- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴുത്തിലും തുടയെല്ലിലും വാളിന് വെട്ട്; അപകടസ്ഥലത്ത് രക്തവുമില്ല; രാത്രിയിൽ റെമീസ് ചെലവിട്ടത് കാമുകിയുടെ വീട്ടിൽ; എരുമേലിയിലെ എഞ്ചിനിയറിങ് വിദ്യാർത്ഥിയുടെ വാഹനാപകടം കൊലപാതകമോ?
എരുമേലി: അർദ്ധരാത്രിയിൽ ബൈക്കുാമയി വീട്ടിൽ നിന്നിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥിയെ റോഡിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവവത്തിൽ ദുരൂഹത ഏറുന്നു. മണങ്ങല്ലൂർ താനത്തുപറമ്പിൽ സൈനുദീൻ-ആരിഫ ദമ്പതികളുടെ മകനായ റെമിസിനെയാണ് (20) എരുമേലി-കാഞ്ഞിരപ്പള്ളി ഹൈവേയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അപകടമരണമെന്ന് എഴുതിത്ത്ത്തള്ളാൻ ലോക്കൽ പൊലീസ് ഒരുങ്ങ
എരുമേലി: അർദ്ധരാത്രിയിൽ ബൈക്കുാമയി വീട്ടിൽ നിന്നിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥിയെ റോഡിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവവത്തിൽ ദുരൂഹത ഏറുന്നു. മണങ്ങല്ലൂർ താനത്തുപറമ്പിൽ സൈനുദീൻ-ആരിഫ ദമ്പതികളുടെ മകനായ റെമിസിനെയാണ് (20) എരുമേലി-കാഞ്ഞിരപ്പള്ളി ഹൈവേയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അപകടമരണമെന്ന് എഴുതിത്ത്ത്തള്ളാൻ ലോക്കൽ പൊലീസ് ഒരുങ്ങുമ്പോഴും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ ഏറെയുണ്ട്. റെമിസിന്റെ മൊബൈലിൽ തന്നെ ആവശ്യത്തിന് തെളിവുകളുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം.
എരുമേലിയിലെ ഒരു കോൺട്രാക്ടറെ കേന്ദ്രീകരിച്ചാണ് സംശയങ്ങൾ ഉയരുന്നത്. ഇയാളുടെ മകളുമായി റെമിസിന് ബന്ധമുണ്ടെന്നാണ് ആരോപണം. ഈ കുട്ടിയുടെ മെസേജ് കിട്ടിയതിനെ തുടർന്നാണ് രാത്രിയിൽ റെമീസ് ബൈക്കുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുന്ന മെസേജ് റെമീസിന്റെ ഫോണിൽ ഉണ്ടത്രേ. അതിന് ശേഷം രാത്രി പന്ത്രണ്ടര മുതൽ രണ്ട് മണിവരെ ഈ വീട്ടിൽ റെമീസും ഉണ്ടായിരുന്നു. അതിന് ശേഷമാണ് മരണം സംഭവിച്ചിരിക്കുന്നത്. സാഹചര്യ തെളിവുകളും കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ ഇതൊന്നും ലോക്കൽ പൊലീസ് കണ്ടില്ലെന്ന് നടിച്ചു. പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറും വാഹനാപകടമല്ല നടന്നതെന്ന സൂചന നൽകി. ഇതെല്ലാം പരിഗണിച്ചാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.
എരുമേലി-കാഞ്ഞിരപ്പള്ളി ഹൈവേയിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ തട്ടിയാണ് റെമീസ് മരിച്ചതെന്നാണ് ലോക്കൽ പൊലീസിന്റെ വിശദീകരണം. എന്നാൽ റെമീസിന്റെ ബൈക്കന് കാര്യമായ കേടുപാട് പറ്റിയിട്ടില്ല. കഴുത്തിന് വെട്ടുള്ളതു പോലെ പൊലീസ് പറയുകയും ചെയ്യുന്നു. കാലിനും വാളുകൊണ്ടുള്ള മുറവിന് സമാനമായ ഒന്നുണ്ട്. ബൈക്കിനാകട്ടെ ചവിട്ടു കൊണ്ടതിന്റെ കേടുപാടുകളാണ് ഉള്ളതും. ഈ സാഹചര്യത്തിൽ റെമീസിനെ കൊന്ന ശേഷം സ്ഥലത്തുകൊണ്ടിട്ടതാകാമെന്നാണ് ആക്ഷേപം. അപകടം പറ്റിയ സ്ഥലത്ത് രക്തം തളം കെട്ടി നിൽക്കാത്തതും സംശയം കൂട്ടുന്നു. പണി ചെയ്യാനായി ഒതുക്കിയിട്ടിരുന്ന പെട്ടി ഓട്ടോയ്ക്ക് സമീപമാണ് ബൈക്കിനേയും റെമീസിനേയും കണ്ടത്. ഈ പെട്ടി ഓട്ടോ പൊളിക്കാനായി റോഡരികിൽ ഒതുക്കിയിട്ടതാണ്. പ്രദേശ വാസികൾക്കെല്ലാം ഇത് അറിയാവുന്നതുമാണ്.
ഓട്ടോയുടെ പിൻഭാഗത്തെ ടയർ പഞ്ചറാണ്. അപകടത്തിലാണ് ഇത് സംഭവിച്ചതെന്ന് വരുത്തി തീർക്കാൻ ആരോ മനപ്പൂർവ്വം ചെയ്തതാണിതെന്നാണ് നാട്ടുകാരുടെ പക്ഷം. അല്ലാത്ത പക്ഷം അപകടം നടന്നിടത്ത് രക്തം കെട്ടികിടക്കുമായിരുന്നു. റെമീസിന്റെ മൊബൈൽ വിശദമായി പരിശോധിച്ചാൽ തന്നെ കാര്യങ്ങൾ വ്യക്തമാകും. റെമീസ് പോയെന്ന പറയുന്ന വീട്ടിലെ കുട്ടിയുടെ അച്ഛൻ ക്രിമിനൽ ബന്ധങ്ങളുള്ള വ്യക്തിയാണത്രേ. അതുകൂടി ചേർത്ത് വായിക്കുകയും കേസ് ഒതുക്കി തീർക്കാൻ പൊലീസ് കാട്ടുന്ന തിടുക്കവുമാണ് സംശയങ്ങൾക്ക് ബലം നൽകുന്നത്. പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ വാക്കുകളിൽ തന്നെ കഴുത്തിലെ മുറിവ് വാളുകൊണ്ട് ഉണ്ടായതാകാമെന്ന സൂചനയുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയാണ് കേസ് എഴുതിത്ത്ത്തള്ളാൻ ലോക്കൽ പൊലീസ് തിടുക്കം കാട്ടിയത്. ജില്ലാ പൊലീസ് മേധാവിയുടെ ഇടപെടലോടെ അത് നടക്കാതെയും പോയി.
റെമീസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപിച്ച് നാട്ടുകാർ റോഡുപരോധിച്ചിരുന്നു. ഇതോടെയാണ് വിശദമായ അന്വേഷണം നടത്താനായി ജില്ലാ പൊലീസ് മേധാവി എം പി ദിനേശ് ക്രൈംബ്രാഞ്ചിനെ അന്വേഷണ ചുമലത ഏൽപ്പിച്ചത്. മരണം സംബന്ധിച്ചു ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. തിങ്കളാഴ്ച പുലർച്ചെ 3.30ന് ആണ് സംഭവം. ശബരിമല ദർശനത്തിനു പോവുകയായിരുന്ന തീർത്ഥാടക സംഘമാണ് യുവാവിനെ ആദ്യം കണ്ടത്. പാഞ്ഞെത്തുന്ന വണ്ടികൾ യുവാവിന്റെ ശരീരത്തിൽ കയറാനുള്ള സാധ്യത കണക്കിലെടുത്തു തീർത്ഥാടകർ വണ്ടി റോഡിനു നടുവിൽ നിർത്തിയിട്ടശേഷം പരിസരവാസികളെ വിളിച്ചുണർത്തി. ടൗണിലെ ഓട്ടോ ഡ്രൈവർമാരും സ്ഥലത്തെത്തി.
കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ബന്ധുവിന്റെ ബൈക്കുമായി അർധരാത്രിയാണു റെമിസ് വീട്ടിൽനിന്നു പുറപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. രാത്രി രണ്ടു മണിക്കൂർ എവിടെയോ ചെലവഴിച്ചശേഷം തിരികെ മടങ്ങും വഴിയാണ് അപകടത്തിൽപ്പെട്ടതെന്നു സംശയിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു. എന്നിട്ടും ഈ വീടിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയില്ല. റെമീസിന്റെ മരണ ശേഷവും മൊബൈലിലേക്ക് മെസേജുകളുടെ പ്രവാഹമായിരുന്നു. റെമിസിന്റെ കഴുത്തിനു താഴെയും തുടയിലും സാരമായ മുറിവേറ്റിട്ടുണ്ട്. വാഹനാപകടമാണെങ്കിൽ കഴുത്തിലെ മുറിവ് എങ്ങനെയുണ്ടായി എന്നതിൽ വ്യക്തതയുമില്ല. റെമീസ് മരിച്ച് കിടന്നത് കണ്ട ഓട്ടോറിക്ഷക്കാർക്ക് പോലും പ്രഥമദൃഷ്ട്യാ കൊലപാതകമാണിതെന്ന വ്യക്തമായിരുന്നു. അങ്ങനെയാണ് മരണത്തിൽ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായത്.
അതുകൊണ്ട് മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിയത്. തുടയിലെയും കഴുത്തിനു താഴെയുള്ള ഭാഗത്തെയും മുറിവ് സംശയാസ്പദമാണെന്ന് റെമീസിന്റെ കുടുംബവും ആരോപിക്കുന്നു. റെമിസ് കൊടുങ്ങല്ലൂരിൽ ഓട്ടോമൊബീൽ എൻജിനീയറിങ് വിദ്യാർത്ഥി ആയിരുന്നു.