- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ നിങ്ങളുടെ പരീക്ഷാ പേപ്പറുകൾ കാണാതെ പോയി; അവ ഇപ്പോഴും ഞങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുകയാണ്; ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ബുധനാഴ്ചയാണ്.. വരുമല്ലോ! തലസ്ഥാനത്തെ ക്രൈസ്റ്റ് കോളേജിലെ 10 വിദ്യാർത്ഥികളുടെ ഹിന്ദി പരീക്ഷാ പേപ്പറുകൾ മുക്കി ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഹാജരാകാൻ കേരള സർവകലാശാലയുടെ വിചിത്ര നിർദ്ദേശം; വിവരം മുൻകൂട്ടി അറിയിക്കാത്തത് എന്ത് മര്യാദയെന്ന് കോളേജ് അധികൃതർ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വീണ്ടും വിദ്യാർത്ഥികളുടെ പരീക്ഷാപേപ്പറുകൾ കാണാതെ പോയി. വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിലെ 10 വിദ്യാർത്ഥികളുടെ ഹിന്ദി പരീക്ഷാ പേപ്പറുകളാണ് സർവകലാശാല എവിടെയോ കളഞ്ഞത്. ഇതിലും വിചിത്രമായ കാര്യം ഈ 10 വിദ്യാർത്ഥികളോടും ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ബുധനാഴ്ച ഹാജരാകാൻ സർവകലാശാല നിർദ്ദേശിച്ചിരിക്കുന്നു എന്നതാണ്. പരീക്ഷയിൽ മാർക്ക് മെച്ചപ്പെടുത്താനുള്ള പരീക്ഷയാണ് ഇമ്പ്രൂവ്‌മെന്റ് എന്നിരിക്കെ കാണാതായ പരീക്ഷാപേപ്പറുകളുടെ ഫലം പ്രഖ്യാപിക്കാതെ എങ്ങനെ മെച്ചപ്പെടുത്തും എന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. ബികോം ടാക്‌സ് ഫസ്റ്റ് സെമസ്റ്റർ വിദ്യാർത്ഥികളുടെ പരീക്ഷാപേപ്പറുകളാണ് കാണാതായത്. ഇപ്പോൾ ഇവർ നാലാം സെമസ്റ്ററിൽ പഠിക്കുകയാണ്. പരീക്ഷാപേപ്പറുകൾ കാണാതായ വിവരം വിദ്യാർത്ഥികളെ അറിയിക്കാനുള്ള മര്യാദയും സർവകലാശാല കാട്ടിയില്ല. വിദ്യാർത്ഥികൾ ഇത് യാദൃച്ഛികമായി കണ്ടുപിടിക്കുകയായിരുന്നു.10 വിദ്യാർത്ഥികളിൽ ചിലർ ചില വിഷയങ്ങളിൽ ഇമ്പ്രൂവ്‌മെന്റിന് അപേക്ഷിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അവരെ അത്ഭുതപ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വീണ്ടും വിദ്യാർത്ഥികളുടെ പരീക്ഷാപേപ്പറുകൾ കാണാതെ പോയി. വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിലെ 10 വിദ്യാർത്ഥികളുടെ ഹിന്ദി പരീക്ഷാ പേപ്പറുകളാണ് സർവകലാശാല എവിടെയോ കളഞ്ഞത്. ഇതിലും വിചിത്രമായ കാര്യം ഈ 10 വിദ്യാർത്ഥികളോടും ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ബുധനാഴ്ച ഹാജരാകാൻ സർവകലാശാല നിർദ്ദേശിച്ചിരിക്കുന്നു എന്നതാണ്. പരീക്ഷയിൽ മാർക്ക് മെച്ചപ്പെടുത്താനുള്ള പരീക്ഷയാണ് ഇമ്പ്രൂവ്‌മെന്റ് എന്നിരിക്കെ കാണാതായ പരീക്ഷാപേപ്പറുകളുടെ ഫലം പ്രഖ്യാപിക്കാതെ എങ്ങനെ മെച്ചപ്പെടുത്തും എന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്.
ബികോം ടാക്‌സ് ഫസ്റ്റ് സെമസ്റ്റർ വിദ്യാർത്ഥികളുടെ പരീക്ഷാപേപ്പറുകളാണ് കാണാതായത്. ഇപ്പോൾ ഇവർ നാലാം സെമസ്റ്ററിൽ പഠിക്കുകയാണ്. പരീക്ഷാപേപ്പറുകൾ കാണാതായ വിവരം വിദ്യാർത്ഥികളെ അറിയിക്കാനുള്ള മര്യാദയും സർവകലാശാല കാട്ടിയില്ല. വിദ്യാർത്ഥികൾ ഇത് യാദൃച്ഛികമായി കണ്ടുപിടിക്കുകയായിരുന്നു.10 വിദ്യാർത്ഥികളിൽ ചിലർ ചില വിഷയങ്ങളിൽ ഇമ്പ്രൂവ്‌മെന്റിന് അപേക്ഷിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് തങ്ങളുടെ പേരുകൾ ഹിന്ദി ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കും ചേർത്തിരിക്കുന്നതായി കണ്ടെത്തി.
കുട്ടികൾ എക്‌സാമിനേഷൻ കൺട്രോളറെയും പരീക്ഷാ ഡപ്യൂട്ടി രജിസ്ട്രാറെയും കണ്ടെപ്പോഴാണ് 10 പേരും ഹിന്ദി ഇമ്പ്രൂവ്‌മെന്റ് പരീക്ഷ എഴുതേണ്ടി വരുമെന്ന ഞെട്ടിക്കുന്ന വാർത്ത അറിഞ്ഞത്.
തങ്ങളുടെ ഹിന്ദി പരീക്ഷാ പേപ്പറുകൾ കാണാതെ പോയെന്നും അവ ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു സർവകലാശാലയുടെ വിശദീകരണം.സർവകലാശാലയുടെ പിഴവായതുകൊണ്ട് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയോ, ഫീസ് അടയ്ക്കുകയോ വേണ്ടതില്ല.എന്നാൽ, രണ്ടുദിവസത്തിനുള്ളിൽ പരീക്ഷ എഴുതാൻ പറയുന്നത് എവിടുത്തെ നീതിയെന്ന് വിദ്യാർത്ഥികൾ ചോദിക്കുന്നു.
മറ്റുവിദ്യാർത്ഥികളുടെ ഫലം മാർച്ച് ആദ്യം വന്നപ്പോൾ ഈ 10 വിദ്യാർത്ഥികളുടെയും ഫലം സർവകലാശാല തടഞ്ഞുവച്ചിരിക്കുകയായിരുന്നു.ഇതേ തുടർന്നാണ് വിദ്യാർത്ഥികൾ കാര്യം അന്വേഷിച്ചത്. ഹിന്ദി പരീക്ഷാ ഫലം തടഞ്ഞുവച്ചിരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉടൻ പ്രസിദ്ധീകരിക്കും എന്നായിരുന്നു മറുപടി.പരീക്ഷാഫലം പ്രസിദ്ധീകരിക്കാതെ ഇമ്പ്രൂവ്‌മെന്റിന് ഹാജരാകേണ്ട ഗതികേടിലാണ് കുട്ടികൾ.
കോളേജിനെ ഇക്കാര്യം ്അറിയിക്കാനും സർവകലാശാല മുതിർന്നില്ല. ഹാൾ ടിക്കറ്റ് കിട്ടിയപ്പോൾ മാത്രമാണ് വിദ്യാർത്ഥികൾ ഇക്കാര്യം അറിഞ്ഞത്. ഫലം പ്രസിദ്ധീകരിക്കാതെ കുട്ടികളെ വീണ്ടും പരീക്ഷയ്്ക്കിരുത്തിയാൽ നിയമപരമായി നീങ്ങുമെന്നാണ് ക്രൈസ്റ്റ് കോളേജ് അധികൃതരുടെ നിലപാട്. എന്നാൽ, സർവകലാശാല അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.