- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്മകജെ പഞ്ചായത്തിൽ ബിജെപി. ഭരണത്തിന് തിരശ്ശീല വീഴുന്നു; അവിശ്വാസ പ്രമേയത്തിനെതിരെ ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതി തള്ളിയതോടെ കളമൊരുങ്ങുന്നത് യു.ഡി.എഫ്.- എൽ.ഡി.എഫ് ഭരണത്തിന്; ഇനി കാസർഗോഡ് ജില്ലയിൽ ബിജെപി.യുടെ ഭരണത്തിൻ കീഴിലുള്ളത് രണ്ട് പഞ്ചായത്തുകൾ മാത്രം
കാസർഗോഡ്: ബിജെപി. അധികാരത്തിലിരുന്ന എന്മകജെ പഞ്ചായത്തിലും യു.ഡി.എഫ്.- എൽ.ഡി.എഫ് ഭരണത്തിന് വഴിയൊരുങ്ങുന്നു. യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിനെതിരെ നിയമപ്രശ്നങ്ങളുന്നയിച്ച് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതി തള്ളിയതോടെ എന്മകജെ പഞ്ചായത്തിലെ ബിജെപി. ഭരണത്തിന് തിരശ്ശീല വീഴുമെന്നുറപ്പായി. ഇതോടെ കാസർഗോഡ് ജില്ലയിൽ ബിജെപി.യുടെ ഭരണത്തിൻ കീഴിൽ രണ്ട് പഞ്ചായത്തുകൾ മാത്രമായി ഒതുങ്ങി. മധൂരും ബെള്ളൂരും മാത്രമാണ് ഇപ്പോൾ ബിജെപി. ഭരണത്തിലുള്ളത്. അടുത്ത കാലത്തായി സമാന രീതിയിൽ അവിശ്വാസത്തിലൂടെ കാറഡുക്കയും ബിജെപി.യെ കൈവിട്ടിരുന്നു. ബിജെപി.യുടെ പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആർ. ബട്ട് വൈസ് പ്രസിഡണ്ട് കെ. പുട്ടപ്പ എന്നിവർക്കെതിരെ കോൺഗ്രസ്സ് അംഗം വൈ. ശാരദയും മുസ്ലിം ലീഗ് അംഗം സിദ്ദിഖ് വൊളമുകറും ആയിരുന്നു അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. അതേ തുടർന്ന് അവിശ്വാസ പ്രമേയത്തിൻ മേൽ ചർച്ചയും വോട്ടെടുപ്പും നടന്നതോടെ എൽ.ഡി.എഫ് യു.ഡി.എഫിന് പിൻതുണ നൽകുകയും പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും പുറത്താകുകയ
കാസർഗോഡ്: ബിജെപി. അധികാരത്തിലിരുന്ന എന്മകജെ പഞ്ചായത്തിലും യു.ഡി.എഫ്.- എൽ.ഡി.എഫ് ഭരണത്തിന് വഴിയൊരുങ്ങുന്നു. യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിനെതിരെ നിയമപ്രശ്നങ്ങളുന്നയിച്ച് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതി തള്ളിയതോടെ എന്മകജെ പഞ്ചായത്തിലെ ബിജെപി. ഭരണത്തിന് തിരശ്ശീല വീഴുമെന്നുറപ്പായി. ഇതോടെ കാസർഗോഡ് ജില്ലയിൽ ബിജെപി.യുടെ ഭരണത്തിൻ കീഴിൽ രണ്ട് പഞ്ചായത്തുകൾ മാത്രമായി ഒതുങ്ങി. മധൂരും ബെള്ളൂരും മാത്രമാണ് ഇപ്പോൾ ബിജെപി. ഭരണത്തിലുള്ളത്.
അടുത്ത കാലത്തായി സമാന രീതിയിൽ അവിശ്വാസത്തിലൂടെ കാറഡുക്കയും ബിജെപി.യെ കൈവിട്ടിരുന്നു. ബിജെപി.യുടെ പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആർ. ബട്ട് വൈസ് പ്രസിഡണ്ട് കെ. പുട്ടപ്പ എന്നിവർക്കെതിരെ കോൺഗ്രസ്സ് അംഗം വൈ. ശാരദയും മുസ്ലിം ലീഗ് അംഗം സിദ്ദിഖ് വൊളമുകറും ആയിരുന്നു അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. അതേ തുടർന്ന് അവിശ്വാസ പ്രമേയത്തിൻ മേൽ ചർച്ചയും വോട്ടെടുപ്പും നടന്നതോടെ എൽ.ഡി.എഫ് യു.ഡി.എഫിന് പിൻതുണ നൽകുകയും പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും പുറത്താകുകയുമായിരുന്നു.
എന്നാൽ ബിജെപി അംഗങ്ങൾക്ക് വ്യത്യസ്ഥമായ തിയ്യതികളിലാണ് നോട്ടീസ് ലഭിച്ചതെന്ന വാദം ഉന്നയിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി അംഗങ്ങൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് അവിശ്വാസ പ്രമേയം താത്കാലികമായി തടയുകയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഹാജരാക്കണമെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കൂടിയായ കെ.അബ്ദുള്ളയോട് ആവശ്യപ്പെട്ടിരുന്നു.
രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഏഴ് ദിവസം മുമ്പ് രജിസ്റ്റേർഡ് തപ്പാൽ വഴി നോട്ടീസ് അയച്ചതായും കണ്ടെത്തി. ഇതേ തുടർന്ന് ബിജെപി അംഗങ്ങളുടെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പ്രസിഡണ്ട് വൈസ് പ്രസിഡണ്ടുമാരുടെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് കമ്മീഷൻ ഉത്തരവിറക്കി. പഞ്ചായത്തിൽ ബിജെപി (ഏഴ്) യു.ഡി.എഫ് (ഏഴ്) സിപിഎം (രണ്ട്), സിപിഐ (ഒന്ന് )എന്നിങ്ങിനെയാണ് കക്ഷി നില. നേരത്തെ വോട്ടേടുപ്പിൽ നിന്നും എൽ.ഡി.എഫ് വിട്ടു നിന്നതിനാൽ നറുക്കെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലെത്തിയത്. യു.ഡി.എഫിനെ എൽ.ഡി.എഫ് പിന്തുണച്ചാൽ ബിജെപിക്ക് ഭരണം നഷ്ടമാകും.