- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടിവാൾ സലിമിനേയും കണ്ണൂർ പ്രദീപിനേയും ക്വട്ടേഷന് കൂട്ടിയത് പൾസർ സുനി; നടിയുടെ മൊഴിയിൽ 'സൂപ്പർ താര' പരാമർശമുണ്ടെന്ന അഭ്യൂഹം സജീവം; 'അമ്മ'യുടെ ഇടപെടൽ അന്വേഷണം ഗുണ്ടാ സംഘത്തിൽ ഒതുക്കാനെന്നും ആക്ഷേപം; ഒരു മാസം മുമ്പ് തുടങ്ങിയ ഗൂഢാലോചന പൊലീസ് കണ്ടില്ലെന്ന് നടിക്കുമോ?
കൊച്ചി: മലയാളി നടിയെ അങ്കമാലി അത്താണിക്കു സമീപത്തു നിന്നു തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോയമ്പത്തൂരിൽനിന്ന് പിടിയിലായതുകൊടും കുറ്റവാളികൾ. ഗൂണ്ടാസംഘാംഗമായ വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് ഇന്ന് പിടിയിലായത്. കോയമ്പത്തൂരിലെ ഒളിത്താവളത്തിൽനിന്ന് ആലുവ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടുപേരെയും പിടികൂടിയത്. ഇവരെ ഉച്ചയോടെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം. ഇതിൽ വടിവാൾ സലിമിനെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. ഇവർ സിനിമാ മേഖലയിലെ പലരുടേയും ക്വട്ടേഷൻ ഏറ്റെടുക്കുന്നവരാണെന്നാണ് സൂചന. മലയാള സിനിമയ്ക്ക് ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം പുറത്തു കൊണ്ടു വരുന്നതാണ് ഈ സംഭവം. പെരുമ്പാവൂർ സ്വദേശി പൾസർ സുനി എന്ന സുനിൽകുമാറാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതിയുടെ സൂത്രധാരൻ. പൾസർ സുനിക്കെതിരെ നിരവധി പരാതികൾ സിനിമാ മേഖലയിൽ നിന്നും ഉയർന്നിട്ടുണ്ട്. അത്തരത്തിലൊരാൾ സിനിമാ സെറ്റുകളിലെ സ്ഥിരം സന്ദർശകനായതിന് പിന്നിൽ സിനിമയ്ക്കും ഗുണ്ടാ സംഘങ്ങൾക്കും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടാണ് വ്യക്തമാക്കു
കൊച്ചി: മലയാളി നടിയെ അങ്കമാലി അത്താണിക്കു സമീപത്തു നിന്നു തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോയമ്പത്തൂരിൽനിന്ന് പിടിയിലായതുകൊടും കുറ്റവാളികൾ. ഗൂണ്ടാസംഘാംഗമായ വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് ഇന്ന് പിടിയിലായത്. കോയമ്പത്തൂരിലെ ഒളിത്താവളത്തിൽനിന്ന് ആലുവ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടുപേരെയും പിടികൂടിയത്. ഇവരെ ഉച്ചയോടെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം. ഇതിൽ വടിവാൾ സലിമിനെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. ഇവർ സിനിമാ മേഖലയിലെ പലരുടേയും ക്വട്ടേഷൻ ഏറ്റെടുക്കുന്നവരാണെന്നാണ് സൂചന. മലയാള സിനിമയ്ക്ക് ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം പുറത്തു കൊണ്ടു വരുന്നതാണ് ഈ സംഭവം.
പെരുമ്പാവൂർ സ്വദേശി പൾസർ സുനി എന്ന സുനിൽകുമാറാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതിയുടെ സൂത്രധാരൻ. പൾസർ സുനിക്കെതിരെ നിരവധി പരാതികൾ സിനിമാ മേഖലയിൽ നിന്നും ഉയർന്നിട്ടുണ്ട്. അത്തരത്തിലൊരാൾ സിനിമാ സെറ്റുകളിലെ സ്ഥിരം സന്ദർശകനായതിന് പിന്നിൽ സിനിമയ്ക്കും ഗുണ്ടാ സംഘങ്ങൾക്കും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടാണ് വ്യക്തമാക്കുന്നത്. നേരത്തെ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടും ഗുണ്ടാ സംഘങ്ങളുടേ പേരുകൾ ഉയർന്നുവന്നിരുന്നു. അതിന് ശേഷം വീണ്ടും സിനിമയും ഗുണ്ടകളും തമ്മിലെ കൂട്ടായ്മ വ്യക്തമാക്കുന്നതാണ് നടിയെ തട്ടിക്കൊണ്ട് പോകൽ. മലയാള സിനിമയിലെ പല സൂപ്പർതാരങ്ങളുമായും പൾസർ സുനിലിന് അടുത്ത ബന്ധമുണ്ട്. ഇത് പൊലീസിനേയും ഞെട്ടിച്ചിട്ടുണ്ട്.
തട്ടിക്കൊണ്ട് പോയ നടിയുടെ മൊഴി മജിസ്‌ട്രേട്ട് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി പുറത്തു പോകരുതെന്ന കർശന നിർദ്ദേശം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പൊലീസുകാർക്ക് നൽകിയിട്ടുണ്ട്. ഇതിൽ ഒരു സൂപ്പർതാരത്തിന്റെ പേരും പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. അതിനിടെ ഉന്നതരിലേക്ക് അന്വേഷണം നീങ്ങാതിരിക്കാൻ പൾസർ സുനിയിലേക്ക് അന്വേഷണം ഒതുക്കാൻ നീക്കം സജീവമാണ്. ഇതിന്റെ ഭാഗമായി കൂടിയാണ് രഹസ്യ മൊഴി ചോരാതിരിക്കാനുള്ള ശ്രമം. ഇത് പുറത്തായാൽ പ്രതിസന്ധിയുണ്ടാകുമെന്ന വിലയിരുത്തലുണ്ട്. അതിനിടെ അമ്മയുടെ ഭാരവാഹികൾ അടക്കം പ്രശ്‌നം ഒത്തുതീർക്കാനാണ് ശ്രമമെന്ന ആക്ഷേപവും ശക്തമാണ്. സൂപ്പർതാരത്തെ രക്ഷിക്കാനാണ് ഇതെന്നാണ് ആരോപണം.
മലയാള സിനിമയിൽ അഭിനയിക്കുന്നതിൽ തനിക്കു വിലക്കുണ്ടെന്നാണ് ഈ നടി നേരത്തെ പറഞ്ഞിരുന്നു. ഒരിക്കൽ ഒരു കൂട്ടുകാരി എന്റെയടുത്തെത്തി സഹായം അഭ്യർത്ഥിച്ചു. കുടുംബപ്രശ്‌നങ്ങളാൽ അവർ ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായിരുന്നു അത്. ഒരു സ്ത്രീ എന്ന നിലയിൽ ഇത്തരം അവസ്ഥകളിലൂടെ ഭാവിയിൽ എനിക്കും കടന്നുപോകേണ്ടതുണ്ടെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. അതിനാൽ ഞാൻ അവരെ സഹായിക്കാമെന്നേറ്റു. പ്രതിസന്ധികളിൽ അവരോടൊപ്പം നിന്നു. ഈ തീരുമാനംകൊണ്ട് എന്റെ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടായി. പക്ഷേ എന്റെ മന:സാക്ഷി പറഞ്ഞതനുസരിച്ചാണ് അന്ന് തീരുമാനമെടുത്തതെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അഭിമുഖത്തിൽ ഈ നടി പറഞ്ഞിരുന്നു. പിന്നീടങ്ങോട്ട് മലയാളത്തിലെ പല പ്രോജക്ടുകളും നഷ്ടപ്പെട്ടു. ഇതിന് പിന്നിൽ മലയാളത്തിലെ പ്രമുഖ നടനായിരുന്നു. ഈ നടനുമായി ഈ ക്വട്ടേഷൻ സംഘത്തിന് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധന തുടങ്ങിയതാണ്. എന്നാൽ താര സംഘടനയിലെ ചിലർ തന്നെ സമ്മർദ്ദത്തിലൂടെ ഇത് അവസാനിപ്പിക്കാൻ ശ്രമിക്കുന്നതായി സൂചനയുണ്ട്.
അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നിലുള്ള പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസും അറിയിച്ചു. കോയമ്പത്തൂരിൽ നിന്ന ഇന്ന പിടിയിലായത് വടിവാൾ സലീം, പ്രദീപ് എന്നിവരാണെന്ന് പൊലീസ് അറിയിച്ചു. പൾസർ സുനി എന്ന സുനിൽകുമാറാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതിയുടെ സൂത്രധാരൻ. നടിയുടെ വാഹനം ഓടിച്ചിരുന്ന മാർട്ടിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വരെ കൂടാതെ മണികണ്ഠൻ, ബിജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഏഴംഗ സംഘമാണ് കൃത്യം നടത്തിയതെങ്കിലും ആറു പേരുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തമ്മനത്തെ ക്വട്ടേഷൻ സംഘത്തിലുള്ളവരാണ് ഇവർ എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് പിടിയിലായവർ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. പ്രതികൾ ഉപയോഗിച്ച ടെമ്പോ ട്രാവലർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വാഹനം ഫോറൻസിക് വിദഗ്ദ്ധർ ശാസ്ത്രീയ പരിശോധന നടത്തി. ട്രാവലറിൽ നിന്നും പ്രതികളുപയോഗിച്ചെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിക്കുന്ന ട്രാവലറാണിത്. മൂന്ന് ദിവസം മുമ്പാണ് വാഹനം വാടകയ്‌ക്കെടുത്തത്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമായിരിക്കും ട്രാവലർ പൊലീസിന് വിട്ടുകൊടുക്കുക. വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ശക്തമായ സുരക്ഷാ സംവിധാനമാണ് ട്രാവലറിന് നേരത്തെ ഏർപ്പെടുത്തിയിരുന്നത്. സുനി വിളിച്ചതിനാലാണ് പോയതെന്നും അറസ്റ്റിലായവർ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സുനിയെ പിടിക്കുക എന്നതിലാണ് അന്വേഷണസംഘം ശ്രദ്ധകൊടുത്തിരിക്കുന്നത്.
നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. പരാതി നൽകില്ല എന്ന് കണക്കുകൂട്ടി ബ്ലാക്ക്‌മെയിൽ ചെയ്യുകയായിരിക്കാം പ്രതികളുടെ ഉദ്ദേശമെന്നാണ് പൊലീസ് കരുതുന്നത്. അതിനിടെ അന്വേഷണോദ്യോഗസ്ഥർ ആലുവാ പൊലീസ് ക്ലബിൽ ചർച്ച നടത്തി. പ്രതികൾക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണു കേസെടുത്തത്. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ വൈദ്യ പരിശോധനയ്ക്കു വിധേയയായ നടിയുടെ രഹസ്യ മൊഴി കളമശേരി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. വൈദ്യ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഗൗരവമുള്ള വകുപ്പുകൾ ചുമത്തുമെന്നാണ് സൂചന. എന്നാൽ സൂപ്പർതാരത്തിലേക്ക് അന്വേഷണം നീളുകയുമില്ല.
തൃശൂരിലെ ഷൂട്ടിംഗിനുശേഷം വെള്ളിയാഴ്ച രാത്രി കാറിൽ എറണാകുളത്തേക്കു വരുന്നവഴിയാണു നടി അതിക്രമത്തിനിരയായത്. നടിയുടെ കാറിൽ പ്രതികൾ അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും അപകീർത്തികരമായ ചിത്രങ്ങളും വീഡിയോയും പകർത്തുകയുമായിരുന്നു. നടി തൃശൂരിലെ ഷൂട്ടിംഗിനുശേഷം എറണാകുളത്തേക്കു വരവേ രാത്രി 8.30 ഓടെ കാർ നെടുന്പാശേരിക്കു സമീപം അത്താണിക്കും ദേശത്തിനും ഇടയ്ക്കുള്ള കോട്ടായി എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. കാറിൽ നടിയും ഡ്രൈവറും മാത്രമാണുണ്ടായിരുന്നത്. പിന്നാലെ എത്തിയ പ്രതികൾ സഞ്ചരിച്ചിരുന്ന ടെന്‌പോ ട്രാവലർ, നടി സഞ്ചരിച്ച കാറിന്റെ പിൻഭാഗത്തു ഇടിപ്പിച്ചു. പിന്നീട് അതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പ്രതികളിൽ രണ്ടു പേർ ന ടിയുടെ കാറിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
കാറുമായി പ്രതികൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചശേഷം അർധരാത്രി 12 ഓടെ കാക്കനാടിനു സമീപം പടമുകളിൽ എത്തി. ഇതിനിടയിൽ മറ്റുള്ളവരും കാറിൽ എത്തുകയും നടിയെ മാറിമാറി ഉപദ്രവിക്കുകയും ചെയ്‌തെന്നു പൊലീസ് പറഞ്ഞു. പടമുകളിൽ വച്ച് പ്രതികൾ കാറിൽനിന്നിറങ്ങിയ ശേഷം പിന്നാലെ എത്തിയ ട്രാവലറിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് നടി വാഴക്കാലയിലുള്ള സംവിധായകന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു.