യൂറോപ്പിലും സർവോപരി ലോകമെമ്പാടും തീവ്രവലതുപക്ഷ വംശീയവാദത്തിന് പ്രചാരവും ജനപിന്തുണയും ഏറി വരുന്ന സമയമാണിത്. പൊതുവെ കുടിയേറ്റ വിരുദ്ധ വികാരമാണ് ഇവയുടെ പ്രയോക്താക്കൾ ഉയർത്തിപ്പിടിക്കുന്നത്. ബ്രിട്ടനിൽ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തപ്പെട്ടതും അമേരിക്കയിൽ ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും വലതു തരംഗത്തിന്റെ പ്രതിഫലനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.കുടിയേറ്റത്തെ മുഖ്യ പ്രശ്നമാക്കി ഉയർത്തിപ്പിടിച്ചാണ് ബ്രെക്സിറ്റ് പക്ഷക്കാരും ട്രംപും വിജയിച്ചിരിക്കുന്നതെന്ന് സാരം. ഇതിന് പുറമെ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ ുതുതായി വലതുപക്ഷ പാർട്ടികൾ മുന്നേറ്റം നടത്തുന്നുണ്ട്. ഇതിൽ ഏറ്റവും പുതിയ സംഭവമാണ് നെതർലാൻഡ്സിലെ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പുതുതായി രൂപം കൊണ്ട വലതു വംശീയപാർട്ടിക്ക് മുൻതൂക്കമുണ്ടായിരിക്കുന്നത്. ഇത്തരം ക്ഷികൾ പൊതുവെ യൂറപ്യൻ യൂണിയൻ വിരുദ്ധ മനോഭാവമാണ് പ്രകടിപ്പിച്ച് വരുന്നത്. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ യൂറോപ്യൻ യൂണിയൻ ഇനി അധികകാലം നിലനിൽക്കില്ലെന്നുറപ്പാണ്.

നെതർലാൻഡ്സിലെ ഇന്നലെ നടന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ഗീർട്ട് വൈൽഡേർസ് നയിക്കുന്ന ഫ്രീഡം പാർട്ടി വിജയം വരിക്കുമെന്നാണ് ആദ്യ പ്രവണതകൾ സൂചിപ്പിക്കുന്നത്. അതായത് പ്രധാനമന്ത്രി മാർക്ക് റുട്ട്സിന്റെ കോൺസർവേറ്റീവ് ലിബറലുകൾക്ക് കനത്ത ആഘാതമേകി ഫ്രീഡം പാർട്ടി മുന്നേറുമെന്നാണ് സൂചന.ഏറ്റവും പുതിയ ഇപ്സോസ് പോൾ അനുസരിച്ച് ഫ്രീഡം പാർട്ടിക്ക് 150 സീറ്റുകളിൽ 29 എണ്ണം ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനെ തുടർന്ന് ഇത് രാജ്യത്തെ വലിയൊരു പ ാർട്ടിയായിത്തീരുകയും ചെയ്യും. ഒരുമാസത്തിനിടെ ഫ്രീഡം പാർട്ടിയുടെ ജനകീയത കുതിച്ചുയരുകയും ആറ് സീറ്റുകൾ അധികം നേടാനുള്ള സാധ്യത വർധിച്ചിരിക്കുകയുമാണ്. പാർട്ടിയുടെ ജനകീയത വോട്ടർമാരെ ആകർഷിച്ചിട്ടുണ്ടെന്നാണ് പോൾസ്റ്റർമാർ പറയുന്നത്. ഇക്കാരണത്താൽ യൂണിയൻ വിരുദ്ധനായ വൈൽഡേർസ് നെതർലാൻഡ്സിലെ അടുത്ത പ്രധാനമന്ത്രിയാകുന്നതിനുള്ള സാധ്യത വർധിച്ചിരിക്കുകയുമാണെന്ന് പോളിലൂടെ കണ്ടെത്തിയിട്ടുണ്ട്.

ഇദ്ദേഹം പ്രധാനമന്ത്രിയായാൽ രാജ്യത്തെ യൂണിയനിൽ നിന്നും പുറത്തെത്തിക്കുമെന്നുറപ്പാണ്. നിലവിലുള്ള സഖ്യകക്ഷി സർക്കാരിന് മേൽ ഉയർന്ന അഴിമതിയാരോപണങ്ങൾ വൈൽഡേർസ് കൂടി ഉൾപ്പെട്ട നിലവിലുള്ള ഒരു കോടതി വിചാരണയും പാർട്ടിയുടെ പിന്തുണ വർധിപ്പിച്ചിട്ടുണ്ട്. ഡച്ച് മൊറോക്കൻ സമൂഹത്തിന് നേരെ വിവേചനം കാണിച്ചുവെന്ന കേസിലാണ് വൈൽഡേസ് അകപ്പെട്ടിരിക്കുന്നത്. താൻ അധികാരത്തിൽ വന്നാൽ രാജ്യത്തെ മുസ്ലിം പള്ളികളും ഇസ്ലാമിക് സ്‌കൂളുകളും അടച്ച് പൂട്ടുമെന്ന് വൈൽഡേർസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഖുറാൻ നിരോധിക്കുമെന്നും ഇസ്ലാമിക് രാജ്യങ്ങളിൽ നിന്നും കുടിയേറ്റക്കാർ ഇവിടേക്ക് വരേണ്ടെന്നുമാണ് വൈൽഡേർസിന്റെ നിലപാട്. പൊതുസ്ഥലങ്ങളിൽ ബുർഖ പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കഴിഞ്ഞ ആഴ്ച ഡച്ച് പാർലിമെന്റ് നിരോധിച്ചിരുന്നു. ഇത് തന്റെ വിജയമായിട്ടാണ് വൈൽഡേർസ് കണക്കാക്കുന്നത്.ഇതിന് വേണ്ടി അദ്ദേഹം സർക്കാരിന് മേൽ കടുത്ത സമ്മർദമാണ് ചെലുത്തിയിരുന്നത്.