- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു നഗരങ്ങൾക്കു ഐസിസ് ഭീഷണിയെന്ന് ഐബി; ഇന്ത്യയെ ലക്ഷ്യംവച്ച് പാക്കിസ്ഥാന് അണ്വായുധ ശേഖരമെന്ന് അമേരിക്ക: ശത്രുക്കൾ കൂട്ടത്തോടെ ഇന്ത്യയെ ആക്രമിക്കുമെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാൻ ശത്രുക്കൾ കോപ്പുകൂട്ടുകയാണെന്നു വിവിധ അന്വേഷണ ഏജൻസികളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും റിപ്പോർട്ട്. രാജ്യത്തെ മൂന്ന് നഗരങ്ങൾക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണിയെന്ന് ഇന്റലിജൻസ് ബ്യൂറോയാണു റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതേസമയം, ഇന്ത്യയെ ലക്ഷ്യമിട്ട് 130ൽ അധികം ആണാവായുധങ്ങൾ പാക്കിസ്ഥാൻ സജ്ജമാക
ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാൻ ശത്രുക്കൾ കോപ്പുകൂട്ടുകയാണെന്നു വിവിധ അന്വേഷണ ഏജൻസികളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും റിപ്പോർട്ട്.
രാജ്യത്തെ മൂന്ന് നഗരങ്ങൾക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണിയെന്ന് ഇന്റലിജൻസ് ബ്യൂറോയാണു റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതേസമയം, ഇന്ത്യയെ ലക്ഷ്യമിട്ട് 130ൽ അധികം ആണാവായുധങ്ങൾ പാക്കിസ്ഥാൻ സജ്ജമാക്കിയിട്ടുണ്ടെന്ന് അമേരിക്കയും വെളിപ്പെടുത്തുന്നു.
രാജ്യത്തെ മൂന്ന് നഗരങ്ങളിൽ പാരീസ് മാതൃകയിൽ ഐസിസ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് ഐബിയുടെ റിപ്പോർട്ടിൽ പറയുന്നത്. റിപ്പബ്ലിക് ദിനാഘോഷം കൂടി കണക്കിലെടുത്ത് രാജ്യവ്യാപകമായി കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രതിരോധമന്ത്രി മനോഹർ പരീക്കറേയും വധിക്കുമെന്ന് വ്യക്തമാക്കിയുള്ള ഐഎസിന്റേതെന്ന് സംശയിക്കുന്ന ഭീഷണിക്കത്ത് കഴിഞ്ഞ ദിവസം ഗോവ പൊലീസ് കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലൊരു റിപ്പോർട്ട് ഇന്റലിജൻസ് ബ്യൂറോയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ഐഎസ് ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഭീഷണിക്കത്ത് ലഭിച്ചത്.
ഇതിനിടെയാണ് ഇന്ത്യയെ ലക്ഷ്യമിട്ട് 130ൽ അധികം ആണാവായുധങ്ങൾ പാക്കിസ്ഥാൻ സജ്ജമാക്കിയിട്ടുണ്ടെന്ന് യുഎസ് റിപ്പോർട്ടും പുറത്തുവരുന്നത്. തങ്ങൾക്കെതിരെ ഇന്ത്യ സൈനിക നടപടിക്ക് മുതിരുന്നത് ഒഴിവാക്കാനാണ് പാക്കിസ്ഥാന്റെ ഈ നീക്കമെന്നും യുഎസ് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യ-പാക്ക് സംഘർഷം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതകളിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് കോൺഗ്രഷണൽ റിസേർച്ച് സർവീസ് (സിആർഎസ്) റിപ്പോർട്ട്. പോൾ കെ. കെർ, മേരി ബേത് നികിറ്റിൻ എന്നിവർ ചേർന്നാണു റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
കൂടുതൽ ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പാക്കിസ്ഥാൻ. ഇപ്പോൾ 110നും 130നും ഇടയിൽ ആണവായുധങ്ങൾ പാക്കിസ്ഥാന്റെ കൈവശമുണ്ടെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. മികച്ച ആണവ വിക്ഷേപിനികൾ തയ്യാറാക്കി ഈ ആയുധങ്ങൾ സുസജ്ജമാക്കി വയ്ക്കുകയാണ് അവരെന്നും റിപ്പോർട്ട് പറയുന്നു. പാക്കിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടിക്ക് മുതിരാതിരിക്കാനുള്ള മുൻകരുതലെന്ന നിലയ്ക്കാണ് ഈ ആണവായുധങ്ങൾ അവർ തയാറാക്കുന്നതെന്നും 28 പേജുകളുള്ള റിപ്പോർട്ടിൽ പറയുന്നു. പാക്കിസ്ഥാനിൽ ഇപ്പോഴും തുടരുന്ന രാഷ്ട്രീയ അസ്ഥിരതയാണ് ഏറ്റവും വലിയ ഭീഷണിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.