- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെർലുസ്‌കോണി ഉൾപ്പെട്ട വലതു വംശീയ സഖ്യത്തിന് ഏറ്റവും കൂടുതൽ വോട്ടുകൾ; അരാജകവാദികളുടെ പാർട്ടിക്ക് ഏറ്റവും കൂടുതൽ വോട്ട്; ഇറ്റലിയും യൂറോപ്യൻ യൂണിയൻ വിടുമെന്ന് സൂചന; വിജയിക്കുന്നത് കുടിയേറ്റ വിരുദ്ധ വികാരം
ബ്രിട്ടന് പുറമെ ഇറ്റലിയും യൂറോപ്യൻ യൂണിയൻ വിട്ട് പോകുന്ന ലക്ഷണങ്ങളെല്ലാം അവിടെ പ്രകടമാകാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് ഫലവും വെളിപ്പെടുത്തുന്നു. ഇതനുസരിച്ച് സിൽവിയോ ബെർലുസ്‌കോണി ഉൾപ്പെട്ട വലതു വംശീയ സഖ്യത്തിന് ഏറ്റവും കൂടുതൽ വോട്ടുകൾ നേടാൻ സാധിച്ചിട്ടുണ്ട്. അരാജകവാദികളുടെ പാർട്ടിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് രാജ്യത്ത് യൂറോപ്യൻ യൂണിയൻ വിരുദ്ധത പെരുകുന്നുവെന്നതിന് ഏറ്റവും വലിയ തെളിവായി എടുത്ത് കാട്ടപ്പെടുന്നുണ്ട്. ഇഇവിടെ വർധിച്ച് വരുന്ന കുടിയേറ്റ വിരുദ്ധ വികാരവും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നുണ്ട്. ഇറ്റലിയിലെ തെരഞ്ഞെടുപ്പിൽ മൊത്തം പോൾ ചെയ്ത വോട്ടുകളിൽ 37 ശതമാനവുവും ബെർലുസ്‌കോണി ഉൾപ്പെട്ട വംശീയ സഖ്യമാണ് നേടിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ വിരുദ്ധനായ മറ്റിയോ സാൽവിനോ നയിക്കുന്നതും ബെർലുസ്‌കോണിയുടെ കൂട്ട് കക്ഷിയുമായ ലീഗ് പാർട്ടിക്ക് 18 ശതമാനം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. യൂറോ കറൻസി ഇറ്റലിയെ സംബന്ധിച്ചിടത്തോളം ദോഷമാണെന്നാണ് ഇന്നലെ രാവിലെ സാൽവിനോ ആഹ്വാനം ചെയ്ത
ബ്രിട്ടന് പുറമെ ഇറ്റലിയും യൂറോപ്യൻ യൂണിയൻ വിട്ട് പോകുന്ന ലക്ഷണങ്ങളെല്ലാം അവിടെ പ്രകടമാകാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് ഫലവും വെളിപ്പെടുത്തുന്നു. ഇതനുസരിച്ച് സിൽവിയോ ബെർലുസ്‌കോണി ഉൾപ്പെട്ട വലതു വംശീയ സഖ്യത്തിന് ഏറ്റവും കൂടുതൽ വോട്ടുകൾ നേടാൻ സാധിച്ചിട്ടുണ്ട്. അരാജകവാദികളുടെ പാർട്ടിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് രാജ്യത്ത് യൂറോപ്യൻ യൂണിയൻ വിരുദ്ധത പെരുകുന്നുവെന്നതിന് ഏറ്റവും വലിയ തെളിവായി എടുത്ത് കാട്ടപ്പെടുന്നുണ്ട്. ഇഇവിടെ വർധിച്ച് വരുന്ന കുടിയേറ്റ വിരുദ്ധ വികാരവും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നുണ്ട്.
ഇറ്റലിയിലെ തെരഞ്ഞെടുപ്പിൽ മൊത്തം പോൾ ചെയ്ത വോട്ടുകളിൽ 37 ശതമാനവുവും ബെർലുസ്‌കോണി ഉൾപ്പെട്ട വംശീയ സഖ്യമാണ് നേടിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ വിരുദ്ധനായ മറ്റിയോ സാൽവിനോ നയിക്കുന്നതും ബെർലുസ്‌കോണിയുടെ കൂട്ട് കക്ഷിയുമായ ലീഗ് പാർട്ടിക്ക് 18 ശതമാനം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. യൂറോ കറൻസി ഇറ്റലിയെ സംബന്ധിച്ചിടത്തോളം ദോഷമാണെന്നാണ് ഇന്നലെ രാവിലെ സാൽവിനോ ആഹ്വാനം ചെയ്തിരിക്കുന്നത്. അവരുടെ എതിരാളിയായ പോപ്പുലിസ്റ്റ് ഫൈവ് സ്റ്റാർ മൂവ്‌മെന്റിന് 31 ശതമാനം വോട്ടാണ് ലഭിച്ചത്. ലുയ്ഗി ഡി മൈയോയാണ് ഇതിന്റെ നേതാവ്. മുൻ പ്രീമിയറായ ഡെമോക്രാറ്റിക്ക് പാർട്ടിയിലെ മറ്റിയോ റെൻസി രാജി വയ്ക്കാൻ തീരുമാനിച്ചുവെന്നും റിപ്പോർട്ടുണ്ട്.
ഇത്തരത്തിൽ ഒരു പാർട്ടിക്കും കൂട്ട് കക്ഷിക്കും നിലവിൽ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കാത്ത കക്ഷിനിലയാണ് ഇറ്റാലിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് സംജാതമായിരിക്കുന്നത്. എന്നാൽ തീവ്രവലതുപക്ഷയൂറോപ്യൻ യൂണിയൻ ശക്തികൾക്കുണ്ടായ അവിചാരിതമായ മുന്നേറ്റം മൂലം രാജ്യം യൂറോപ്യൻ യൂണിയൻ വിടുന്നതിനുള്ള നീക്കം ശക്തിപ്പെടുമെന്ന ആശങ്ക മുമ്പില്ലാത്ത വിധത്തിൽ ഉയർന്ന് വരുന്നുണ്ട്. എന്നാൽ 31 ശതമാനം വോട്ടുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന സ്ഥാനത്ത് പോപ്പുലിസ്റ്റ് ഫൈവ് സ്റ്റാർ മൂവ്‌മെന്റ് എത്തിയിരിക്കുന്നതിനാൽ അവർ ഗവൺമെന്റ് രൂപീകരിക്കുമോയെന്നാണ് ലോകം ഉറ്റ് നോക്കുന്നത്.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലൂടെ ഡെമോക്രാറ്റിക് പാർട്ടിയെ ചുറ്റിപ്പറ്റി നിലകൊള്ളുന്ന സെന്റർലെഫ്റ്റ് ബ്ലോക്കിൽ നിന്നും അധികാരം ബെർലുസ്‌കോണി നയിക്കുന്ന സെന്റർ റൈറ്റ് കൂട്ടുകക്ഷിയിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ശക്തമാകുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പ്രീമിയറായി മൂന്ന് വട്ടം സേവനം അനുഷ്ഠിച്ച പരിചയം ബെർലുസ്‌കോണി ക്കുണ്ട്. നികുതിവെട്ടിപ്പ് കേസിൽ അകപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് കാലമായി ഇറ്റാലിയൻ രാഷ്ട്രീയത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട് പോയ ബെർലുസ്‌കോണി ക്ക് തിരിച്ച് വരവിനുള്ള സാധ്യതയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലൂടെ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫോർസ ഇറ്റാലിയക്ക് വെറും 14 ശതമാനം വോട്ട് മാത്രമേലഭിച്ചിട്ടുള്ളുവെങ്കിലും അദ്ദേഹം നയിക്കുന്ന സഖ്യകക്ഷി നടത്തിയ തിളക്കമാർന്ന വിജയമാണ് അദ്ദേഹത്തെ വീണ്ടും ജനകീയനാക്കിയിരിക്കുന്നത്.