ന്യൂഡൽഹി: മുകുൾ റോയി തൃണമൂൽ കോൺഗ്രസ് വിട്ടു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസ് പാർട്ടിയിലെ രണ്ടാമനായിരുന്ന റോയി രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചിട്ടുണ്ട്. ഏറെനാളായി പാർട്ടിയുമായി അകൽച്ച പാലിച്ചിരുന്ന റോയി ബിജെപിയിൽ ചേരുമെന്നാണ് സൂചന. എന്നാൽ തന്റെ ഭാവി തീരുമാനങ്ങൾ പിന്നീടു പറയുമെന്ന് മുകുൾ റോയി വ്യക്തമാക്കി.

പാർട്ടിയിൽ നിന്ന് രാജിവയ്ക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു എന്ന് മുകുൾ റോയ് പറഞ്ഞു. പാർട്ടിയിലെ എല്ലാ അംഗങ്ങളും ഒരേ പോലെ കാണണം. അതല്ലാതെ ജോലിക്കാരല്ല. എന്നാൽ ഒരാളുടെ ഇഷ്ടപ്രകാരം മാത്രം കാര്യങ്ങൾ നടക്കില്ലെന്നും മമതയെ പേരെടുത്തു പറയാതെ റോയി പരാമർശിച്ചു

തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് മുകുൾ റോയി. അദ്ദേഹം ബിജെപിയിൽ ചേർന്നാൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയാകും ഉണ്ടാകുക. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി റോയി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിവരികയായിരുന്നു. ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയേയും റോയി കണ്ടിരുന്നു. അതിനു ശേഷമാണ് രാജ്ി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.