- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യവസായങ്ങൾക്ക് ഏകജാലകം തുറന്ന് സർക്കാർ; എല്ലാ ജാലകങ്ങളും അടച്ച് ഉദ്യോഗസ്ഥർ; രണ്ട് കൊല്ലം വ്യവസായം തുടങ്ങാൻ ജീവിത സമ്പാദ്യം മുഴുവൻ വിനിയോഗിച്ച മുൻ പ്രവാസി സ്ഥാപനത്തിൽ തൂങ്ങി മരിച്ചത് ഉദ്യോഗസ്ഥരുടെ കണ്ണിൽ ചോരയില്ലാത്ത നിലപാട് മൂലം; സുരേഷിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ആര്?
തിരുവനന്തപുരം: സിപിഐയുടെ യുവജനസംഘടനയുടെ കൊടികുത്തൽ മൂലം ഒരു പ്രവാസി ആത്മഹത്യ ചെയ്തു. ഇപ്പോഴിതാ സർക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമായി മറ്റൊരു ആത്മഹത്യ. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണിൽ ചോരയില്ലാത്ത ഇടപെടലാണ് ഇതിന് കാരണം. എല്ലാം ഏകജാലകത്തിലൂടെ പരിഹരിക്കുമെന്ന് പിണറായി സർക്കാർ പറയുമ്പോഴും ഇതൊന്നും അല്ല അവിടെ നടക്കുന്നത്. ഇതിന് തെളിവാണ് ആക്കുളം മംഗലത്തുകോണം ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തൃശ്ശൂർ സ്വദേശി സുരേഷ് ഇ.പി.(50)യുടെ ആത്മഹത്യ. വേളി വ്യവസായ എസ്റ്റേറ്റിലെ കമ്പനിക്കുള്ളിലാണ് ഉടമസ്ഥനായ സുരേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വ്യവസായ എസ്റ്റേറ്റിൽ മെറ്റാകെയർ അലുമിനിയം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഉടമയാണ്. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യവസായവകുപ്പിന്റെ ക്രൂരതയാണ് തന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് പറഞ്ഞു. വ്യവസായ അനുകൂലമായി സംസ്ഥാനത്തെ മാറ്റുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ അതൊന്നും അല്ല നടക്ക
തിരുവനന്തപുരം: സിപിഐയുടെ യുവജനസംഘടനയുടെ കൊടികുത്തൽ മൂലം ഒരു പ്രവാസി ആത്മഹത്യ ചെയ്തു. ഇപ്പോഴിതാ സർക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമായി മറ്റൊരു ആത്മഹത്യ. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണിൽ ചോരയില്ലാത്ത ഇടപെടലാണ് ഇതിന് കാരണം. എല്ലാം ഏകജാലകത്തിലൂടെ പരിഹരിക്കുമെന്ന് പിണറായി സർക്കാർ പറയുമ്പോഴും ഇതൊന്നും അല്ല അവിടെ നടക്കുന്നത്. ഇതിന് തെളിവാണ് ആക്കുളം മംഗലത്തുകോണം ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തൃശ്ശൂർ സ്വദേശി സുരേഷ് ഇ.പി.(50)യുടെ ആത്മഹത്യ.
വേളി വ്യവസായ എസ്റ്റേറ്റിലെ കമ്പനിക്കുള്ളിലാണ് ഉടമസ്ഥനായ സുരേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വ്യവസായ എസ്റ്റേറ്റിൽ മെറ്റാകെയർ അലുമിനിയം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഉടമയാണ്. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യവസായവകുപ്പിന്റെ ക്രൂരതയാണ് തന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് പറഞ്ഞു. വ്യവസായ അനുകൂലമായി സംസ്ഥാനത്തെ മാറ്റുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ അതൊന്നും അല്ല നടക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാ കുറിപ്പ്. അതിനിടെ വ്യവസായി ആത്മഹത്യചെയ്ത സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി എ.സി. മൊയ്തീന്റെ ഓഫീസ് അറിയിച്ചു.
വ്യവസായ വകുപ്പ് ഉടമസ്ഥാവകാശം നൽകിയ സ്ഥലം പാട്ടത്തിനാക്കി മാറ്റുകയും ഇതിനു 63 ലക്ഷത്തോളം രൂപ ആവശ്യപ്പെടുകയും ചെയ്തതായി വ്യവസായികളുടെ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സുരേഷിന് ഈ പണം നൽകാനുള്ള കഴിവില്ലായിരുന്നു. തൃശ്ശൂർ ഇടവ മുണ്ടത്തിക്കോട് സ്വദേശിയായ സുരേഷ് വർഷങ്ങളായി വിദേശത്തായിരുന്നു. തിരിച്ചെത്തിയശേഷമാണ് അനുജൻ ഷാജികുമാറുമായി ചേർന്ന് വേളിയിൽ അലുമിനിയം ഫാബ്രിക്കേഷൻ കമ്പനി തുടങ്ങിയത്.
എസ്റ്റേറ്റിനുള്ളിലെ പത്തു സെന്റിന്റെ ഉടമസ്ഥാവകാശവും ലഭിച്ചിരുന്നു. 2016-ൽ കമ്പനി വിപുലീകരിക്കാനുള്ള നടപടികൾ തുടങ്ങി. കൂടുതൽ പേരെ സഹ ഉടമകളാക്കുകയും ചെയ്തു. മെറ്റാകെയർ എൻജിനീയേഴ്സ് ആൻഡ് പൗഡർ കോട്ടേഴ്സ് എന്ന് പേരു മാറ്റി പുതിയ കമ്പനി തുടങ്ങാൻ ജില്ലാവ്യവസായ വകുപ്പിൽ അപേക്ഷ നൽകി. ഇതിനു ഒരു വർഷമായി ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും അനുമതി ലഭിച്ചില്ല. കൈക്കൂലി കൊതിയന്മാരായ ഉദ്യോഗസ്ഥർ എല്ലാം മുടക്കി. ഇതോടെ സുരേഷ് പ്രശ്‌നത്തിലായി.
സ്ഥലവില ഉയർന്നെന്നും ഒരു സെന്റിന് ആറരലക്ഷം രൂപ കണക്കാക്കി പത്തു സെന്റിന് 63 ലക്ഷം വ്യവസായ വകുപ്പിന് അടയ്ക്കണമെന്നും ജില്ലാ വ്യവസായ വകുപ്പിൽ നിന്ന് സുരേഷിനെ അറിയിച്ചു. ഇല്ലെങ്കിൽ സ്ഥലം വിട്ടുനൽകാനും അറിയിപ്പുണ്ടായി. ഇത് ഓഹരി ഉടമകളെ അറിയിക്കാൻ കഴിഞ്ഞദിവസം വൈകീട്ട് മൂന്നിന് കമ്പനിയിൽ വിശദീകരണയോഗം വിളിച്ചിരുന്നു. മീറ്റിങ്ങിന് പങ്കെടുക്കാനെത്തിയവരാണ് കമ്പനിക്കുള്ളിൽ സുരേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം മെഡിക്കൽ കോളേജിൽ പരിശോധന നടത്തി വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഷീന ബായി. മകൻ സഞ്ജയ് എസ്. (എൻജിനീയറിങ് വിദ്യാർത്ഥി).