർ തറപ്പിച്ച് പറയുന്നു. എന്നാൽ ഈ വെബ്സൈറ്റിന് പുറകിൽ ആരാണ് പ്രവർത്തിക്കുന്നതെന്നത് വ്യക്തമായിട്ടില്ല. ഈ വെബ്സൈറ്റിന്റെ അഡ്‌മിന്മാർ മറ്റ് കോൺസ്പിരസി സൈറ്റുകളുടെ ഹോസ്റ്റായി വർത്തിക്കുന്നുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവർ നടത്തുന്ന മറ്റൊരു സൈറ്റാണ് ദി ട്രൂത്ത് എബൗട്ട് ഹെൽ. നരകം യഥാർത്ഥത്തിൽ ഭൂമിയിൽ തന്നെയാണെന്നാണ് ഈ സൈറ്റ് സമർത്ഥിക്കുന്നത്.
2017 തുടങ്ങിയതിന് ശേഷം ഭൂമിയിൽ മൊത്തം 4000 ഭൂകമ്പങ്ങളുണ്ടായെന്നും ഇത് ലോകാവസാനത്തിന്റെ ശക്തമായ സൂചനയാണെന്നും ഈ സൈറ്റ് സമർത്ഥിക്കുന്നു. ഇത്തരം സംഭവങ്ങളിലൂടെ ദൈവം നിരവധി തവണ മനുഷ്യർക്ക് മുന്നറിയിപ്പേകിയെങ്കിലും ഫലമുണ്ടായിട്ടില്ലെന്നും കോൺസ്പിരസി തിയറിസ്റ്റുകൾ പറയുന്നു. സർവനാശത്തിന്റെ രാത്രിയിൽ ക്രിസ്തു വീണ്ടും നമ്മിലേക്ക് ഒരു കള്ളനെ പോലെ വന്ന് എല്ലാം നാമറിയാതെ കവർന്നെടുക്കുമെന്നുമാണീ സൈറ്റ് മുന്നറിയിപ്പേകുന്നത്. അതിനാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന സൂചനകളെ നാം ഉൾക്കൊണ്ട് എന്തും നേരിടാൻ തയ്യാറെടുക്കണമെന്നാണ് ഇവർ നിർദേശിക്കുന്നത്.എന്നാൽ ഇതിൽ യാഥാർത്ഥ്യമില്ലെന്നാണ് ക്രിസ്തുമതവുമായി ബന്ധപ്പെട്ട നിരവധി ഉറവിടങ്ങൾ പ്രതികരിച്ചിരിക്കുന്നത്.
ഇത് വെറും അസംബന്ധമാണെന്നാണ് കത്തോലിക് വേൾഡ് റിപ്പോർട്ടിന്റെ എഡിറ്ററായ കാൾ ഓൽസൻ പ്രതികരിച്ചിരിക്കുന്നത്. ലോകം അവസാനിക്കാൻ പോകുന്നുവെന്നും ജീസസ് തിരിച്ച് വരുന്നുവെന്നുമുള്ള പ്രവചനം കോൺസ്പിരസി തിയറിസ്റ്റുകൾ ഇതാദ്യയമായിട്ടല്ല നടത്തുന്നത്. 2016 ഡിസംബറിൽ ജീസസ് തിരിച്ച് വരുമെന്നും ലോകം അവസാനിക്കുമെന്നും ഒരു കോൺസ്പിരസി തിയറിസ്റ്റ് പ്രവചിച്ചിരുന്നു. ഇതിലൂടെ തന്റെ ആളുകളെ ജീസസ് സ്വർഗത്തിലേക്ക് നയിക്കുമെന്നും 1000 വർഷത്തേക്ക് ഭൂമിയെ ഊഷരമാക്കി നിലനിർത്തുമെന്നുമായിരുന്നു ആ മുന്നറിയിപ്പ്.