- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം; ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകൾ ഉൾപ്പടെ ഏഴ് പേർ മരിച്ചു; ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അപകടമുണ്ടായത് കടലൂരിലെ കട്ടുമന്നാർകോവിലിന് സമീപം
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഏഴു പേർ മരിച്ചു. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു.കടലൂരിലെ കാട്ടുമന്നാർക്കോവിലിലാണ് അപകടമുണ്ടായത്. ചെന്നൈയിൽനിന്ന് 190 കിലോമീറ്റർ അകലെയാണിത്.
അപകടത്തിന് ഇരയായവർ എല്ലാവരും സ്ത്രീകളാണെന്നാണ് വിവരം. അഞ്ചു പേർ സ്ഫോടനമുണ്ടായ ഉടനെയും രണ്ടു പേർ ആശുപത്രിയിലുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.
മറുനാടന് ഡെസ്ക്
Next Story