- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ പ്രണയിനിയെ കിട്ടിയപ്പോൾ പഴയ കാമുകിയെ വേണ്ട; സഹപാഠിയുടെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് കൈമാറി യുവാവ്; ചവറയിൽ എൻജിനിയറിങ് വിദ്യാർത്ഥി അറസ്റ്റിൽ
കൊല്ലം: പുതിയ കാമുകിയെ കിട്ടിയപ്പോൾ പഴയ കാമുകിയെ വേണ്ട. മുൻ കാമുകിയുടെ നഗ്‌ന ചിത്രങ്ങളെടുത്ത് മൊബൈൽ ഫോണിലൂടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പരാതിയെത്തിയതോടെ കാമുകനായ എൻജിനിയറിങ് വിദ്യാർത്ഥിയെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ സ്വദേശിയായ യുവാവാണ് പിടിയിലായത്. യുവാവിന്റെ സഹപാഠിയായിരുന്നു കാമുകി. ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ പതിവായി എത്തിയിരുന്നു. വീട്ടിൽവച്ചാണ് മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ അർധ നഗ്‌നചിത്രം പകർത്തിയത്. വീട്ടിൽവച്ചും കാറിൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയും പീഡിപ്പിച്ചു. ഈം ദൃശ്യങ്ങളും പകർത്തി. എന്നാൽ പുതിയ കാമുകിയെ കിട്ടിയതോടെ വിഡിയോ സുഹൃത്തുക്കൾ അയച്ചു. ഇത് മനസ്സിലാക്കിയ പെൺകുട്ടി പരാതിയും നൽകി. പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായാണ് വിവരം. നാഗർകോവിലുള്ള ഒരു എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിയാണ് യുവാവ്. ഇയാൾ കേളജിൽ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച
കൊല്ലം: പുതിയ കാമുകിയെ കിട്ടിയപ്പോൾ പഴയ കാമുകിയെ വേണ്ട. മുൻ കാമുകിയുടെ നഗ്‌ന ചിത്രങ്ങളെടുത്ത് മൊബൈൽ ഫോണിലൂടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പരാതിയെത്തിയതോടെ കാമുകനായ എൻജിനിയറിങ് വിദ്യാർത്ഥിയെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ സ്വദേശിയായ യുവാവാണ് പിടിയിലായത്. യുവാവിന്റെ സഹപാഠിയായിരുന്നു കാമുകി.
ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ പതിവായി എത്തിയിരുന്നു. വീട്ടിൽവച്ചാണ് മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ അർധ നഗ്‌നചിത്രം പകർത്തിയത്. വീട്ടിൽവച്ചും കാറിൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയും പീഡിപ്പിച്ചു. ഈം ദൃശ്യങ്ങളും പകർത്തി. എന്നാൽ പുതിയ കാമുകിയെ കിട്ടിയതോടെ വിഡിയോ സുഹൃത്തുക്കൾ അയച്ചു. ഇത് മനസ്സിലാക്കിയ പെൺകുട്ടി പരാതിയും നൽകി. പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായാണ് വിവരം. നാഗർകോവിലുള്ള ഒരു എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിയാണ് യുവാവ്.
ഇയാൾ കേളജിൽ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു. കാമുകന്റെ സുഹൃത്തുക്കളാണ് ചിത്രം മൊബൈലിൽ പ്രചരിച്ചതായ വാർത്ത പെൺകുട്ടിയെ അറിയിച്ചത്. താൻ ചിത്രം പകർത്തി പ്രചരിപ്പിച്ചതായി യുവാവ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.