- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സപ്രസ് മറ്റൊരു നാഷണൽ ഹെറാൾഡോ? വമ്പന്മാരെ കോടതി കയറ്റി വമ്പത്തം കാട്ടിയ സുബ്രഹ്മണ്യം സ്വാമിയെ വെട്ടിലാക്കി ആരോപണം; എക്സ്‌പ്രസ് വിവാദം കോൺഗ്രസ് ഏറ്റെടുത്തേക്കും
തൃശൂർ: സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ജയലളിതയെയും ശശി തരൂരിനെയുമൊക്കെ പ്രതിയാക്കി കോടതി കയറ്റി കേമത്തം കാട്ടിയ ആളാണ് സുബ്രഹ്മണ്യം സ്വാമി. അഴിമതിക്കെതിരെ പോരാടുന്ന വാളാണ് സ്വാമിയെന്നു ബിജെപിയും അനുകൂലികളും അക്കമിട്ടു നിരത്തുമ്പോൾ തൃശൂരിലെ പഴയ എക്സ്‌പ്രസ് ദിനപത്രത്തിലെ പഴയ ജീവനക്കാർ സ്വാമിക്കെതിരെ നിയമനടപടി വേണമെന്നാ
തൃശൂർ: സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ജയലളിതയെയും ശശി തരൂരിനെയുമൊക്കെ പ്രതിയാക്കി കോടതി കയറ്റി കേമത്തം കാട്ടിയ ആളാണ് സുബ്രഹ്മണ്യം സ്വാമി.
അഴിമതിക്കെതിരെ പോരാടുന്ന വാളാണ് സ്വാമിയെന്നു ബിജെപിയും അനുകൂലികളും അക്കമിട്ടു നിരത്തുമ്പോൾ തൃശൂരിലെ പഴയ എക്സ്‌പ്രസ് ദിനപത്രത്തിലെ പഴയ ജീവനക്കാർ സ്വാമിക്കെതിരെ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. സുബ്രഹ്മണ്യം സ്വാമി ചെയർമാനായിരുന്നപ്പോഴാണ് എക്സ്‌പ്രസ്സ് ദിനപത്രം പൂട്ടിപ്പോകുന്നത്. വഞ്ചനയുടെ കറ പുരണ്ട സ്വാമിയെ പ്രതിഭാഗത്താക്കാൻ പ്രതിപക്ഷത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കിട്ടിയ തുറുപ്പുചീട്ടാണ് എക്സ്‌പ്രസ് പത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ഈ വിഷയം സ്വാമിക്ക് എഥിരെ ആയുധമാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതായാണ് സൂചന.
1993 -ൽ പത്രത്തിന്റെ 51 ശതമാനം ഓഹരികളും സ്വന്തമാക്കിയ സുബ്രഹ്മണ്യം സ്വാമി പിന്നിട് ഏഴു വർഷത്തിനു ശേഷം സാമ്പത്തിക പ്രശ്‌നം പറഞ്ഞ് എക്സ്‌പ്രസ്സ് ദിനപത്രം പൂട്ടിയെന്നും അതോടൊപ്പം യാതൊരു ആനുകുല്യങ്ങളും ശമ്പളവും നൽകാതെ ജീവനക്കാരെ വഞ്ചിച്ചുവെന്നുമാരോപിച്ച പഴയ ജിവനക്കാർ സ്വാമിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. ഇതോടെ തൃശൂരിന്റെ വാർത്തകൾ ജനമധ്യത്തിലെത്തിച്ചിരുന്ന എക്സ്‌പ്രസ്സ് ദിനപത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്. നാഷണൽ ഹെറാൾഡ് എന്ന കോൺഗ്രസ് പത്രത്തിലെ വിവാദങ്ങൾ ഏറ്റെടുത്ത് സോണിയയേയും രാഹുലിനേയും സ്വാമി പ്രതിസ്ഥാനത്ത് നിർത്തി. ഈ വാർത്തകളിലൂടെ താരമാകുന്നതിനിടെയാണ് സ്വാമിക്ക് വെല്ലുവിളിയായി എക്സ്‌പ്രസ് പത്രത്തിലെ പ്രശ്‌നമെത്തുന്നത്.
തൃശൂരിൽ ഒരു കാലത്ത് ഏറ്റവും കുടുതൽ പ്രചാരത്തിലിരുന്ന പത്രമായിരുന്നു എക്സ്‌പ്രസ്സ്. ഇന്നത്തെ ജനതാദളിന്റെയും ജനതാ പാർട്ടിയുടെയും പൂർവരൂപമായിരുന്ന സോഷ്യലിസ്റ്റു പാർട്ടിയുടെ ജിഹ്വയായി ആദ്യകാലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടാണ് എക്സ്‌പ്രസ്സ് ദിനപത്രം തൃശൂരിൽ പിറവികൊള്ളുന്നത്. പത്രപ്രവർത്തനത്തെക്കുറിച്ചും പത്രം അച്ചടിയെക്കുറിച്ചും നല്ല അറിവുണ്ടായിരുന്ന എ. കൃഷ്ണനാണ് 1944 ൽ എക്സ്‌പ്രസ്സ് പത്രം തൃശൂരിൽ ആരംഭിച്ചത്. കുന്നത്ത് ജനാർദ്ദനൻ മോനോനായിരുന്നു എക്സ്‌പ്രസിന്റെ ആദ്യ പത്രാധിപർ. പിന്നിട് വന്ന കരുണാകരൻ നമ്പ്യാർ എന്ന പത്രപ്രവർത്തകൻ എക്സ്‌പ്രസ്സ് ദിനപത്രത്തിൽ പത്രാധിപർ ആയതോടെയാണ് കുടുതൽ സോഷ്യലിസ്റ്റു ചിന്താഗതികളും ആശയങ്ങളുമായി എക്സ്‌പ്രസ്സ് മാറിയത്.
തൃശൂരിലെ വാർത്തകൾ അതിന്റെ പ്രാധാന്യം ഒട്ടും ചോരാതെ ആളുകളിലേക്ക് എത്തിക്കാൻ സാധിച്ചു എന്നതുകൊണ്ടും ഈ സമയത്ത് തൃശൂരിൽ പത്രം കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. എ. കൃഷ്ണന്റെ കാലത്തിനു ശേഷം പത്രം മകൻ ബാലകൃഷ്ണന്റെ നിയന്ത്രണത്തിലായി. പക്ഷെ പത്രാധിപർക്കുള്ള എല്ലാ സ്വാതന്ത്ര്യവും അതുപോലെ തന്നെ നില നിന്നിരുന്നു. സോഷ്യലിസ്റ്റു ചിന്താഗതികൾ ഉൾക്കൊണ്ട പത്രമായിരുന്നു എക്സ്‌പ്രസ്സ് എന്ന് പലരും പറയുമായിരുന്നു എങ്കിലും ജാതി മതഭേദമന്യേ തൃശൂരുകാർ വായിച്ചു കൊണ്ടിരുന്ന പത്രമായിരുന്നു എക്സ്‌പ്രസ്സ്. അച്യുത വാരിയർ ഉൾപ്പെടെയുള്ള വലിയ പത്രക്കാരുടെ നിര പത്രത്തിന്റെ വാർത്താ അണിയറകളിൽ നിറഞ്ഞു നിന്നിരുന്നു. എക്സ്‌പ്രസ്സ് ദിനപത്രം ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്ത വിശ്വാസം മൂലം ഇന്നത്തെ മറ്റു വൻകിട പത്രങ്ങൾക്കു പലതിനും തൃശൂരിൽ അക്കാലത്തു കാലെടുത്തുവക്കാൻ സാധിച്ചിരുന്നില്ല.
എൺപതുകളിൽ കേരളത്തിലെ ഇപ്പോഴത്തെ ഒരു ദേശിയ മലയാള മാദ്ധ്യമം തൃശൂർ എഡിഷൻ ആരംഭിച്ചതോടെയാണ് എക്സ്‌പ്രസ്സ് എന്ന പ്രാദേശിക ജാനകിയ പത്രത്തിന്റെ നാശം ആരംഭിക്കുന്നതെന്നു ഇന്നത്തെ പല മുന്തിയ പത്രപ്രവർത്തകരും പറയുന്നു. അന്നു മുതൽ പത്രം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. എക്സ്‌പ്രസ്സ് ദിനപത്രത്തിന്റെ 51 % ഓഹരികൾ 1993 ൽ ബാലകൃഷ്ണനിൽനിന്ന് സുബ്രഹ്മണ്യം സ്വാമി വാങ്ങി. പിന്നിട് ഏഴു വർഷം പത്രത്തിന്റെ ചെയർമാൻ സ്വാമി ആയിരുന്നു. പക്ഷെ സാമ്പത്തികമായുള്ള പ്രശ്്‌നങ്ങൾ കൂടിയല്ലാതെ കുറഞ്ഞില്ല. സർക്കുലേഷൻ കുറഞ്ഞു വൻ പ്രതിസന്ധിയിലായി എഴുവർഷത്തിനു ശേഷം പത്രം പൂർണമായി പൂട്ടി.
പത്രത്തിന്റെ ഫയൽ കോപ്പി വരെ കത്തിച്ചു കളഞ്ഞതിനാൽ ഓർമകളിൽ മാത്രമേ എക്സ്‌പ്രസ്സ് പത്രത്താളുകളുള്ളു എന്നാണ് സത്യം കഴിഞ്ഞ ദിവസങ്ങളിലാണ് എക്സ്‌പ്രസ്സ് എന്ന പത്രത്തിന്റെ പേര് വീണ്ടും ഉയർന്നുവരുന്നത്. സാമ്പത്തിക പ്രതിസന്ധി മറയാക്കി പത്രം സുബ്രഹ്മണ്യം സ്വാമി പൂട്ടുകയായിരുന്നെന്നും അന്ന് തൊഴിലാളികളിൽനിന്ന് പിരിച്ചെടുത്ത ഇ.എസ്.ഐ., പി.എഫ്. വിഹിതങ്ങൾ അടയ്ക്കാതെയും വൻ തുക ശമ്പള കുടിശിക വരുത്തിയുമാണ് സ്വാമി പത്രം പൂട്ടിയതെന്നും പഴയ ജിവനക്കാർ ആരോപിക്കുന്നു. ഇതിനെതിരെയുള്ള നടപടികൾ സ്വാമി മരവിപ്പിച്ചുവെന്നും ഇവർ ആരോപിക്കുന്നു. ഇപ്പോൾ നടപടി വേണമെന്നാവശ്യപ്പെട്ടു കോടതിയെയും സർക്കാരിനെയും സമീപിച്ചിരിക്കുകയാണ് എക്സ്‌പ്രസ് പത്രത്തിന്റെ അവസാന നാളുകളിൽ ഒപ്പമുണ്ടായിരുന്നവർ.