- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിലെ സുരക്ഷാ നിർദേശങ്ങൾ അവഗണിക്കുന്നവർ അറിയുക; കൊളംബിയ അപകടത്തിൽ രക്ഷപ്പെട്ട ആറ് പേരും സുരക്ഷാ നിർദേശങ്ങൾ അതേപടി പാലിച്ചവർ; വിമാനം തകർന്ന് വീണപ്പോൾ സംഭവിച്ചത് എങ്ങനെയെന്ന് വിവരിച്ച് രക്ഷപ്പെട്ടവർ
പലപ്പോഴും വിമാനയാത്രയിൽ പാലിക്കേണ്ടുന്ന സുരക്ഷാ നിർദേശങ്ങൾ അധികൃതർ കർക്കശമാക്കുമ്പൾ മിക്കവർക്കും അസ്വസ്ഥതയാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ ഇവ പാലിച്ചാൽ അപകടവേളയിൽ രക്ഷപ്പെടാനുള്ള സാധ്യതയേറെയാണെന്നാണ് കൊളംബിയൻ വിമാനപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ആറ് പേരും സുരക്ഷാനിർദേശങ്ങൾ അതേപടി പാലിച്ചവരാണെന്നും ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. സിപി-2933 എന്ന വിമാനം സെറോ ഗോർഡോ പർവതനിരകളിൽ തകർന്ന് വീണപ്പോൾ സംഭവിച്ചത് എങ്ങനെയെന്ന് വിവരിച്ച് രക്ഷപ്പെട്ടവർ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ്. ഇതിൽ നിന്നും രക്ഷപ്പെട്ട ക്രൂമെമ്പറായ എർവിൻ തുമിറി ഇത് സംബന്ധിച്ച വിശദമായ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. സുരക്ഷാനിർദേശങ്ങളും നടപടികളും അതേ പടി പിന്തുടർന്നതുകൊണ്ട് മാത്രമാണ് 71 പേർ മരിച്ച അപകടത്തിൽ നിന്നും താൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇലക്ട്രിക്കൽ പ്രശ്നം കാരണമാണ് ലക്ഷ്യത്തിലെത്തുന്നതിന് 30 മൈലുകൾക്കിപ്പുറം ഈ ജെറ്റ് തകർന്ന് വീണിരിക്കുന്നത്. ബൊളീവിയൻനഗരമായ സാന്താക്രൂസിൽ നി
പലപ്പോഴും വിമാനയാത്രയിൽ പാലിക്കേണ്ടുന്ന സുരക്ഷാ നിർദേശങ്ങൾ അധികൃതർ കർക്കശമാക്കുമ്പൾ മിക്കവർക്കും അസ്വസ്ഥതയാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ ഇവ പാലിച്ചാൽ അപകടവേളയിൽ രക്ഷപ്പെടാനുള്ള സാധ്യതയേറെയാണെന്നാണ് കൊളംബിയൻ വിമാനപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ആറ് പേരും സുരക്ഷാനിർദേശങ്ങൾ അതേപടി പാലിച്ചവരാണെന്നും ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. സിപി-2933 എന്ന വിമാനം സെറോ ഗോർഡോ പർവതനിരകളിൽ തകർന്ന് വീണപ്പോൾ സംഭവിച്ചത് എങ്ങനെയെന്ന് വിവരിച്ച് രക്ഷപ്പെട്ടവർ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ്. ഇതിൽ നിന്നും രക്ഷപ്പെട്ട ക്രൂമെമ്പറായ എർവിൻ തുമിറി ഇത് സംബന്ധിച്ച വിശദമായ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.
സുരക്ഷാനിർദേശങ്ങളും നടപടികളും അതേ പടി പിന്തുടർന്നതുകൊണ്ട് മാത്രമാണ് 71 പേർ മരിച്ച അപകടത്തിൽ നിന്നും താൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇലക്ട്രിക്കൽ പ്രശ്നം കാരണമാണ് ലക്ഷ്യത്തിലെത്തുന്നതിന് 30 മൈലുകൾക്കിപ്പുറം ഈ ജെറ്റ് തകർന്ന് വീണിരിക്കുന്നത്. ബൊളീവിയൻനഗരമായ സാന്താക്രൂസിൽ നിന്നും കൊളംബിയയിലേക്കുള്ള വിമാനമായിരുന്നു ചൊവ്വാഴ്ച അപകടത്തിൽ പെട്ടത്.
വിമാനം തകർന്ന് വീഴുന്നതിന് മുമ്പുണ്ടായ നാടകീയരംഗങ്ങൾ തുമിറി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് പരിഭ്രാന്തരായ യാത്രക്കാർ തങ്ങളുടെ സീറ്റുകളിൽ നിന്നും എഴുന്നേറ്റ് നിന്നിരുന്നുവെന്നും ഉച്ചത്തിൽ കരയാൻ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വിവരിക്കുന്നു. രക്ഷപ്പെട്ട ആറ് പേരിൽ ചാപെകോൻസ് ഫുട്ബോൾ ടീമിലെ മൂന്ന് അംഗങ്ങളും ഉൾപ്പെടുന്നുണ്ട്. ഇതിൽ ഒരാളായ അലൻ റസ്‌കെലിനെ വിമാനാവശിഷ്ടങ്ങളിൽ നിന്നും പൊക്കിയെടുക്കുകയായിരുന്നു. ആ സമയം അദ്ദേഹം തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അന്വേഷിക്കുന്നുണ്ടായിരുന്നു. ഇത്തരത്തിൽ അപകടം സംഭവിക്കുമ്പോൾ യാത്രക്കാർ ഗർഭത്തിൽ ഭ്രൂണം കിടക്കുന്നത് പോലെ വളഞ്ഞു കിടക്കണമെന്നതാണ് സുരക്ഷാ നിർദേശമുള്ളത്. താൻ അത് അക്ഷരം പ്രതി പാലിച്ചതുകൊണ്ടാണ് ഇന്നും ജീവിച്ചിരിക്കുന്നതെന്നാണ് തുമിറി പറയുന്നത്.
എന്നാൽ ഈ സുരക്ഷാ നിർദേശത്തെ അവഗണിച്ച് എഴുന്നേറ്റ് നിന്ന് കരയുകയായിരുന്നു മിക്ക യാത്രക്കാരും ചെയ്തിരുന്നതെന്നും അതിനാൽ അവർ രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാവുകയുമായിരുന്നുവെന്നും തുമിറി പറയുന്നു. ജെറ്റ് താഴന്ന് വീഴാൻ തുടങ്ങിയതോടെ വിമാനത്തിലെ ലൈറ്റുകളെല്ലാം അണഞ്ഞിരുന്നുവെന്നാണ് രക്ഷപ്പെട്ട മറ്റൊരാളായ സിമെനെ സ്വാറെസ് വെളിപ്പെടുത്തുന്നു.തനിക്ക് ആ നിമിഷങ്ങളെക്കുറിച്ച് കൂടുതൽ ഓർക്കാൻ സാധിക്കുന്നില്ലെന്നും അവർ പറയുന്നു. ചാപെകോൻസെ ടീമിലെ ഡിഫെൻഡർമാരായ അലൻ റസ്‌കൽ(27), ഹീലിയോ നെറ്റോ(31),ഗോൾകീപ്പറായ ജാക്സൻ ഫോൾമാൻ(24) എന്നിവരും രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു.വെസ്റ്റ് കാപിറ്റൽറേഡിയോയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന ജേർണലിസ്റ്റായ റാഫേർ വാൽമോർബിഡയും അപകടത്തിൽ നിന്നും അതിജീവിച്ചിരുന്നു. നെറ്റോയും വാൽമോർബിഡയും ഗുരുതരമായ അവസ്ഥയിലായിരുന്നുവെങ്കിലും ഇപ്പോൾ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്.
നെറ്റോയ്ക്ക് അപകടത്തിൽ തല, ശ്വാസകോശം, തുടങ്ങിയവയ്ക്ക് പരുക്കേറ്റിട്ടുണ്ട്. റുസ്‌കെലും ഇന്റൻസീവ് കെയർ യൂണിറ്റിലാണ്. എന്നാൽ നില തൃപ്തികരമാണ്. ഫോൾമാന്റെ വലത്തെ കൈ പൊട്ടിയിട്ടുണ്ട്. ഫുട്ബോൾ ടീമിലെ മറ്റൊരു ഗോൾകീപ്പറായ മാർകോസ് ഡാനിയോ പാഡിൽഹ ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ച് മരിക്കുകയായിരുന്നു.ചൊവ്വാഴ്ച രാത്രി 10 മണിക്കായിരുന്നു ഇലക്ട്രിക്കൽ പ്രശ്നങ്ങൾകാരണം വിമാനം തകർന്ന് വീണിരുന്നത്.ബ്രസീലിൽ നിന്നും കൊളംബിയയിൽ നിന്നുമുള്ള അന്വേഷകർ രണ്ട് ബ്ലാക്ക് ബോക്സുകളും പരിശോധിച്ച് വരുകയാണ്. ലാ യൂണിയൻ ടൗണിനടുത്തുള്ള പർവത പ്രദേശത്താണ് വിമാനം തകർന്ന് വീണിരിക്കുന്നത്. വിമാനം തകർന്ന് വീണപ്പോൾ കനത്ത ശബ്ദമുണ്ടായെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.