- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിക ആശയത്തിലെ ദൈവത്തെ അവതരിപ്പിച്ച നവാസ് ജാൻ; നാസ്തികന് ദൈവമില്ലെന്ന് ശാസ്ത്രത്തെ ഉദ്ധരിച്ച് പ്രൊഫ. രവി ചന്ദ്രൻ: ഫേസ്ബുക്കിലെ ഫ്രീതിങ്കേഴ്സ് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പുകൾ തമ്മിൽ നടത്തിയ സംവാദത്തിൽ മേൽക്കൈ നേടിയത് ആര്?
തിരുവനന്തപുരം: കേരളത്തിൽ പലപ്പോഴും യുക്തിവാദികളും ദൈവവാദികളും ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിന് പുറത്തേക്ക് ഉയർന്ന തുറന്ന സംവാദം ഏറെ ശ്രദ്ധേയമായി. ദൈവാസ്തിത്വം; ഇസ്ലാമിക, നാസ്തിക കാഴ്ചപ്പാടുകളിൽ എന്ന വിഷയത്തിലാണ് റൈറ്റ് തിങ്കേഴ്‌സ് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പും സ്വതന്ത്ര ചിന്തകരെന്ന ഫ്രീതിങ്കേഴ്‌സും തമ
തിരുവനന്തപുരം: കേരളത്തിൽ പലപ്പോഴും യുക്തിവാദികളും ദൈവവാദികളും ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിന് പുറത്തേക്ക് ഉയർന്ന തുറന്ന സംവാദം ഏറെ ശ്രദ്ധേയമായി. ദൈവാസ്തിത്വം; ഇസ്ലാമിക, നാസ്തിക കാഴ്ചപ്പാടുകളിൽ എന്ന വിഷയത്തിലാണ് റൈറ്റ് തിങ്കേഴ്‌സ് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പും സ്വതന്ത്ര ചിന്തകരെന്ന ഫ്രീതിങ്കേഴ്‌സും തമ്മിൽ പരസ്പരം സംവദിച്ചത്. ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം പുളിമൂട് ബാങ്ക് എംപ്ലോയീസ് ഹാളിലാണ് സംവാദം.
റൈറ്റ് തിങ്കേഴ്‌സിന് വേണ്ടി ആർടി ഇസ്ലാമിക് വിങ് പ്രതിനിധി നവാസ് ജാനെയും ഫ്രീ തിങ്കേഴ്‌സിന് വേണ്ടി രവിചന്ദ്രൻ സിയുമാണ് ചർച്ചയിൽ പങ്കെടുത്തത്. ഏതാണ്ട് മൂന്ന് മണിക്കൂറിൽ ഏറെ നീണ്ട ചർച്ചയ്ക്ക് ശേഷം ഈ ചിത്രത്തിന്റെ ഫലം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടയിൽ സംവാദത്തിന്റെ ആകെ തുക വിലയിരുത്തപ്പെടുകയാണ് ഇവിടെ. ചർച്ചയുടെ യൂട്യൂബ് ലിങ്ക് ലഭ്യമായതിനാൽ തന്നെ ഒരോ വ്യക്തിക്കും ഈ സംവാദം ആപേക്ഷികമായി രൂപീകരിക്കാൻ സാധിക്കും എന്നതിനാൽ ഈ വിശദീകരണം ചില നിരീക്ഷണങ്ങളാണ്.
സ്വഭാവികമായി സംവാദത്തെ നിക്ഷപക്ഷമായി നിരീക്ഷിച്ച ഒരു വ്യക്തിയുടെ അഭിപ്രായത്തിൽ ഈ സംവാദം പുതുതായി ഒന്നും ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. അതിന് കാരണം രണ്ടാണ്. തങ്ങളുടെ വാദങ്ങളിൽ അടിയുറച്ച് നിൽക്കുമ്പോൾ തന്നെ ആശയത്തിൽ വികസനം നടത്തുന്ന വാദങ്ങൾ അവതരിപ്പിക്കാൻ ഇരു വിഭാഗവും ശ്രദ്ധിച്ചില്ല. രണ്ടു വിഭാഗവും അവതരിപ്പിച്ച വിഷയങ്ങൾ മണ്ണെണ്ണയും വെള്ളവും പോലെ രണ്ട് തട്ടായി കിടക്കുന്ന അവസ്ഥയായിരുന്നു. വാദങ്ങളും ഖണ്ഡനങ്ങളും ഉപരിപ്ലവമായി അതിനെ അനുകൂലിക്കുന്നു എന്നതിനപ്പുറം വിലയിരുത്തുന്നപ്പെടുന്നവ ആയി മാറിയില്ല.
ഇസ്ലാമിക ആശയത്തിലെ ദൈവത്തെ അവതരിപ്പിക്കണം എന്ന നവാസ് ജാനിന്റെ കർത്തവ്യം അദ്ദേഹം മാറ്റിവച്ച് ക്വാണ്ടം ഫിസിക്‌സ്, ബിങ് ബാംഗ് തിയറി, ഹീൻസ് ബർഗ് പ്രിൻസിപ്പൽ, ബയോളജി തുടങ്ങിയ യാത്രയാഥാർത്ഥങ്ങളിലെ ഫൈൻട്യൂണിങ്ങിലെ ദൈവ അസ്തിത്വത്തെ തെളിവ് സഹിതം നൽകണം എന്നാണ് ഫ്രീ തിങ്കേർസ് പ്രതിനിധിയായ രവിചന്ദ്രനോട് ആവശ്യപ്പെട്ടത്. പലപ്പോഴും നവാസിന്റെ പൊയന്റുകൾ വ്യക്തമായില്ലെന്ന് സദസിൽ നിന്നും അനുരണങ്ങളും കേൾക്കുന്നുണ്ടായിരുന്നു. ഖുറാന്റെ കാഴ്ചപ്പാട് എന്താണ് എന്നതും അവതരിപ്പിക്കേണ്ടതിന് പകരം ഗ്രാന്റ് ഡിസൈൻ എന്ന കൺസെപ്റ്റിൽ പിടിച്ച് കയറുവാനാണ് നവാസ് ശ്രമിച്ചത്.
അതേ സമയം പിന്നീട് അവതരിപ്പിച്ച രവിചന്ദ്രൻ വിഷയത്തിൽ നിന്ന് വ്യതിചലിച്ചു പോയി എന്ന വിലയിരുത്തൽ ആണ് പ്രാഥമികമായി റൈറ്റ് തിങ്കേർസ് ഉയർത്തുന്നത്. രവിചന്ദ്രൻ വിഷയത്തെ സ്പർശിച്ചില്ലെന്ന് പറയുന്നു. വളരെ ശാസ്ത്രീയമായതയിൽ ഊന്നിയാണ് നവാസ് ഉന്നയിച്ചത് പക്ഷെ അവയെ കൃത്യമായി അഭിമുഖീകരിക്കാതെ രവിചന്ദ്രൻ പോയി എന്നാണ് ആർ.ടി വാദം.
പക്ഷെ ഈ വിഷയത്തെ ആദ്യം സമീപിച്ച പ്രഫ. രവി ചന്ദ്രൻ ആദ്യം തന്നെ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. നാസ്തികത ദൈവ വിശ്വാസത്തെ എങ്ങിനെ കാണുന്നു എന്നത് വളരെ അക്കാദമികമായ വളരെ വിശാലമായ വിഷയമാണെന്നും ദൈവം സങ്കൽപ്പം എന്നത് തന്നെ നാസ്തികതയിൽ ഇല്ലെന്നും അതിനാൽ ആ ചർച്ച പ്രസക്തമാണോ എന്ന ചോദ്യം ഉന്നയിക്കുന്നു. ഒപ്പം ഇസ്ലാം, അല്ലാഹു, മുഹമ്മദ് എന്നിവയെ കൃത്യമായി അഭിമുഖീകരിക്കുന്ന ഒരു വിഷയം ചർച്ചയാക്കുവാനും ശ്രമിക്കുന്നു. ഇതാണ് വിഷയ വ്യതിചലനമായി ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിൽ കാര്യങ്ങൾ സ്ഥാപിക്കാൻ അനേകം വേദികളുടെ പരിചയം ഒരു അദ്ധ്യാപകന്റെ സാമർത്ഥ്യത്തോടെ രവിചന്ദ്രൻ ഉപയോഗപ്പെടുത്തി എന്ന് പറയുന്നതാണ് ശരി.
ഇവിടെ രണ്ടാം സംവാദത്തിലും തന്റെ ചില ശാസ്ത്ര ചോദ്യങ്ങളിൽ മാത്രം ഒട്ടിപ്പിടിച്ച് നിന്ന നവാസ് ജാൻ വിശാല ചർച്ചയുടെയും ഖണ്ഡനത്തിന്റെയും തലങ്ങൾ കൊട്ടിയടച്ചു എന്നാണ് തോന്നിയത്. രവിചന്ദ്രൻ 'ഇസ്ലാമിക ജ്ഞാനം' പാതി സത്യവും പാതി വിവരക്കേടും കേട്ടതും പറഞ്ഞു പഠിപ്പിച്ചതും കൂട്ടി കലർത്തി അവതരിപ്പിച്ചു എന്നാണ് ആർ.ടി ഗ്രൂപ്പിൽ ഇത് സംബന്ധിച്ച് വന്ന നിരീക്ഷണം. എന്നാൽ അതിനെ പൊളിക്കാവുന്ന ഒരു വാദവും നിരത്താൻ നവാസിന് സാധിച്ചില്ല എന്നതും സത്യമാണ്. ഇതിന് ആർ.ടി നൽകുന്ന വിശദീകരണം സംവാദകന് സ്‌റ്റേജ് പരിചയം ഇല്ലെന്നാണ്.
പക്ഷെ എഫ്.ടിയിൽ ഇതിന് നൽകുന്ന മറുപടി ഇങ്ങനെയാണ്, ഇസ്ലാം, അല്ലാഹു, മുഹമ്മദ് എന്നിവയെ കൃത്യമായി അഭിമുഖീകരിക്കുന്ന ഒരു വിഷയം ചർച്ച ചെയ്യപ്പെടരുത് എന്ന ഒരു വാശി റൈറ്റ് തിങ്കർ സുഹൃത്തുക്കൾക്ക് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി. ഒരർഥത്തിൽ ഇസ്ലാം/ ഇസ്ലാമിലെ ദൈവം / ഇസ്ലാമിലെ പ്രവാചകൻ എന്നിവ പൊതു ചർച്ചക്ക് വിധേയമാകരുത് എന്ന താൽപര്യം മതത്തിന്റെ സ്വാഭാവിക പ്രതിരോധ മാർഗം ആണല്ലോ. മുഹമ്മദിന് ശേഷം വന്ന വലിയ ഇസ്ലാമിക സാമ്രാജ്യങ്ങൾ ആണ് ഇസ്ലാമിനെ വാളിന്റെ മൂർച്ച കൊണ്ട് ലോകം മുഴുവൻ പ്രചരിപ്പിച്ചത് തുടങ്ങിയ വാദങ്ങളെ ഖണ്ഡിക്കാനെ സാധിച്ചില്ല, അല്ലെങ്കിൽ നവാസ് ശ്രമിച്ചില്ല. അപ്പോഴും വിഷയത്തിൽ നിന്നും ഇരു സംവാദകരും ഏറെ ദൂരത്തേക്ക് വ്യതിചലിച്ചിരുന്നു.
രണ്ടാം ഘട്ടത്തിൽ എത്തുമ്പോൾ ആദ്യത്തെ മേൽകൈ അഹമ്മദിയാ ജമാഅത്തും ഐസിസും പെഷവരും ഉൾകൊള്ളിച്ച് മുന്നോട്ട് കൊണ്ട് ഇസ്ലാം മതത്തിന്റെ ദോഷങ്ങളിലേക്കുള്ള പതിവ് സഞ്ചാരമാക്കി മാറ്റുവാൻ ശ്രമിച്ചിരുന്നു. ഇവിടെ നവാസ് ജാൻ പരാജയപ്പെട്ടപ്പോൾ സദസിൽ നിന്നും അനുരണങ്ങൾ ഉണ്ടായെങ്കിൽ മോഡറേറ്ററുടെ ഇടപെടൽ അത് ശാന്തമാക്കി. ജനാധിപത്യപരമായ ഒരു സംവാദം ആവസാനിക്കുമ്പോൾ തന്റെ വേദി പരിചയവും അവതരണവും മൂലം രവിചന്ദ്രൻ ഒരു മേൽകൈ നേടുന്നു എന്ന പറയേണ്ടിവരും.