- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡോസൾഫാൻ ദുരിതബാധിതരുടെ പെൻഷൻ തുകയിൽ നിന്ന് വൻതുക പിഴ ഈടാക്കുന്നതായി പരാതി; എട്ട് മാസത്തിനിടെ തട്ടിയെടുത്തത് 1013.59 രൂപ; ബാങ്കിന്റെ പകൽ കൊള്ള ദുരിതബാധിതർക്ക് സർക്കാർ നൽകുന്ന 1200രൂപ മുതൽ 2000രൂപ വരെയുള്ള പ്രതിമാസ പെൻഷൻ തുകയിൽ നിന്ന്
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കായി സർക്കാർ നൽകുന്ന പെൻഷൻ തുകയിൽ നിന്ന് പിഴ ഇനത്തിൽ വൻ തുക ഇടാക്കുന്നതായി ബാങ്കിനെതിരെ പരാതി. തിരുവനന്തപുരത്തെ ഇന്ത്യൻ ഓവർസിസ് ബാങ്ക് മുഖേനയാണ് ജില്ലയിലെ പകുതിയോളം എൻഡോസൾഫാൻ ദുരിതബാധിതർക്കും പെൻഷൻ തുക കിട്ടുന്നത്. ചെർക്കള നെല്ലിക്കട്ടയിൽ താമസിക്കുന്ന സംസാരശേഷിയില്ലാത്ത ഒരു ദുരിതബാധിതന്റെ അക്കൗണ്ടിൽ നിന്നു ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലായി അഞ്ച് തവണവീതം നാന്നൂറോളം രൂപ ഈടാക്കി. 8 മാസത്തിനിടെ ഈടാക്കിയത് 1013.59രൂപയാണ്. ദുരിതബാധിതർക്ക് സർക്കാർ നൽകുന്ന 1200രൂപ മുതൽ 2000രൂപ വരെയുള്ള പ്രതിമാസം പെൻഷൻ തുകയിൽ നിന്നാണ് ബാങ്ക് ഇത്തരത്തിൽ പകൽ കൊള്ള നടത്തുന്നത്. ഗുണഭോക്താവിന്റെ അക്കൗണ്ടിൽ മിനിമം തുക നിക്കിയിരിപ്പ് ഇല്ലാത്തതിനും എസ്എംഎസ് നൽകുന്നതിനുമുള്ള തുകയാണിതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. 4900ത്തോളം എൻഡോസൾഫാൻ ദുരിതബാധിതർക്കാണ് സർക്കാർ പെൻഷൻ നൽകുന്നത്. ഇവരിൽ 2400പേർക്കാണു ബാങ്ക് മുഖേന പെൻഷൻ ലഭിക്കുന്നത്. ജീവിതദുരിതത്തിൽ ഉഴലുന്ന തങ്ങൾക്കു സർക്കാർ നൽകുന്ന പെൻഷനിൽ നിന
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കായി സർക്കാർ നൽകുന്ന പെൻഷൻ തുകയിൽ നിന്ന് പിഴ ഇനത്തിൽ വൻ തുക ഇടാക്കുന്നതായി ബാങ്കിനെതിരെ പരാതി. തിരുവനന്തപുരത്തെ ഇന്ത്യൻ ഓവർസിസ് ബാങ്ക് മുഖേനയാണ് ജില്ലയിലെ പകുതിയോളം എൻഡോസൾഫാൻ ദുരിതബാധിതർക്കും പെൻഷൻ തുക കിട്ടുന്നത്. ചെർക്കള നെല്ലിക്കട്ടയിൽ താമസിക്കുന്ന സംസാരശേഷിയില്ലാത്ത ഒരു ദുരിതബാധിതന്റെ അക്കൗണ്ടിൽ നിന്നു ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലായി അഞ്ച് തവണവീതം നാന്നൂറോളം രൂപ ഈടാക്കി. 8 മാസത്തിനിടെ ഈടാക്കിയത് 1013.59രൂപയാണ്. ദുരിതബാധിതർക്ക് സർക്കാർ നൽകുന്ന 1200രൂപ മുതൽ 2000രൂപ വരെയുള്ള പ്രതിമാസം പെൻഷൻ തുകയിൽ നിന്നാണ് ബാങ്ക് ഇത്തരത്തിൽ പകൽ കൊള്ള നടത്തുന്നത്. ഗുണഭോക്താവിന്റെ അക്കൗണ്ടിൽ മിനിമം തുക നിക്കിയിരിപ്പ് ഇല്ലാത്തതിനും എസ്എംഎസ് നൽകുന്നതിനുമുള്ള തുകയാണിതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
4900ത്തോളം എൻഡോസൾഫാൻ ദുരിതബാധിതർക്കാണ് സർക്കാർ പെൻഷൻ നൽകുന്നത്. ഇവരിൽ 2400പേർക്കാണു ബാങ്ക് മുഖേന പെൻഷൻ ലഭിക്കുന്നത്. ജീവിതദുരിതത്തിൽ ഉഴലുന്ന തങ്ങൾക്കു സർക്കാർ നൽകുന്ന പെൻഷനിൽ നിന്നു ബാങ്ക് പിടിച്ചുപറി നടത്തുന്നത് അവസാനിപ്പിക്കണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം. ചെക്ക് ബുക്ക് ഇല്ലെങ്കിൽ ചുരുങ്ങിയത് 500രൂപയെങ്കിലും ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നീക്കിയിരിപ്പ് ഉണ്ടാകണമെന്നാണ് ബാങ്ക് നിബന്ധന. ചെക്ക് ബുക്ക് ഉണ്ടെങ്കിൽ 1000രൂപ. മിനിമം നീക്കിയിരിപ്പ് 500രൂപ ഇല്ലെങ്കിൽ പ്രതിമാസം 83രൂപ ബാങ്ക് ഈടാക്കും. മാസങ്ങളായി ഇല്ലെങ്കിൽ അതിന്റെ പിഴയും വസൂലാക്കും. നേരത്തെ പ്രതിമാസം 51.70രൂപയായിരുന്നു മിനിമം ബാലൻസ് ഇല്ലാത്തതിനുള്ള പിഴ. എസ്എംഎസ് അലർട്ടിനു മാസം തോറും 5രൂപയാണ് ഈടാക്കുന്നത്.എസ്എംഎസ് പണം പിടിത്തം 3മാസം തോറുമുണ്ടാകും. 3 മാസത്തേക്കു ജിഎസ്ടി അടക്കം 17.70രൂപ. എടിഎം മെയിന്റൻസ് എന്ന നിലയിൽ വർഷം തോറും 118രൂപയും അക്കൗണ്ട് ഉടമ ബാങ്കിനു നൽകണം.
ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സർക്കാർ നൽകി വരുന്ന പെൻഷൻ നേരത്തെ മുടങ്ങിയതായി പരാതികൾ ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠനവും പരിശീലനവും നൽകി വരുന്ന സ്പെഷ്യൽ സ്‌കൂൾ രക്ഷിതാക്കളുടെ സംഘടനയായ പെയ്ഡ് മുഖ്യമന്ത്രിക്കും, സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കും, റവന്യൂമന്ത്രിക്കും നിവേദനം നൽകിയതിനെ തുടർന്നാണ് മുടങ്ങിക്കിടന്ന പെൻഷൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടികൾ സ്വീകരിച്ചത്. പെൻഷൻ ലഭിക്കുന്ന എൻഡോസൾഫാൻ ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ പ്രത്യേകമായി അനുവദിച്ച 1000 രൂപയും ഇതോടൊപ്പം വിതരണം ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള പകൽ കൊള്ള വെളിച്ചത്ത് വരുന്നത്. സംസ്ഥാനത്ത് 6000 ത്തോളം പേരാണ് എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പെൻഷൻ കൈപ്പറ്റുന്നത്. സർക്കാരിന്റെ സ്നേഹസാന്ത്വനം പദ്ധതിയിലുൾപ്പെടുത്തിയാണ് 2009 ൽ പദ്ധതി നടപ്പാക്കിയത്.
നേരത്തെ ഇലക്ട്രോണിക് മണിയോർഡർ കിട്ടാത്തതിനാൽ നിരവധി പേർക്ക് പെൻഷൻ മുടങ്ങിയിരുന്നു. സോഫ്റ്റ്‌വെയറിലുള്ള പ്രശ്നമാണ് പെൻഷൻ മുടങ്ങാൻ കാരണമെന്നാണ് തപാൽവകുപ്പ് അധികൃതർ അന്ന് പറഞ്ഞത്. 12 ബ്രാഞ്ചുകളുള്ള മുളിയാർ സബ് പോസ്റ്റ് ഓഫീസിൽ മാത്രം പ്രിന്റ് എടുക്കാനാകാതെ 374 മണിയോർഡറുകളാണ് അന്ന് ദുരിതബാധിതരെ വലച്ചത്. പെർള, പെർഡാല അടക്കം മിക്ക പോസ്റ്റ് ഓഫീസുകൾക്ക് കീഴിൽവരുന്ന ദുരിതബാധിതർക്കും പെൻഷൻ തുക കിട്ടിയിരുന്നില്ല. മുമ്പ് മണിയോർഡറുകൾ വഴി ലഭിച്ചിരുന്ന പെൻഷൻ തുക നിലവിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ശാഖ വഴിയാണ് വിതരണം ചെയ്യുന്നത്.
കീടനാശിനിയായി ഉപയോഗിക്കുന്ന ഓർഗാനോ ക്ലോറിൻ സംയുക്തമായ എൻഡോസൾഫാൻ മാരക വിഷ വസ്തു എന്ന നിലയിൽ മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ ജനിതക വൈകല്യങ്ങളും ഹോർമോൺ തകരാറുകളും ഉൾപ്പെടെയുള്ള ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതിനാൽ കാർഷിക രംഗത്തെ ഇതിന്റെ ഉപയോഗം വൻ വിവാദങ്ങൾ ഉയർത്തിയിരുന്നു. കാസർകോട്ടെ വിവിധ ഗ്രാമങ്ങളിൽ ആയിരക്കണക്കിന് ജനങ്ങൾ എൻഡോസൾഫാൻ ദുരിത ബാധിതരായതിനെ തുടർന്ന് 2011 മെയ് 13 ന് രാജ്യത്തെ പരമോന്നത നീതിന്യായ പീഠമായ സുപ്രീം കോടതി രാജ്യത്ത് എൻഡോസൾഫാൻ ഉൽപാദനവും വിൽപ്പനയും നിരോധിച്ചിരുന്നു.