- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാരുടെ സ്ഥലംമാറ്റ ഉത്തരവിറക്കുന്നത് എ.ഐ.ജിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; ഡി.ജി.പി ഒപ്പിട്ട സ്ഥലംമാറ്റങ്ങളിൽ പോലും തടസവാദമുന്നയിക്കും; പൊലീസുകാരിയുടെ പരാതിയിൽ സർവീസ് സംഘടനാ നേതാവായ സി.എയ്ക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ പെറ്റിഷൻ സെല്ലിലെ വനിതാ ജീവനക്കാരിയുടെ പരാതിയിൽ എ.ഐ.ജിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെതിരെ അന്വേഷണം. വനിതാ സി.പി.ഒ ബേബി പ്രബീൻ ഇസമായിലാണ് പൊലീസ് ആസ്ഥാനത്തെ കാന്റീനിൽ വച്ച് തന്നോട് ഇയാൾ മോശമായി പെരുമാറിയെന്നും അന്യായമായി സ്ഥലം മാറ്റിയെന്നും കാട്ടി പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എസ്‌പി നിശാന്തിനിയെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ചുമതലപ്പെടുത്തി. എ.ഐ.ജി അറിയാതെ സ്ഥലംമാറ്റത്തിന്റെയും നിയമനത്തിന്റെയും ഫയലുകൾ ഈ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് കൈകാര്യം ചെയ്യുന്നതായി പരാതിയുണ്ടായിരുന്നു. ഡി.ജി.പി ലോക് നാഥ് ബെഹ്‌റ ഒപ്പിട്ട സ്ഥലംമാറ്റങ്ങളിൽ പോലും ഈ ഉദ്യോഗസ്ഥൻ തടസവാദമുന്നയിച്ചിരുന്നു. കുടുംബാംഗങ്ങളുടെ അസുഖങ്ങളും മറ്റും ചൂണ്ടിക്കാട്ടി സ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്നവരുടെ ഫയലുകൾ പൂഴ്‌ത്തുന്നുവെന്നും പരാതിയുണ്ട്. പ്രമുഖ സർവീസ് സംഘടനയുടെ തലസ്ഥാനത്തെ ഏരിയാ സെക്രട്ടറിയാണ് ഈ സി.എ. എഎസ്ഐ വരെയുള്ളവരുടെ സ്ഥലംമാറ്റം ജില്ലാ പൊലീസ് മേധാവികളുടെ ശുപാർശ പ്രകാരം എ.ഐ.ജിക്ക് നേരിട്
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ പെറ്റിഷൻ സെല്ലിലെ വനിതാ ജീവനക്കാരിയുടെ പരാതിയിൽ എ.ഐ.ജിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെതിരെ അന്വേഷണം.
വനിതാ സി.പി.ഒ ബേബി പ്രബീൻ ഇസമായിലാണ് പൊലീസ് ആസ്ഥാനത്തെ കാന്റീനിൽ വച്ച് തന്നോട് ഇയാൾ മോശമായി പെരുമാറിയെന്നും അന്യായമായി സ്ഥലം മാറ്റിയെന്നും കാട്ടി പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എസ്‌പി നിശാന്തിനിയെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ചുമതലപ്പെടുത്തി.
എ.ഐ.ജി അറിയാതെ സ്ഥലംമാറ്റത്തിന്റെയും നിയമനത്തിന്റെയും ഫയലുകൾ ഈ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് കൈകാര്യം ചെയ്യുന്നതായി പരാതിയുണ്ടായിരുന്നു. ഡി.ജി.പി ലോക് നാഥ് ബെഹ്‌റ ഒപ്പിട്ട സ്ഥലംമാറ്റങ്ങളിൽ പോലും ഈ ഉദ്യോഗസ്ഥൻ തടസവാദമുന്നയിച്ചിരുന്നു.
കുടുംബാംഗങ്ങളുടെ അസുഖങ്ങളും മറ്റും ചൂണ്ടിക്കാട്ടി സ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്നവരുടെ ഫയലുകൾ പൂഴ്‌ത്തുന്നുവെന്നും പരാതിയുണ്ട്. പ്രമുഖ സർവീസ് സംഘടനയുടെ തലസ്ഥാനത്തെ ഏരിയാ സെക്രട്ടറിയാണ് ഈ സി.എ.
എഎസ്ഐ വരെയുള്ളവരുടെ സ്ഥലംമാറ്റം ജില്ലാ പൊലീസ് മേധാവികളുടെ ശുപാർശ പ്രകാരം എ.ഐ.ജിക്ക് നേരിട്ട് നടത്താം. ഇവയിലെല്ലാം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സ്വയം തീരുമാനമെടുക്കുകയും എ.ഐ.ജിയുടെ ഒപ്പിട്ട് വാങ്ങി ഉത്തരവിറക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.