- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ വക 500 കാമ്പയിൻകാർ അയച്ച മണിഓർഡർ പണവും മാണിയുടെ പോക്കറ്റിൽ! കിട്ടിയപണം കാരുണ്യ പദ്ധതിയിലേക്ക് നൽകുമെന്ന വാക്ക് പാലിക്കാതെ കെ എം മാണി; വിവരാവകാശ രേഖ വടിയാക്കി മാണിക്ക് വീണ്ടും സോഷ്യൽ മീഡിയയുടെ തല്ല്
തിരുവനന്തപുരം: ബാർകോഴ കേസ് മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോൾ സംവിധായകൻ ആഷിഖ് അബുവാണ് #entevaka500 ഹാഷ് ടാഗിൽ പ്രതിഷേധത്തിന്റെ ഭാഗമായി കെ എം മാണിക്ക് പണം അയച്ചുനൽകികൊണ്ട് കാമ്പയിൻ ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ അതവേഗം വൈറലായ ഈ സംഭവം മാണിക്ക ശരിക്കും വനിയായി മാറിയിരുന്നു. ഫേസ്‌ബുക്ക് പേജുകൾ ആരംഭിച്ചു കൊണ്ട് മാണിക്ക് വേണ്ടി പണം നൽകുകയും ചെയ്ത
തിരുവനന്തപുരം: ബാർകോഴ കേസ് മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോൾ സംവിധായകൻ ആഷിഖ് അബുവാണ് #entevaka500 ഹാഷ് ടാഗിൽ പ്രതിഷേധത്തിന്റെ ഭാഗമായി കെ എം മാണിക്ക് പണം അയച്ചുനൽകികൊണ്ട് കാമ്പയിൻ ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ അതവേഗം വൈറലായ ഈ സംഭവം മാണിക്ക ശരിക്കും വനിയായി മാറിയിരുന്നു. ഫേസ്‌ബുക്ക് പേജുകൾ ആരംഭിച്ചു കൊണ്ട് മാണിക്ക് വേണ്ടി പണം നൽകുകയും ചെയ്തിരുന്നു. ഇങ്ങനെ കിട്ടി പണം പാലയിലെ പോസ്റ്റുമാനെ വട്ടംകറക്കിയ വാർത്ത പിന്നീട് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.
സോഷ്യൽ മീഡിയയിൽ ആരംഭിച്ച ക്യാമ്പയിന്റെ ഫലമായി അയ്യായിരത്തിലേറെ രൂപ മാണിയുടെ വീട്ടിലെത്തിയെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. അന്ന് ഇതേക്കുറിച്ച് മാണി പ്രതികരിച്ചത് ഇങ്ങനെ അയച്ചുതരുന്ന പണം നിരസിക്കില്ലെന്നും അത് കിട്ടിയ പണം പാവങ്ങളെ സഹായിക്കുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് കൈമാറുമെന്നുമായിരുന്നു. പിന്നീട് ആരും മണിയോഡർ മാണിക്ക് അയക്കാതെയുമായി. പതിയെ വിവാദം മുറുകുകയും അയയുകയും ചെയ്തു. ഒടുവിൽ മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ തെളിവില്ലെന്ന നിയമോപദേശവും ലഭിച്ചതോടെ വിവാദം അടങ്ങി. ഇങ്ങനെയിരിക്കെയാണ് തങ്ങൾ അയച്ച പണം എവിടെ പോയെന്ന് ഫേസ്‌ബുക്ക് ഗ്രൂപ്പുകാർ പരിശോധിച്ചത്.
അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ ഫേസ്‌ബുക്ക് കൂട്ടായ്മ മണി ഓർഡറായി അയച്ചു നൽകിയ പണം മാണി കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് നൽകിയിട്ടില്ലെന്ന വാർത്തയാണ് പുറത്തുവരുന്നത്. മാണി പണം നൽകിയോ എന്നറിയാൻ വേണ്ടി കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറോട് വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോഴാണ് ധനകാര്യമന്ത്രി കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് സംഭാവന ഒന്നും നൽകിയിട്ടില്ലെന്ന് വ്യക്തമായത്.
മണിയോഡറായി മാണിക്ക് എത്രരൂപ ലഭിച്ചു എന്നറിയാൻ വേണ്ടിയാണ് വിവരാവകാശികൾ എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയിലെ ഒരു അംഗം വിവരാവകാശ പ്രകാരമുള്ള അപേക്ഷ ധനകാര്യ വകുപ്പിന് നൽകിയത്. എന്നാൽ ഇതിന് ലോട്ടറി ഡയറക്ട്രേറ്റിൽ നിന്നും ലഭിച്ച മറുപടിയിലാണ് സംഭവാന നൽകിയിട്ടില്ല എന്ന് വ്യക്തമായത്. ഇതോടെ മാണിയെ തല്ലാൻ സോഷ്യൽ മീഡിക്ക് മറ്റൊരു വടി കൂടി ലഭിച്ചു. മാണി വാക്കുപാലിച്ചില്ലെന്നും പറഞ്ഞാണ്‌സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്ന പ്രതിഷേധം. അഴിമതിക്കെതിരെ പ്രതിഷേധമായി അയച്ച പണവും സ്വന്തം പോക്കറ്റിലേക്ക് വകയിരുത്തിയ മാണിയുടെ തൊലിക്കട്ടി അപാരമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
മാണി പണം നൽകുമെന്ന് പറഞ്ഞ വാർത്തയുടെ സ്‌ക്രീൻഷോട്ടും ആ പണം വീട്ടിലെ കാരുണ്യ ഫണ്ടിലേക്ക് പോയെന്നുമാ ഉയരുന്ന വിമർശനം.