- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തു നിന്നും ഡൽഹിയിൽ എത്തി സുപ്രീംകോടതി അഭിഭാഷകൻ എന്ന നിലയിൽ നേതാക്കളുടെ ഇഷ്ടക്കാരനായി; മന്മോഹനന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വലംകൈയായി; ഗൾഫിൽ നിന്ന് ഒഴുകിയെത്തിയ കോടികൾ വിനോദ് കുട്ടപ്പനേയും ടി കെ എ നായരേയും കുടുക്കുമോ?
തിരുവനന്തപുരം: ഗൾഫിൽനിന്ന് കോടികളുടെ കള്ളപ്പണം കേരളത്തിലേക്ക് ഒഴുകിയെത്തിയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം വമ്പന്മാരിലേക്ക് നീങ്ങുന്നതായി സൂചന. തിരുവനന്തപുരം സ്വദേശി അഡ്വ. വിനോദ്കുമാർ കുട്ടപ്പനും മുൻ പ്രധാനമന്ത്രി മന്മോഹൻസിംഗിന്റെ സെക്രട്ടറിയായിരുന്ന ടികെഎ നായരുടെ കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച കമ്പനിയെക്കുറിച്ച് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കിയതോടെ ഇതിനുപിന്നിൽ വൻതോക്കുൾ ഉണ്ടെന്ന സംശയം ബലപ്പെടുകയാണ്. വർഷങ്ങൾക്കുമുമ്പ് തിരുവനന്തപുരത്തുനിന്ന് ഡൽഹിലെത്തി കോൺഗ്രസ് സർക്കാരിന് വിശ്വസ്തനായി മാറുകയും കേരളത്തിൽനിന്നുള്ള പല മുൻനിര കോൺഗ്രസ് നേതാക്കളുടേയും പിൻബലത്തോടെ ഭരണകേന്ദ്രങ്ങളിൽ സ്വാധീനമുറപ്പിക്കുകയും ചെയ്ത വ്യക്തിയാണ് വിനോദ് കുട്ടപ്പൻ. പ്രധാനമന്ത്രിയായിരുന്ന മന്മോഹൻസിംഗിന്റെ ഓഫീസിലും സ്വാധീനമുറപ്പിച്ച കുട്ടപ്പൻ സെക്രട്ടറിയായിരുന്ന ടികെഎ നായരുടെ വലംകൈയായതോടെ സ്വാധീനവലയം വിപുലപ്പെട്ടു. കള്ളപ്പണ ഇടപാടുകൾക്ക് പല നേതാക്കളും വിനോദ് കുട്ടപ്പനെ ആശ്രയിച്ചിരുന്നതായാണ് അ
തിരുവനന്തപുരം: ഗൾഫിൽനിന്ന് കോടികളുടെ കള്ളപ്പണം കേരളത്തിലേക്ക് ഒഴുകിയെത്തിയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം വമ്പന്മാരിലേക്ക് നീങ്ങുന്നതായി സൂചന. തിരുവനന്തപുരം സ്വദേശി അഡ്വ. വിനോദ്കുമാർ കുട്ടപ്പനും മുൻ പ്രധാനമന്ത്രി മന്മോഹൻസിംഗിന്റെ സെക്രട്ടറിയായിരുന്ന ടികെഎ നായരുടെ കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച കമ്പനിയെക്കുറിച്ച് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കിയതോടെ ഇതിനുപിന്നിൽ വൻതോക്കുൾ ഉണ്ടെന്ന സംശയം ബലപ്പെടുകയാണ്.
വർഷങ്ങൾക്കുമുമ്പ് തിരുവനന്തപുരത്തുനിന്ന് ഡൽഹിലെത്തി കോൺഗ്രസ് സർക്കാരിന് വിശ്വസ്തനായി മാറുകയും കേരളത്തിൽനിന്നുള്ള പല മുൻനിര കോൺഗ്രസ് നേതാക്കളുടേയും പിൻബലത്തോടെ ഭരണകേന്ദ്രങ്ങളിൽ സ്വാധീനമുറപ്പിക്കുകയും ചെയ്ത വ്യക്തിയാണ് വിനോദ് കുട്ടപ്പൻ. പ്രധാനമന്ത്രിയായിരുന്ന മന്മോഹൻസിംഗിന്റെ ഓഫീസിലും സ്വാധീനമുറപ്പിച്ച കുട്ടപ്പൻ സെക്രട്ടറിയായിരുന്ന ടികെഎ നായരുടെ വലംകൈയായതോടെ സ്വാധീനവലയം വിപുലപ്പെട്ടു. കള്ളപ്പണ ഇടപാടുകൾക്ക് പല നേതാക്കളും വിനോദ് കുട്ടപ്പനെ ആശ്രയിച്ചിരുന്നതായാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന സൂചനകൾ. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കാലംമുതൽ, ഏതാണ്ട് അഞ്ചുവർഷത്തിലേറെയായി വിനോദുമായി നല്ല പരിചയമുണ്ടെന്ന് ടികെഎ നായരും വ്യക്തമാക്കിയിട്ടുണ്ട്.
വിനോദ് കുട്ടപ്പനും ടി.കെ.എ. നായരുടെ കുടുംബാംഗങ്ങളും ചേർന്ന് രൂപവത്കരിച്ച കമ്പനിയെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. 2014 മെയ് 24-ന് കൊച്ചിയിൽ രജിസ്റ്റർ ചെയ്ത 'അഗ്രിതോ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി രൂപീകരിക്കുകയായിരുന്നു. വിനോദിനും ഭാര്യയ്ക്കുമൊപ്പം ടി.കെ.എ. നായരുടെ മകൾ മിനി നായരും ഭർത്താവ് ജയകൃഷ്ണനും കമ്പനിയിൽ ഡയറക്ടർമാരാണ്. മിനി നായരും ജയകൃഷ്ണനും ഓസ്ട്രേലിയൻ വിലാസമാണ് രജിസ്ട്രാർ ഓഫ് കമ്പനീസിൽ നൽകിയിട്ടുള്ളത്. അതേസമയം, ഈ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെപ്പറ്റി തനിക്ക് ഒന്നുമറിയില്ലെന്നാണ് ടികെഎ നായരുടെ നിലപാട്.
മെയ് മാസം ആദ്യം വിനോദ്കുട്ടപ്പന്റെ വീട്ടിലുൾപ്പെടെ നടന്ന റെയ്ഡിലൂടെയാണ് കോടികളുടെ കള്ളപ്പണം ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഒഴുകിയെത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തുന്നത്. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി കള്ളപ്പണം ഗൾഫിൽനിന്ന് വൻതോതിൽ എത്തുന്നുവെന്ന സൂചന ലഭിച്ച സാഹചര്യത്തിലായിരുന്നു റെയ്ഡ്.
ഗൾഫിൽ നിന്ന് ചുരുങ്ങിയ കാലയളവിൽ 45 കോടിയോളം രൂപ വിനോദ് കുമാർ കുട്ടപ്പന് വന്നതായി ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും കണ്ടെത്തി.. കൂടാതെ കണക്കിൽപ്പെടാത്ത 15 കോടിയോളം രൂപയുടെ നിക്ഷേപം സംസ്ഥാനത്ത വിവിധ സഹകരണ സ്ഥാപനങ്ങളിലുള്ളതായും സ്ഥിരീകരിച്ചു. ഇതോടെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കൂടുതൽ പരിശോധനകളിലൂടെ വരുംദിവസങ്ങളിൽ ആരുടെയെല്ലാം കള്ളപ്പണം ഇത്തരത്തിൽ ഒഴുകിയെന്ന് വ്യക്തമാകും. ചില കോൺഗ്രസ് നേതാക്കളും നിരീക്ഷണത്തിൽ ഉള്ളതായാണ് സൂചനകൾ.
നെടുമങ്ങാട്ടുള്ള ആശുപത്രിയുടെ ഓഹരി വാങ്ങുന്നതിന് സുഹൃത്തും ഗൾഫ് മലയാളിയുമായ ജോൺ ഗീവർഗീസ് കുരുവിള നൽകിയ പണമാണിതെന്നാണ് വിനോദ് കുമാർ അന്വേഷണ ഏജൻസികളെ അറിയിച്ചിട്ടുള്ളത്. പക്ഷേ, പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിനോദ് കുമാർ കുട്ടപ്പനും ജോൺ ഗീവർഗീസ് കുരുവിളയും നൽകിയ വിശദീകരണം പരസ്പരവിരുദ്ധമാണെന്ന് കണ്ടെത്തി. ഇതോടെയാണ് പല പ്രമുഖരുടേയും പണമിടപാടുകൾ ഇത്തരത്തിൽ നടന്നതായി എൻഫോഴ്‌സ്‌മെന്റ് സംശയിക്കുന്നത്.
പണമിടപാടുമായി ബന്ധപ്പെട്ട ആധികാരിക രേഖകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസികൾ വിനോദ് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരൂഹമായ സാമ്പത്തിക ഇടപാടുകളായതിനാൽ വിനോദ് കുമാറും ടി.കെ.എ. നായരുടെ കുടുംബാംഗങ്ങളും ചേർന്ന് രൂപവത്കരിച്ച കമ്പനിയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. വരും ദിവസങ്ങളിൽ ഈ കമ്പനിവഴി കൂടുതൽ ഇടപാടുകൾ നടന്നോ എന്ന് കണ്ടെത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ടി.കെ.എ. നായരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ നിരവധി രേഖകൾ കണ്ടെത്തിയതോടെയാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലേക്കും ചില നേതാക്കളിലേക്കും അന്വേഷണം നീങ്ങുന്നത്. എന്നാൽ, വിനോദ് കുമാർ കുട്ടപ്പനും തന്റെ കുടുംബാംഗങ്ങളും ചേർന്ന് കമ്പനി രൂപവത്കരിച്ച കാര്യം തനിക്ക് അറിയില്ലായിരുന്നവെന്നും വാർത്ത വന്നപ്പോൾ ഓസ്ട്രേലിയയിലുള്ള മകളെ ബന്ധപ്പെട്ടതായും ടികെഎ നായർ പറയുന്നു. രണ്ടുവർഷം മുമ്പ് കമ്പനി രൂപവത്കരിച്ചിരുന്നെങ്കിലും പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ലെന്നാണ് വിശദീകരണം.
അഡ്വ. വിനോദ് കുമാറിന്റെ യോഗ്യതയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. യോഗ്യതയില്ലാത്ത വിനോദിനെ സുപ്രീംകോടതി സ്റ്റാൻഡിങ് കൗൺസൽ പദവിയിൽ നിയമിച്ചതിലും ഉന്നത ഇടപെടലുണ്ടായതായാണ് സൂചന. വിദേശത്തുനിന്ന് വന്ന പണം ഉപയോഗിച്ച് വിനോദ് ഡൽഹിയിൽ കോടികൾ മുടക്കി വീടു വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.