- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനം വകുപ്പിന്റെ അനുമതിയില്ലാത്ത കലക്ടറുടെ വസതിക്ക് മുമ്പിലെ മരം മുറിക്കാൻ ശ്രമം; പൂർണ്ണമായും വെട്ടിവീഴ്ത്തും മുമ്പ് തടഞ്ഞു; മരത്തിന് കോടാലിവച്ച രാജമാണിക്യത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ; വേലി തന്നെ വിളവു തിന്നുമ്പോൾ സംഭവിക്കുന്നത്
കൊച്ചി: കലക്ടർക്കെന്താ കൊമ്പുണ്ടോ? നിയമം പാലിക്കാൻ നിയോഗിക്കപ്പെട്ടവർ തന്നെ അത് തെറ്റിക്കുമ്പോൾ സ്വാഭാവികമായും ആരായാലും ഈ ചോദ്യം ഉന്നയിച്ചു പോകും. വനം വകുപ്പിൽ നിന്നും അനുമതിയില്ലാതെ മരം മുറിക്കാൻ ശ്രമിച്ച ജില്ലാ കലക്ടർ രാജമാണിക്യത്തിന്റെ നടപടി നാട്ടുകാർ ഇടപെട്ട് തടഞ്ഞു. രാജമാണിക്യത്തിന്റെ ഔദ്യോഗിക വസതിക്ക് മുൻപിൽ നിൽക്കുന്ന മരം മുറിക്കുന്നതാണ് പരിസ്ഥിതി പ്രവർത്തകനും കൊച്ചിയിലെ അഭിഭാഷകനുമായ ഹരീഷ് വാസുദേവന്റെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ട് തടഞ്ഞത്. ഇന്ന് രാവിലെ 11 മണിക്കാണ് കാലക്ടറുടെ ഔദ്യോഗിക വസതിക്ക് മുൻപിൻ നിന്ന വൻ മരം മുറിക്കാൻ ശ്രമം തുടങ്ങിയത്. രണ്ട് മണിയോടെഎറണാകുളം സൗത്തിൽ ദർബാർ ഹാളിന് അടുത്തുള്ള കലക്ടറുടെ വസതിക്ക് സമീപത്ത് ഹരീഷും കൂട്ടരും എത്തിയപ്പഴേക്കും മറം മുറിക്കാൻ തുടങ്ങിയിരുുന്നു. എന്നാൽ മരം ചുവടോടെ വെട്ടാൻ അനുവദിക്കാതെ പരിസ്ഥിതി പ്രേമികൾ ഇടപെട്ട് തടയുകയാണ് ഉണ്ടാത്. മരത്തിന്റെ ഒരുഭാഗം പൂർണമായും വെട്ടി നീക്കിയെന്നും ഹരീഷ് വാസുദേവൻ മറുനാടൻ മലയാളിയോട് പറഞ്ഞു. രാവിലെ മരം മുറി ത
കൊച്ചി: കലക്ടർക്കെന്താ കൊമ്പുണ്ടോ? നിയമം പാലിക്കാൻ നിയോഗിക്കപ്പെട്ടവർ തന്നെ അത് തെറ്റിക്കുമ്പോൾ സ്വാഭാവികമായും ആരായാലും ഈ ചോദ്യം ഉന്നയിച്ചു പോകും. വനം വകുപ്പിൽ നിന്നും അനുമതിയില്ലാതെ മരം മുറിക്കാൻ ശ്രമിച്ച ജില്ലാ കലക്ടർ രാജമാണിക്യത്തിന്റെ നടപടി നാട്ടുകാർ ഇടപെട്ട് തടഞ്ഞു. രാജമാണിക്യത്തിന്റെ ഔദ്യോഗിക വസതിക്ക് മുൻപിൽ നിൽക്കുന്ന മരം മുറിക്കുന്നതാണ് പരിസ്ഥിതി പ്രവർത്തകനും കൊച്ചിയിലെ അഭിഭാഷകനുമായ ഹരീഷ് വാസുദേവന്റെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ട് തടഞ്ഞത്.
ഇന്ന് രാവിലെ 11 മണിക്കാണ് കാലക്ടറുടെ ഔദ്യോഗിക വസതിക്ക് മുൻപിൻ നിന്ന വൻ മരം മുറിക്കാൻ ശ്രമം തുടങ്ങിയത്. രണ്ട് മണിയോടെഎറണാകുളം സൗത്തിൽ ദർബാർ ഹാളിന് അടുത്തുള്ള കലക്ടറുടെ വസതിക്ക് സമീപത്ത് ഹരീഷും കൂട്ടരും എത്തിയപ്പഴേക്കും മറം മുറിക്കാൻ തുടങ്ങിയിരുുന്നു. എന്നാൽ മരം ചുവടോടെ വെട്ടാൻ അനുവദിക്കാതെ പരിസ്ഥിതി പ്രേമികൾ ഇടപെട്ട് തടയുകയാണ് ഉണ്ടാത്. മരത്തിന്റെ ഒരുഭാഗം പൂർണമായും വെട്ടി നീക്കിയെന്നും ഹരീഷ് വാസുദേവൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
രാവിലെ മരം മുറി തുടങ്ങിയപ്പോൾ വനംവകുപ്പിന്റെ അനുമതിയോടെയാകും എന്നാണ് ധരിച്ചത്. എന്നാൽ, ഡിഎഫ്ഒ യുടെ പെർമിഷൻ ഇല്ല എന്ന് വ്യക്തമായതിനെ തുടർന്നാണ് പരിസ്ഥിതി സ്‌നേഹികൾ സ്ഥലത്തെത്തിയത്. മരം മുറിക്കാനായി എത്തിയവർ കലക്റ്ററുടെ ലെറ്റർ കാണിച്ചു അതിൽ വെട്ടാൻ ഓർഡർ കൊടുത്തു എന്ന് മാത്രമേ പറയുന്നൊള്ളൂവെന്നും വ്യക്തമായി. കലക്ടറെ ഫോണിൽ വിളിച്ചപ്പോൾ രണ്ടു ഫോൺ നമ്പറും സ്വിച്ച് ഓഫ് ചെയ്തിരിക്കയാണെന്നും ഹരീഷ് വാസുദേവൻ പറഞ്ഞു.
ഇന്ന് ചീഫ് ജസ്റ്റിസ് അവധി ആണ് അതുകൊണ്ടാണ് എന്ന് തന്നെ മരം വെട്ടാൻ ആയി തിരഞ്ഞെടുത്തു എന്നാണ് ഇവരുടെ ആരോപണം. ഇന്ന് വൈകുനേരത്തിനുളിൽ കേസ് പ്രത്യേകം പൊതു താത്പര്യ ഹർജിയായി ഹൈക്കോടതി ജസ്റ്റിസ് ശങ്കരൻ മുമ്പാകെ നൽകാനാണ് ഹരീഷ് ഒരുങ്ങുന്നത്. ആളുകളുടെ ജീവന് ഭീഷണി ഉണ്ടായാൽ മാത്രമേ മരം മുറിക്കാവൂ എന്നും അങ്ങനെ ആയാൽ സോഷ്യൽ ഡിഎഫ്ഒ വന്നു ഒരു മണിക്കൂർ സമയം കൊണ്ട് പരിശോധന നടത്തുകും വേണം. ഈ സാഹചര്യം നിലനിൽക്കുമ്പോൾ മരം മുറിക്കാനായി കലക്ടർ തുനിഞ്ഞത് എന്തിനാണ് എന്നാണ് ഇവർ ചോദിക്കുന്നത്. ഇത് വേലി തന്നെ വിളവ് തിന്നുന്ന രീതിയാണ് എന്നും ഹരീഷ് വാസുദേവൻ മറുനാടനോട് പ്രതികരിച്ചു.