- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1000 രൂപാ നോട്ടുകൾ ഇനി ബാങ്കിൽ കൊണ്ടു നിക്ഷേപിക്കാൻ മാത്രം ഉപയോഗിക്കാം; 500ന്റെ നോട്ടുകൾ ഡിസംബർ 15വരെ ഉപയോഗിക്കുന്നത് ഈ സർവ്വീസുകൾക്ക് മാത്രം; രണ്ട് നോട്ടുകളും കൊടുത്ത് പുതിയ പണം മാറ്റി എടുക്കുക അസാധ്യം; ബാങ്കുകളിലെ ക്യൂ ഇന്ന് മുതൽ സാധാരണ നിലയിലാകും
ന്യൂഡൽഹി: 1,000, 500 രൂപ നോട്ടുകൾ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവിടങ്ങളിലൂടെ മാറ്റി നൽകുന്നത് ബുധനാഴ്ച അർധരാത്രിയോടെ അവസാനിച്ചു. എന്നാൽ പഴയ 500 രൂപ നോട്ടുകൾ ഉപയോഗിക്കാവുന്ന സമയപരിധി ഡിസംബർ 15 വരെ നീട്ടി. ബാങ്കുകളിൽ നിന്നും പോസ്‌റ്റോഫീസുകളിൽ നിന്നും അസാധുവാക്കിയ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സൗകര്യവും കേന്ദ്രം പിൻവലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ 500 രൂപ നോട്ടുകൾ നിക്ഷേപത്തിന് അല്ലാതെ ഡിസംബർ 15 വരെ ഉപയോഗിക്കാവുന്ന ആവശ്യങ്ങൾ താഴെ പറയുന്നവയാണ്. അതായത് 1000 രൂപ നോട്ടുകൾ പ്രത്യേക ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവില്ല. അവ ഇനി ബാങ്കുകളിൽ നിക്ഷേപിക്കാൻ മാത്രമേ സാധിക്കൂ. 500 രൂപ നോട്ട് ഉപയോഗിക്കാൻ കഴിയുന്ന അവശ്യ സേവന സർവ്വീസുകൾ ചുവടെ വെള്ളക്കരവും വൈദ്യുത ബില്ലും അടയ്ക്കാൻ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനുള്ള മരുന്നുകൾ വാങ്ങാൻ സർക്കാർ നികുതി, ബിൽ, പിഴ തുടങ്ങിയവ അടയ്ക്കാൻ സർക്കാർപൊതുമേഖല ബസ് സർവീസുകൾ, റെയിൽവേ സ്‌റ്റേഷനുകൾ വിമാന ടിക്കറ്റിന് ടോൾ പ്ലാസകളിലും പെട്രോൾ പമ്പ
ന്യൂഡൽഹി: 1,000, 500 രൂപ നോട്ടുകൾ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവിടങ്ങളിലൂടെ മാറ്റി നൽകുന്നത് ബുധനാഴ്ച അർധരാത്രിയോടെ അവസാനിച്ചു. എന്നാൽ പഴയ 500 രൂപ നോട്ടുകൾ ഉപയോഗിക്കാവുന്ന സമയപരിധി ഡിസംബർ 15 വരെ നീട്ടി.
ബാങ്കുകളിൽ നിന്നും പോസ്‌റ്റോഫീസുകളിൽ നിന്നും അസാധുവാക്കിയ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സൗകര്യവും കേന്ദ്രം പിൻവലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ 500 രൂപ നോട്ടുകൾ നിക്ഷേപത്തിന് അല്ലാതെ ഡിസംബർ 15 വരെ ഉപയോഗിക്കാവുന്ന ആവശ്യങ്ങൾ താഴെ പറയുന്നവയാണ്. അതായത് 1000 രൂപ നോട്ടുകൾ പ്രത്യേക ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവില്ല. അവ ഇനി ബാങ്കുകളിൽ നിക്ഷേപിക്കാൻ മാത്രമേ സാധിക്കൂ.
500 രൂപ നോട്ട് ഉപയോഗിക്കാൻ കഴിയുന്ന അവശ്യ സേവന സർവ്വീസുകൾ ചുവടെ
- വെള്ളക്കരവും വൈദ്യുത ബില്ലും അടയ്ക്കാൻ
- ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ
- ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനുള്ള മരുന്നുകൾ വാങ്ങാൻ
- സർക്കാർ നികുതി, ബിൽ, പിഴ തുടങ്ങിയവ അടയ്ക്കാൻ
- സർക്കാർപൊതുമേഖല ബസ് സർവീസുകൾ, റെയിൽവേ സ്‌റ്റേഷനുകൾ
- വിമാന ടിക്കറ്റിന്
- ടോൾ പ്ലാസകളിലും പെട്രോൾ പമ്പുകളിലും
- സ്‌കൂളുകളിൽ 2000 രൂപ വരെയുള്ള ഫീസടയ്ക്കാൻ
- കേന്ദ്രസംസ്ഥാന സർക്കാർ കോളേജ് ഫീസ് അടയ്ക്കാൻ
- ശവസംസ്‌കാരത്തിന്
- വിമാനത്താവളങ്ങളിൽ 5000 രൂപ വരെ
- പാചകവാതക സിലിണ്ടറുകൾ വാങ്ങാൻ
- ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഭക്ഷണം വാങ്ങാൻ
- സബർബന്മെട്രോ ട്രെയിൻ യാത്രകൾക്ക്
- ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സ്മാരകങ്ങളിലെ ടിക്കറ്റിന്
- സംസ്ഥാന സർക്കാർ ഔട്ട്‌ലെറ്റുകളിൽ നിന്ന് വിത്ത് വാങ്ങാൻ
- ഒരു ടോപ് അപ്പിൽ 500 രൂപ വരെയുള്ള മൊബൈൽ പ്രീപെയ്ഡ് റീചാർജിന്
- കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് കീഴിലെ മിൽക്ക് ബൂത്തുകളിൽ
- കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് കീഴിലെ കൺസ്യൂമർ കോപ്പറേറ്റീവ് സ്‌റ്റോറുകളിൽ (ഒരു തവണ 5000 രൂപ വരെ)
ഇതുവരെ ഒരാൾക്ക് 2000 രൂപ വരെയുള്ള പഴയ നോട്ടുകൾ ഒരു തവണ മാറാനാകുമായിരുന്നു. ഇനി അതിന് കഴയില്ല. പകരം പഴയ നോട്ടുകൾ ഡിസംബർ 30 വരെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാം. സർക്കാർ നീക്കം നിലവിൽ അക്കൗണ്ടുകൾ ഇല്ലാത്തവരെ അക്കൗണ്ട് എടുക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇത് ബാങ്കുകളിലേക്ക് നിക്ഷേപമായി കൂടുതൽ തുകയെത്തിക്കും. എടിഎം വഴി ഒരു കാർഡിൽ പ്രതിദിനം പിൻവലിക്കാവുന്ന തുക 2500ഉം അക്കൗണ്ടിൽ നിന്ന് ഒരാഴ്ച പിൻവലിക്കാവുന്ന തുക 24000വുമായി തുടരും.
വിദേശികൾക്ക് ആഴ്ചയിൽ 5000 രൂപയുടെ വിദേശ കറൻസി മാറ്റിയെടുക്കാനും അവസരമുണ്ടാകും. പുതിയ തീരുമാനത്തിലൂടെ ബാങ്കുകളിലെ തിരിക്ക് കുറയുമെന്നാണ് സർക്കാർ വിലയിരുത്തൽ.