കൊച്ചി: ലോകവ്യാപകമായെന്ന പോലെ കേരളത്തിലും അതിവേഗം വളർന്നുവരികയാണ് സ്വതന്ത്രചിന്താ സംഘടനകൾ. ഇതിൽ എറ്റവും പ്രമുഖ സംഘടനയായ എസ്സൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ എസ്സൻഷ്യ ഇത്തവണയും വൈവിധ്യമാർന്ന പ്രഭാഷണ പരമ്പരയുമായി രംഗത്ത് എത്തിയിരിക്കയാണ്. ഡിസംബർ 11ന് ശനിയാഴ്ച എറണാകുളം ടൗൺഹാളിൽ രാവിലെ 9 മണിമുതൽ നടക്കുന്ന എസ്സൻഷ്യക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

2017, 2018, 2019 വർഷങ്ങളിൽ എസ്സൻഷ്യ എറണാകുളത്ത് വെച്ച് നടക്കുകയുണ്ടായി. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങൾ മൂലം പരിപാടി മുടങ്ങി. ഈ വർഷം കോവിഡ് നിയന്ത്രണങ്ങളിൽ വന്ന ഇളവുകൾക്കും നിലവിലുള്ള നിയന്ത്രണങ്ങൾക്കും വിധേയമായി പരിപാടി നടത്തുകയാണ്. മാനവികതയുടെ സുഗന്ധം പരക്കുന്ന സമൂഹം രൂപപ്പെടാൻ ആഗ്രഹിച്ചുകൊണ്ട് 'ഹ്യൂമനിസം വൈറൽ' എന്ന തലവാചകമാണ് എസ്സൻഷ്യ-21ന് കൊടുത്തിട്ടുള്ളത്. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പ്രഭാഷകരാണ് ഇത്തവണയും എസ്സൻഷ്യയിൽ പങ്കെടുക്കുന്നത്.

രാവിലെ 9 മണിക്ക് പരിപാടി തുടങ്ങുന്നത് മെൻഡലിസ്റ്റും മജീഷ്യനും, ട്രിക്ക്സ് എന്ന യ്യൂട്യൂബ് ചാനലിലൂടെ ഒരു പാട് ദിവ്യാത്ഭുതങ്ങൾ എന്ന് അവകാശപ്പെടുന്ന കാര്യങ്ങളെ പൊളിച്ചടുക്കുയും ചെയ്യുന്ന ഫാസിൽ ബഷീറിന്റെ ഷോയോടെയാണ്. ട്രിക്ക്സ് മാനിയ നൊ വൺഡേഴസ്, ഓൾ സയൻസ് എന്നാണ് ഈ പരിപാടിക്ക് പേരിട്ടിരിക്കുന്നത്. മനസ്സുവായിക്കാൻ കഴിയും എന്നൊക്കെ രീതിയിൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചില പ്രചാരണങ്ങളുടെ സത്യാവസ്ഥ ഈ പരിപാടിയാൽ അദ്ദേഹം അനാവരണം ചെയ്യും.

മത- മതേതര അന്ധവിശ്വാസങ്ങളിൽ നിന്നുള്ള മോചനം

എല്ലാ ഇസങ്ങൾക്കും അപ്പുറത്താണ്, ഹ്യൂമനിസം എന്ന മുദ്രാവാക്യമാണ് എസ്സൻസ് ഗ്ലോബൽ ഉയർത്തുന്നത്. മതങ്ങളെ മാത്രം എതിർക്കുകയും മതേതര അന്ധവിശ്വാസങ്ങളോട് കണ്ണടക്കുകയും ചെയ്യുന്ന രീതി എസ്സൻസ് ഒരിക്കലും പുലർത്താറില്ല.

ഹോമിയോപ്പതി, ആയുർവേദം, സിദ്ധ-യുനാനി തുടങ്ങിയ കപട വൈദ്യങ്ങൾ, യോഗ, ജൈവകൃഷി തുടങ്ങിയ വളരെ പ്രചാരം കിട്ടിയ മതേതര അന്ധവിശ്വാസങ്ങൾ എന്നിവ തൊട്ട് മാർക്സിസവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും അടക്കമുള്ള പ്രത്യയശാസ്ത്ര അന്ധവിശ്വാസങ്ങളെയും, സാമ്പത്തിക അന്ധവിശ്വാസങ്ങളെയും എസ്സൻസ് തുറന്നു കാട്ടാറുണ്ട്. ഇത്തരം സെഷനുകൾ ഇത്തവണത്തെ എസ്സൻഷ്യയിലും നിരവധിയാണ്.

അത്രയൊന്നും ജനകീയമല്ലാതെ വെറും പത്തും അമ്പതും പേർ അടങ്ങുന്ന ചെറിയ വേദികളിൽ ഒതുങ്ങിയിരുന്ന, കേരളത്തിന്റെ യുക്തിവാദ പ്രവർത്തനത്തിന്റെ ഗതി മാറിയത് പ്രശസ്ത എഴുത്തുകാരനും ചിന്തകനും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസിന്റെ 'ഗോഡ് ഡെല്യൂഷൻ' എന്ന പ്രശസ്തമായ പുസ്തകത്തിന്റെ സ്വതന്ത്ര വിവർത്തനമായ 'നാസ്തികനായ ദൈവവുമായി' സി രവിചന്ദ്രൻ രംഗത്ത് എത്തിയതോടെയായിരുന്നു. മതങ്ങളെയും മതേതര പ്രത്യയശാസ്ത്രങ്ങളെയും അവയുടെ ആഭ്യന്തര വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്ന പരമ്പരാഗത യുക്തിവാദ രീതിയിൽ നിന്ന് മാറി, തീർത്തും സയൻസിന്റെ മാനദണ്ഡങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയായിരുന്നു സി രവിചന്ദ്രൻ സ്വീകരിച്ചത്. വളരെ പെട്ടെന്നുതന്നെ ഇത് ഒരു പുതിയ തരംഗമായി മാറുകയും യുവാക്കൾ അടക്കമുള്ള വലിയ സംഘം ഇതിലേക്ക് ആകൃഷ്ടരാവുകയും ചെയ്തു.

ഇതോടൊപ്പം ഒട്ടനവധി പ്രഭാഷകരും ശാസ്ത്രപ്രചാരകരും ഈ മേഖലയിലേക്ക് കടന്നുവരികയും ചെയ്തു. നവാസ്ജാനെ, ജേക്കബ് വടക്കുംചേരി, സന്ദീപാനന്ദഗിരി, ചിദാന്ദപുരി തൊട്ട് കെ. വേണു വരെയുള്ളവരുമായുള്ള രവിചന്ദ്രന്റെ സംവാദങ്ങൾ യൂ ട്യൂബിൽ വൈറൽ ആവുകയും ചെയ്തു. ലോകത്തിന്റെ നാനാഭാഗങ്ങളിലായി ചിതറിത്തെറിച്ച് കിടക്കുന്ന ശാസ്ത്രകുതുകികളുടെ ചുവടുപിടിച്ചാണ് 2016 ഒക്ടോബർ രണ്ടാം തീയതി എസ്സെൻസ് എന്ന സംഘടന ഉദ്ഘാടനം ചെയ്യപ്പെട്ടത്.

കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് കേരളത്തിലെ എസ്സെൻസ് മൂവ്‌മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും യൂണിറ്റുകളുണ്ട്. എല്ലാ യൂണിറ്റുകളും സെമിനാറുകൾ സംഘടിപ്പിച്ച് ശാസ്ത്ര പ്രചാരണത്തിന് ശക്തമായി ഇടപെടുന്നു. മതം തിന്ന് ജീവിക്കുന്ന ജനസമൂഹത്തെ പ്രതിഫലേച്ഛയോടെ പ്രീണിപ്പിക്കാനോ അവരുടെ മുന്നിൽ സ്വയം മിനുക്കാനോ, ശാസ്ത്രപക്ഷപാതത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറായില്ലെന്നതാണ് ഈ സംഘടനയെ വ്യത്യസ്തമാക്കുന്നത്.

എസ്സെൻസ് മെംബെർഷിപ്പിന് ഫീസ് ഈടാക്കാറില്ല. താല്പര്യമുള്ളവർക്ക് എസ്സെൻസ് ഗ്ലോബൽ പേജിൽ റിക്വസ്റ്റ് അയച്ചു എസ്സെൻസിൽ ചേരാവുന്നതാണ്. ഈ കൂട്ടായ്മയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും പരിപാടികൾ അവതരിപ്പിക്കാനും താല്പര്യമുള്ളവർക്ക് എസ്സെൻസ് കണക്ട് എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

tthp://essenseglobal.com/office/manager/memberadd.php

2016 സെപ്റ്റംമ്പർ നാലിനാണ് എസ്സെൻസ് ഫ്രീതിങ്കേഴ്‌സ് ഡയറി എന്നൊരു ഫേസ് ബുക്ക് ചാനൽ തുടങ്ങുന്നത്. തുടർന്ന് അതേപേരിൽ വെബ് മാഗസിനും ട്വിറ്റർ അക്കൗണ്ടും ഓഡിയോ ചാനലും തുടങ്ങി. 2016 ഒക്ടോബർ രണ്ടിന് ഈ നാല് സംരംഭങ്ങളും മൂവാറ്റുപുഴ വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. രാജ്യാന്തര പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാഗമായി 2018 ജൂണിൽ sSENSE Global (TSR/TC/352/2018) എന്നൊരു ക്ലബും തൃശൂർ കേന്ദ്രമായി ഗ്രൂപ്പ് ആംരംഭിച്ചു.

തുടർന്നങ്ങോട്ട് ഏസ്സൻസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞതവണ കോഴിക്കോട് ഒക്ടോബർ 2ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ലിറ്റ്മസ്-2019ൽ എണ്ണായിരത്തോളം പേരാണ് പങ്കെടുത്തത്. ആളുകളുടെ തിരക്ക് അനിനിയന്ത്രിതമായതോടെ രജിസ്ട്രേഷൻ രാവിലെ 11 മണിയോടെ നിർത്തിവെക്കുകയായിരുന്നു. കേരളത്തിലെ സ്വതന്ത്രചിന്തകരുടെ ഏറ്റവും വലിയ സമ്മേളനം എന്ന ഖ്യാതിയോടെയാണ് ലിറ്റ്മസ് 19ന് തിരശ്ശീല വീണത്.

എസ്സൻഷ്യ-21, കാര്യപരിപാടി ഇങ്ങനെ

രാവിലെ 8മണി- രജിസ്ട്രേഷൻ

9 മണി - ഫാസിൽ ബഷീർ- ട്രിക്ക്സ് മാനിയ - നൊ വൺഡേഴസ്, ഓൾ സയൻസ്

-ചന്ദ്രശേഖർ ആർ.- തുള്ളി തള്ളുന്നവർ- പകർന്നാട്ടം 2

ആരിഫ് ഹുസൈൻ- അതാണ് ശരി, അതാണ്

ഡോ കെ. എം. ശ്രീകുമാർ- എൻഡോസൾഫാൻ പ്രശ്നം ഒരു വ്യാപാരയുദ്ധമോ?

മനുജാ മൈത്രി- ജ്യൂസ് കുടിക്കരുത്

കാന എം. സുരേശൻ -രാസകേളികൾ , ഗെയിം ഓഫ് കെമിക്കൽസ്

ഡോ. ഹരീഷ് കൃഷ്ണൻ - വെളിച്ചപ്പാടും മന്ത്രവാദികളും

ഉഞ്ചോയി -കലർപ്പ് - ട്രൈബ്സ് ആൻഡ് കാപ്പിറ്റലിസം

ബിജുമോൻ എസ്. പി.- മുല്ലപ്പെരിയാർ ഭീതിവ്യാപാരം വേണ്ട

സുരാജ് സി. എസ്.- നമ്മൾ ഇന്ത്യയിലെ ജനങ്ങൾ, ദ അൺടോൾഡ് സ്റ്റോറി ഓഫ് പ്രീയാമ്പിൾ

ജാഫർ ചളിക്കോട് -മഹോന്നത കേളികൾ

ടോമി സെബാസ്റ്റ്യൻ- ക്രിസ്തുവിന്റെ ഡയറിക്കുറിപ്പുകൾ

രവിചന്ദ്രൻ സി.- ഭൂതം- ദ ബബിൾ ഓഫ് എക്സ്റ്റൻഡെഡ് സെൽഫ്

രവിചന്ദ്രൻ സി-. എക്സചേഞ്ച്- ഇന്റാക്ഷൻ വിത്ത് രവിചന്ദ്രൻ സി

എസ്സെൻഷ്യ'21 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് ഭക്ഷണ പാനീയങ്ങൾ ഉൾപ്പെടെ 300/ രൂപയാണ്.

താഴെ കാണുന്ന ബട്ടൺ/ ലിങ്കിലൂടെ ഇപ്പോൾ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം.

(മൊബൈൽ ഫോണിൽ രജിസ്റ്റർ ചെയ്യുന്നവർ ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക)

Alternate Link: https://essenseglobal.com/