- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണ കമ്മീഷന് ഒരുസംശയവുമില്ല; രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദികളല്ല; ഹൈദരാബാദ് സർവകലാശാല അധികൃതരെ വെള്ളപൂശി കമ്മീഷൻ റിപ്പോർട്ട്
ഹൈദരാബാദ്:രോഹിത് വെമുലയുടെ മരണത്തിൽ ഹൈദരാബാദ് സർവകലാശാല അധികൃതരെ വെള്ള പൂശി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.ജസ്്റ്റിസ് അശോക് കുമാർ രൂപൻവാല കമ്മീഷനാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളില്ല.വെമുലയുടെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദികളല്ല. വിദ്യാർത്ഥികളുടെ പരാതി പരിഹരിക്കാൻ സർവകലാശാലയിൽ പ്രത്യേക സംവിധാനം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു.ദളിത് വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സർവകലാശാലയിൽ വർഷങ്ങളായി തുടർന്നു പോന്നിരുന്ന ദളിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആ ആത്മഹത്യ. താൻ നേരിട്ട വിവേചനങ്ങൾക്കെതിരായ രോഹിതിന്റെ ഏറ്റവും വലിയ സമര മാർഗവും ആത്മഹത്യയായിരുന്നു.''എന്റെ ശവസംസ്‌കാരം നിശ്ശബ്ദമായിരിക്കട്ടെ. പെട്ടെന്ന് വന്നുപോയ ഒരാളാണ് ഞാൻ എന്നമട്ടിൽവേണം നിങ്ങൾ പെരുമാറേണ്ടത്. എനിക്കുവേണ്ടി കരയരുത്. ജീവിച്ചിരുന്നപ്പോഴത്തേതിനേക്കാൾ മരണത്തിലാണ് ഞാൻ കൂടുതൽ സന്തോഷവാൻ എന്നറിയുക'' -ശൂന്
ഹൈദരാബാദ്:രോഹിത് വെമുലയുടെ മരണത്തിൽ ഹൈദരാബാദ് സർവകലാശാല അധികൃതരെ വെള്ള പൂശി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.ജസ്്റ്റിസ് അശോക് കുമാർ രൂപൻവാല കമ്മീഷനാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളില്ല.വെമുലയുടെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദികളല്ല. വിദ്യാർത്ഥികളുടെ പരാതി പരിഹരിക്കാൻ സർവകലാശാലയിൽ പ്രത്യേക സംവിധാനം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു.ദളിത് വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സർവകലാശാലയിൽ വർഷങ്ങളായി തുടർന്നു പോന്നിരുന്ന ദളിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആ ആത്മഹത്യ. താൻ നേരിട്ട വിവേചനങ്ങൾക്കെതിരായ രോഹിതിന്റെ ഏറ്റവും വലിയ സമര മാർഗവും ആത്മഹത്യയായിരുന്നു.
''എന്റെ ശവസംസ്‌കാരം നിശ്ശബ്ദമായിരിക്കട്ടെ. പെട്ടെന്ന് വന്നുപോയ ഒരാളാണ് ഞാൻ എന്നമട്ടിൽവേണം നിങ്ങൾ പെരുമാറേണ്ടത്. എനിക്കുവേണ്ടി കരയരുത്. ജീവിച്ചിരുന്നപ്പോഴത്തേതിനേക്കാൾ മരണത്തിലാണ് ഞാൻ കൂടുതൽ സന്തോഷവാൻ എന്നറിയുക'' -ശൂന്യതയുടെ മുനമ്പിൽനിന്നുകൊണ്ട് രോഹിത് കുറിച്ച വാക്കുകളാണിത്. പക്ഷേ, രോഹിതിന്റെ മരണം സൃഷ്ടിച്ചിരിക്കുന്നത് ശൂന്യതയല്ല. ചിന്തയുടെയും കർമത്തിന്റെയും പുതിയ ഭൂഖണ്ഡങ്ങൾക്ക് അത് നിമിത്തമായി.
തന്നെ ആളുകൾ ഭീരുവെന്നും വിഢിയെന്നും സ്വാർഥനെന്നുമൊക്കെ വിളിച്ചേക്കാം എന്ന് രോഹിത് അവസാനത്തെ കുറിപ്പിലെഴുതുന്നുണ്ട്. ഈ അന്തിമനിമിഷത്തിൽ തനിക്ക് മുറിവുകളില്ലെന്നും സങ്കടമില്ലെന്നും തികഞ്ഞ ശൂന്യത മാത്രമാണുള്ളതെന്നും രോഹിത് എഴുതി. പക്ഷേ, ആത്മഹത്യ രോഹിതിനെ ഭീരുവോ സ്വാർഥനോ വിഡ്ഡിയോ ആക്കുന്നില്ല. അയാൾ തിരഞ്ഞെടുത്ത സമരമാർഗമായിരുന്നു അത്. ജീവിതംപോലെതന്നെ മരണവും സമരമാണെന്ന് പറയാം.
കാൾസാഗനെപ്പോലെ ഒരു ശാസ്ത്ര എഴുത്തുകാരനാവണമെന്നതായിരുന്നു രോഹിതിന്റെ മോഹം. പക്ഷേ, താനെഴുതുന്ന ഒരേയൊരു കുറിപ്പ് ഈ ആത്മഹത്യാക്കുറിപ്പായിപ്പോയെന്നും രോഹിത് വിലപിക്കുന്നു. രോഹിതിന്റെ ആത്മഹത്യാക്കുറിപ്പ് എല്ലാ അർഥത്തിലും ഒരു ചരിത്രരേഖയാണ്. ഇന്ത്യയിലെ ജാതിവ്യവസ്ഥിതിയെ കീറിമുറിക്കുന്ന വിശകലനം. 'എന്റെ പിറവിയാണ് എന്റെ മാരകമായ അപകടം' എന്ന ഒരൊറ്റവാക്യത്തിൽ രോഹിത് എല്ലാം പറയുന്നുണ്ട്.
എന്നാൽ രോഹിതിന്റെ ആത്മഹത്യ ഉയർത്തിവിട്ട അലയൊലികൾ ചെറുതായിരുന്നില്ല. പ്രതിഷേധങ്ങളുമായി ആയിരങ്ങൾ തെരുവിലറങ്ങിയപ്പോൾ സർവകലാശാലകൾ പലതും വിദ്യാർത്ഥി പ്രതിഷേധത്തിന്റെ ചൂടിലമർന്നു. ആ ചൂടിൽ നിന്നാണ് കനയ്യ കുമാർ എന്ന യുവ നേതാവിന്റെ ഉദയം.
എന്നാൽ ഇക്കാലയളവിലും രോഹിതിന്റെ ജാതി അന്വേഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. രോഹിത് ദളിതനല്ലെന്നും, തെറ്റായ സർട്ടിഫിക്കറ്റ് ഹാജരാക്കിയതെന്നുമുള്ള ആരോപണങ്ങളും ഉയർന്നു. രോഹിത് വെമുല ദളിതനാണെന്നതിന് തെളിവില്ലെന്ന ഇത് സംബന്ധിച്ച എ.കെ. രൂപൻവാല കമ്മിഷനും വിധിച്ചു.
എന്നാൽ രോഹിത്തിന്റെ കുടുംബം ഇത് തള്ളിക്കളഞ്ഞു. ഇത് സംബന്ധിക്കുന്ന തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ദളിത് പീഡനത്തിനുള്ള വകുപ്പുകൾ ഒഴിവാക്കാനാണ് ഈ കണ്ടെത്തലെന്നും കുടുംബം ആരോപിച്ചിരുന്നു.രോഹിതിന്റെ മരണത്തിനിപ്പുറം ഒരുവർഷം പിന്നിടുമ്പോഴും ആ മരണത്തിന്റെ അലകൾ ഇനിയും ഒടുങ്ങിയിട്ടില്ല. രാജ്യമെമ്പാടും ഭരണകൂട ഫാസിസത്തിനും ദളിത് പീഡനത്തിനും എതിരായ പ്രതിഷേധത്തിന്റെ വിത്തുപാകാൻ രോഹിതിന് സാധിച്ചു.