- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനന്തവിഷ്ണുവിന്റെ മരണവാർത്തയിൽ ഞെട്ടിത്തരിച്ച് ലോ കോളേജ്; കോളേജ് യൂണിയൻ ചെയർമാനായ കെ എസ് യു നേതാവ് കൊല്ലപ്പെട്ടത് ബൈക്ക് അപകടത്തിൽ എന്നത് ഊഹാപോഹം മാത്രം
കൊടകര: എറണാകുളം ലോ കോളേജ് യൂണിയൻ ചെയർമാൻ അനന്തവിഷ്ണുവിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത. കെ എസ് യുവിന്റെ എറണാകുളം ജില്ലയിലെ പ്രമുഖ നേതാവിന്റെ മരണത്തിൽ ലോ കോളേജ് വിദ്യാർത്ഥികൾ ഞെട്ടലിലാണ്. വാഹനാപകടത്തിലാണ് മരണമെന്നത് ആർക്കും വിശ്വസിക്കാനാകുന്നില്ല. ആളൂർ പുലിപ്പാറക്കുന്നിൽ ബൈക്ക് അപകടത്തിലാണ് ഇരുപത്തിരണ്ടുകാരനായ അനന്ത വിഷു മരിച്ചത്. നാലാംവർഷ നിയമ വിദ്യാർത്ഥി അനന്തവിഷ്ണു കൊടകര മറ്റത്തൂർക്കുന്നിൽ വിഷ്ണു നിവാസിൽ ചിറ്റഴിയത്ത് സോമസുന്ദരന്റെയും വടക്കേ പുത്തൻവീട്ടിൽ സുമയുടെയും മകനാണ്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. കല്ലേറ്റുങ്കര റെയിൽവെ സ്റ്റേഷനിൽനിന്ന് ബൈക്കിൽ വീട്ടിലേക്കു വരികയായിരുന്നു. പുലിപ്പാറക്കുന്ന് കുട സ്റ്റോപ്പിനടുത്ത് നാട്ടുകാരാണ് അപകടത്തിൽപ്പെട്ട് പരിക്കേറ്റ നിലയിൽ കണ്ടത്. ഉടൻ കൊടകര ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 11 വർഷത്തിനുശേഷം അനന്തവിഷ്ണുവിലൂടെയാണ് കെ.എസ്.യുവിന് എറണാകുളം ലോ കോളജിൽ ചെയർമാൻ സ്ഥാനം ലഭിച്ചത്. അതുകൊണ്ട് തന്നെ അനന്തു വിഷ്ണുവിന്റെ മരണത്തിൽ ദുരൂഹത കാണുകയാണ് സുഹൃത്
കൊടകര: എറണാകുളം ലോ കോളേജ് യൂണിയൻ ചെയർമാൻ അനന്തവിഷ്ണുവിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത. കെ എസ് യുവിന്റെ എറണാകുളം ജില്ലയിലെ പ്രമുഖ നേതാവിന്റെ മരണത്തിൽ ലോ കോളേജ് വിദ്യാർത്ഥികൾ ഞെട്ടലിലാണ്. വാഹനാപകടത്തിലാണ് മരണമെന്നത് ആർക്കും വിശ്വസിക്കാനാകുന്നില്ല. ആളൂർ പുലിപ്പാറക്കുന്നിൽ ബൈക്ക് അപകടത്തിലാണ് ഇരുപത്തിരണ്ടുകാരനായ അനന്ത വിഷു മരിച്ചത്.
നാലാംവർഷ നിയമ വിദ്യാർത്ഥി അനന്തവിഷ്ണു കൊടകര മറ്റത്തൂർക്കുന്നിൽ വിഷ്ണു നിവാസിൽ ചിറ്റഴിയത്ത് സോമസുന്ദരന്റെയും വടക്കേ പുത്തൻവീട്ടിൽ സുമയുടെയും മകനാണ്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. കല്ലേറ്റുങ്കര റെയിൽവെ സ്റ്റേഷനിൽനിന്ന് ബൈക്കിൽ വീട്ടിലേക്കു വരികയായിരുന്നു. പുലിപ്പാറക്കുന്ന് കുട സ്റ്റോപ്പിനടുത്ത് നാട്ടുകാരാണ് അപകടത്തിൽപ്പെട്ട് പരിക്കേറ്റ നിലയിൽ കണ്ടത്. ഉടൻ കൊടകര ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 11 വർഷത്തിനുശേഷം അനന്തവിഷ്ണുവിലൂടെയാണ് കെ.എസ്.യുവിന് എറണാകുളം ലോ കോളജിൽ ചെയർമാൻ സ്ഥാനം ലഭിച്ചത്. അതുകൊണ്ട് തന്നെ അനന്തു വിഷ്ണുവിന്റെ മരണത്തിൽ ദുരൂഹത കാണുകയാണ് സുഹൃത്തുക്കൾ.
അപകടം എങ്ങനെയായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. മറ്റേതെങ്കിലും വാഹനം തട്ടിയാേണാ അതോ ബൈക്ക് മറിഞ്ഞതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. ആരെങ്കിലും അപായപ്പെടുത്താനുള്ള സാധ്യതയാണ് സുഹൃത്തുക്കൾ കാണുന്നത്. അതുകൊണ്ട് തന്നെ സത്യസന്ധമായ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നാണ് ആവശ്യം. എറണാകുളത്തുനിന്നു ട്രെയിനിൽ കല്ലേറ്റുംകരയിൽ വന്നിറങ്ങി ബൈക്കുമായി വീട്ടിലേക്കു വരുമ്പോൾ പുലിപ്പാറക്കുന്നുകുട സ്‌റ്റോപ്പിൽ അജ്ഞാതവാഹനത്തിലിടിച്ച് തെറിച്ചുവീണാണ് അപകടം.
വീണ അനന്തവിഷ്ണുവിന്റെ തല കല്ലിലിടിക്കുകയായിരുന്നു. ഇടിച്ച വണ്ടി കണ്ടെത്താത്തതാണ് മരണത്തിലെ ദുരൂഹത കൂട്ടുന്നത്. നിലമ്പൂരിലായിരുന്ന ഇവർ ഏതാനും മാസം മുൻപാണു മറ്റത്തൂർകുന്നിൽ താമസമാക്കിയത്. സാമൂഹിക പ്രശ്‌നങ്ങളിലും മറ്റും സജീവമായി ഇടപെടുന്ന പ്രകൃതക്കാരനായിരുന്നു അനന്ത വിഷ്ണു. അതുകൊണ്ട് തന്നെ ശത്രുക്കളും ഏറെയുണ്ടായിരുന്നു. പത്ത് വർഷത്തിലേറെയായി കെ എസ് യുവിന് ബാലികേറാ മലയായിരുന്ന എംജി സർവ്വകലാശാലയിലെ ചെയർമാനായി ജയിച്ചതും വ്യക്തിപരമായ മികവിന് തെളിവായിരുന്നു.
എസ് എഫ് ഐയുടെ കുത്തക തകർത്തതോടെ കോൺഗ്രസ് രാഷ്ട്രീയവും അനന്ത വിഷ്ണുവിനെ ശ്രദ്ധിക്കാൻ തുടങ്ങി. കോൺഗ്രസിന്റെ ഭാവി നേതാവായി പലരും ഈ യുവാവിനെ കണ്ടു. ഇതിനിടെയാണ് മരണമെത്തിയത്.