- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുന്നു വാങ്ങുന്നതിലൂടെ ഖജനാവ് കൊള്ളയടിച്ചു; സാധാരണക്കാരുടെ ജീവന് പുല്ലുവില കൊടുത്തു; ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും പോലും അറിയാതെ മരുന്ന് കമ്പനികളുമായി ചേർന്ന് കോടികൾ വെട്ടിച്ചു: വനിത ഉൾപ്പടെ ആരോഗ്യ വകുപ്പിനെ നയിച്ച രണ്ട് ഉന്നത ഡോക്ടർമാർ അഴിക്കുള്ളിലാകുമ്പോൾ
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ആരോഗ്യ രംഗത്ത് കേരളം ഏറെ മുൻപന്തിയിൽ നിൽക്കാൻ പ്രധാന കാരണം നമ്മുടെ പൊതുമേഖലയിലെ ആരോഗ്യ സംവിധാനങ്ങളുടെ മികവാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇത്രയേറെ പണം മുടക്കുന്ന മറ്റൊരും സംസ്ഥാനവും കേരളത്തെ പോലെ വേറെയുണ്ടാകില്ല. ഇത്രയേറെ പണം മുടക്കുന്ന മേഖലയായതു കൊണ്ട് തന്നെ അഴിമതിക്കാരുടെ വിഹാര കേന്ദ്രം കൂടിയാണ് ആരോഗ്യവകുപ്പ്. മന്ത്രിമാർ ഇടപെട്ടാൽ പോലും പലപ്പോഴും ഈ വകുപ്പിനെ നേരെയാക്കി എടുക്കാൻ പാടുപെടുന്ന അവസ്ഥയാണുള്ളത്. ആരോഗ്യ മേഖലയിലെ അഴിമതിക്കാർക്കുള്ള താക്കീത് എന്നോണമാണ് കരിഞ്ഞ ദിവസം അഴിതി നടത്തിയതിന്റെ പേരിൽ മുൻ ആരോഗ്യ ഡയറക്ടർമാരായ ഡോ. വി.കെ.രാജൻ, ഡോ. കെ.ശൈലജ എന്നിവർക്ക് അഞ്ചുവർഷം വീതം കഠിന തടവും 52 ലക്ഷം രൂപ പിഴയും തിരുവനന്തപുരം വിജിലൻസ് കോടതി വിധിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാതെ വലിയ അഴിമതിയാണ് ഇവർ നടത്തിയതെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിരോധകുത്തിവെപ്പിനെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ കുട്ടികൾക്കുണ്ടായ ആരോഗ്യപ്രശ്നങ്
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ആരോഗ്യ രംഗത്ത് കേരളം ഏറെ മുൻപന്തിയിൽ നിൽക്കാൻ പ്രധാന കാരണം നമ്മുടെ പൊതുമേഖലയിലെ ആരോഗ്യ സംവിധാനങ്ങളുടെ മികവാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇത്രയേറെ പണം മുടക്കുന്ന മറ്റൊരും സംസ്ഥാനവും കേരളത്തെ പോലെ വേറെയുണ്ടാകില്ല. ഇത്രയേറെ പണം മുടക്കുന്ന മേഖലയായതു കൊണ്ട് തന്നെ അഴിമതിക്കാരുടെ വിഹാര കേന്ദ്രം കൂടിയാണ് ആരോഗ്യവകുപ്പ്. മന്ത്രിമാർ ഇടപെട്ടാൽ പോലും പലപ്പോഴും ഈ വകുപ്പിനെ നേരെയാക്കി എടുക്കാൻ പാടുപെടുന്ന അവസ്ഥയാണുള്ളത്.
ആരോഗ്യ മേഖലയിലെ അഴിമതിക്കാർക്കുള്ള താക്കീത് എന്നോണമാണ് കരിഞ്ഞ ദിവസം അഴിതി നടത്തിയതിന്റെ പേരിൽ മുൻ ആരോഗ്യ ഡയറക്ടർമാരായ ഡോ. വി.കെ.രാജൻ, ഡോ. കെ.ശൈലജ എന്നിവർക്ക് അഞ്ചുവർഷം വീതം കഠിന തടവും 52 ലക്ഷം രൂപ പിഴയും തിരുവനന്തപുരം വിജിലൻസ് കോടതി വിധിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാതെ വലിയ അഴിമതിയാണ് ഇവർ നടത്തിയതെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതിരോധകുത്തിവെപ്പിനെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ കുട്ടികൾക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണമാണ് ആരോഗ്യവകുപ്പിന്റെ ചരിത്രത്തിൽ തീരാക്കളങ്കമായിമാറിയ വാക്സിൻ ക്രമക്കേടിന്റെ ചുരുളഴിച്ചത്. ആരോഗ്യവകുപ്പിന്റെ തലപ്പത്തെ മുതിർന്ന ഡോക്ടർമാരും മരുന്നുകമ്പനികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പുറത്തുവന്നത്.
2002 അവസാനമായിരുന്നു ക്രമക്കേട് നടന്നത്. തിരുവനന്തപുരം ജില്ലയിൽ പ്രതിരോധ കുത്തിവെപ്പിനുള്ള വാക്സിൻ ഇന്റന്റിൽ വെട്ടിത്തിരുത്തലുകൾ വരുത്തി മരുന്നുകൾ വാങ്ങിക്കൂട്ടുകയായിരുന്നു. പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരിൽ പലരെയും ഭീഷണിപ്പെടുത്തിയാണ് ഹെപ്പറ്റൈറ്റിസ് ബി മരുന്നിനുള്ള ഇന്റന്റ് എഴുതിവാങ്ങിയത്. ഇതാണ് പിന്നീട് തിരുത്തിയത്. പേ വിഷബാധയ്ക്കുള്ള അഭയ്റാബും ഇത്തരത്തിൽ അനാവശ്യമായി സംഭരിച്ചു. 1999 മുതൽ 2004 വരെ ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന വി.കെ. രാജന്റെയും ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. കെ. ഷൈലജയുടെയും നേതൃത്വത്തിലാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കിയതെന്നാണ് കേസ്.
പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്നുകൾ പ്രത്യേകം ശീതീകരിച്ച് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നാണ് വ്യവസ്ഥ. ഇതുപാലിക്കാതെ സൂക്ഷിച്ച മരുന്ന് ഉപയോഗിച്ചതിലൂടെ തിരുവനന്തപുരം ജില്ലയിൽ കല്ലിയൂർ പ്രദേശത്ത് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഇവരെ മെഡിക്കൽ കോളേജ് ആസ്?പത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
സംഭവത്തിൽ അന്നത്തെ ആരോഗ്യമന്ത്രി കെ. ശങ്കരൻ ഫയലുകൾ വിളിച്ചുവരുത്തി. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടതോടെ മുഖ്യമന്ത്രി എ.കെ. ആന്റണി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഈ അന്വേഷണത്തിലാണ് മരുന്നുകമ്പനികളുമായി ഒത്തുകളിനടന്ന വിവരം കണ്ടെത്തുന്നത്. മുംബൈയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ശാന്താ ബയോടെക്നിക്സ്, മുംബൈയിലെ വി.എച്ച്. ഭഗത് ആൻഡ് കമ്പനി എന്നീ കമ്പനികളിൽനിന്നാണ് മരുന്നുവാങ്ങിയത്. വാക്സിൻ ക്രമക്കേടിലൂടെ 1,49,17,280 രൂപയുടെ നഷ്ടം സർക്കാരിനുണ്ടായെന്നാണ് കണ്ടെത്തിയത്.
സർക്കാർ ആശുപത്രികളിലേക്ക് മരുന്നുവാങ്ങുന്നതിനായി 2007-ൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ രൂപവത്കരണത്തിലേക്ക് നയിച്ചത് ഈ ക്രമക്കേടാണ്. ആരോഗ്യവകുപ്പിലെ ഉന്നതരടങ്ങിയ സെൻട്രൽ പർച്ചേസ് കമ്മിറ്റിയായിരുന്നു അതുവരെ സർക്കാർ ആസ്?പത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും ആവശ്യമായ മരുന്ന് എത്രയെന്ന് നിശ്ചയിച്ചിരുന്നതും കരാർ നല്കിയിരുന്നതും.
ഹെപ്പറ്റൈറ്റിസ്-ബി വാക്‌സിൻ വാങ്ങിയതിൽ ഇരുവരും ഒരു കോടി 49 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണു വിജിലൻസ് കേസ്. 2010ൽ ആണു വിജിലൻസ് അന്വേഷണം പൂർത്തിയാക്കി എസ്‌പി: സുകേശൻ റിപ്പോർട്ട് നൽകിയത്. 2001-2003 കാലത്താണു ക്രമക്കേട് നടന്നത്. ഡയറക്ടറായിരുന്ന ഡോ. രാജനും അന്നത്തെ ജില്ലാ മെഡിക്കൽ ഓഫിസറായിരുന്ന ഡോ. ശൈലജയും ചേർന്നു ക്രമക്കേട് നടത്തിയെന്നാണു റിപ്പോർട്ട്. ശൈലജ പിന്നീട് ആരോഗ്യ വകുപ്പ് ഡയറക്ടറായി.
ഒരു അടിയന്തര സാഹചര്യവുമില്ലാതെ വാങ്ങിക്കൂട്ടിയ മരുന്ന് സൂക്ഷിക്കാനുള്ള ഐഎൽആർ സംവിധാനവും ആരോഗ്യവകുപ്പിന് ഉണ്ടായിരുന്നില്ല. ഫ്രീസറിൽ സൂക്ഷിച്ച മരുന്നിന്റെ ഗുണമേന്മ നഷ്ടപ്പെട്ടതു കാരണം ഈ വാക്‌സിൻ ഉപയോഗിച്ച തിരുവനന്തപുരം കല്ലിയൂർ നിവാസികൾക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതു വാർത്തയായതിനെ തുടർന്ന് അന്നത്തെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മൂന്നു ജീവനക്കാരെയും പ്രതിചേർത്തിരുന്നു. ഇതിൽ, ഒരു ഫാർമസിസ്റ്റ് മരിച്ചു. മറ്റു പ്രതികളായിരുന്ന പി.സദാശിവൻ നായർ, കെ.മുഹമ്മദ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.