- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു ദിവസം കുടിച്ചു തീർക്കുന്നത് 18,591 കപ്പ് ചായ! മന്ത്രി മന്ദിരത്തിൽ ചായ സൽക്കാരത്തിനായി മാത്രം ചെലവഴിച്ചത് 3.4 കോടി; 'ചായ കുംഭകോണ'ത്തിനെതിരെ കോൺഗ്രസ് രംഗത്ത്; കർഷക ആത്മഹത്യകൾ പതിവായ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ പണം ധൂർത്തടിക്കുന്നത് പലവഴികളിൽ
മുംബൈ: കേരളത്തിൽ മന്ത്രിമാരുടെ എംഎൽഎമാരും കണ്ണട വാങ്ങാൻ വേണ്ടി സർക്കാർ ഖജനാവിൽ നിന്നും പണം ചെലവാക്കിയപ്പോൾ അതിൽ അഴിമതി ആരോപിച്ച് രംഗത്തെത്തിയത് ബിജെപിക്കാരായിരുന്നു. ചിലർ വിജിലൻസിൽ പരാതി നൽകി. എന്നാൽ, മഹാരാഷ്ട്രയിൽ നിന്നും പുറത്തുവരുന്ന വാർത്ത കേട്ടാൽ അതെല്ലാം വെറും നിസ്സാരമെന്ന് ആർക്കും തോന്നും. കർഷക ആത്മഹത്യകൾ പതിവായ സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ചായ കുടിയുടെ പേരിൽ കോടികളാണ് ധൂർത്തടിക്കുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം ചായ സൽക്കാരത്തിന്റെ പേരിൽ കോടികളാണ് ധൂർത്തടിച്ചത്. മുഖ്യമന്ത്രിയുടെ മന്ദിരത്തിൽ മാത്രം ചായ കുടിക്കുന്നതിനായി ചെലവാക്കുന്നത് 3.4 കോടി രൂപയാണ്. കണക്കുകൾ പരിശോധിക്കുമ്പോൾ ഫഡ്‌നാവിസിന്റെ ഓഫീസ് ഒരു ദിവസം കുടിച്ചു തീർക്കുന്നത് 18,591 കപ്പ് ചായ! വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങൾ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമാണ് പുറത്തുവിട്ടത്. ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരമെറ്റതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചെലവിൽ മാത്രം 577 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായി സഞ്ജയ് നിരുപം ആരോപിക
മുംബൈ: കേരളത്തിൽ മന്ത്രിമാരുടെ എംഎൽഎമാരും കണ്ണട വാങ്ങാൻ വേണ്ടി സർക്കാർ ഖജനാവിൽ നിന്നും പണം ചെലവാക്കിയപ്പോൾ അതിൽ അഴിമതി ആരോപിച്ച് രംഗത്തെത്തിയത് ബിജെപിക്കാരായിരുന്നു. ചിലർ വിജിലൻസിൽ പരാതി നൽകി. എന്നാൽ, മഹാരാഷ്ട്രയിൽ നിന്നും പുറത്തുവരുന്ന വാർത്ത കേട്ടാൽ അതെല്ലാം വെറും നിസ്സാരമെന്ന് ആർക്കും തോന്നും. കർഷക ആത്മഹത്യകൾ പതിവായ സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ചായ കുടിയുടെ പേരിൽ കോടികളാണ് ധൂർത്തടിക്കുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം ചായ സൽക്കാരത്തിന്റെ പേരിൽ കോടികളാണ് ധൂർത്തടിച്ചത്. മുഖ്യമന്ത്രിയുടെ മന്ദിരത്തിൽ മാത്രം ചായ കുടിക്കുന്നതിനായി ചെലവാക്കുന്നത് 3.4 കോടി രൂപയാണ്.
കണക്കുകൾ പരിശോധിക്കുമ്പോൾ ഫഡ്‌നാവിസിന്റെ ഓഫീസ് ഒരു ദിവസം കുടിച്ചു തീർക്കുന്നത് 18,591 കപ്പ് ചായ! വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങൾ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമാണ് പുറത്തുവിട്ടത്. ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരമെറ്റതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചെലവിൽ മാത്രം 577 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായി സഞ്ജയ് നിരുപം ആരോപിക്കുന്നു. പല തരം കുംഭകോണങ്ങൾ രാജ്യം കണ്ടിട്ടുണ്ട് എന്നും ആദ്യമായാണ് 'ചായ കുംഭകോണം' രാജ്യത്ത് ഉണ്ടാകുന്നത് എന്നും സഞ്ജയ് നിരുപം പരിഹസിച്ചു.
ഒരു മാസത്തെ ചായയ്ക്കായി 27 ലക്ഷം രൂപ ചെലവിടുന്നു എന്നാണ് പുറത്തുവന്ന വിവരങ്ങൾ. ഒരു ദിവസത്തെ ചായയ്ക്ക് 92,958 രൂപ ചിലവു വരും. 2017-18 സാമ്പത്തിക വർഷത്തെ വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കാണിത്. സംസ്ഥാനത്ത് കർഷകർ കടം മൂലം ആത്മഹത്യ ചെയ്യുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്ന ധൂർത്ത് മഹാരാഷ്ട്രയിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ചായകുടിക്കാനായി ചെലവാക്കിയ പണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. ഇതെന്തൊരു ചായകുടിയാണ് എന്നതാണ് ഇവർ ഉന്നയിക്കുന്ന ചോദ്യം.
2015-16 വർഷങ്ങളിൽ 58 ലക്ഷം രൂപയായിരുന്നു ഇത്തരത്തിൽ ചെലവായത്. എന്നാൽ, 2017-18 ൽ എത്തുമ്പോൾ ഈ തുക 3.4 കോടിയായി ഉയർന്നു. 577 ശതമാനത്തിന്റെ വർധനയാണ് നടന്നിരിക്കുന്നത്. 18,500 കപ്പുകൾ നിത്യേന ഉപയോഗിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇത് കൃത്യമായ അഴിമതിയുടെ സൂചനയാണെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നുഎന്ത് തരം ചായയാണ് അദ്ദേഹം കഴിക്കുന്നതെന്നും അതറിഞ്ഞാൽ കൊള്ളാമെന്നും നേതാക്കൾ പരിഹസിക്കുന്നുണ്ട്.
ട്രീൻ ടി, യെല്ലൊ ടീ എന്നിവ കേട്ടിട്ടുണ്ട് അത്തരത്തിൽ ആയാൽ തന്നെ ഇത്രയും വിലവരില്ലെന്നും നിരുപം പരിഹസിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ എലി നിർമ്മാർജനത്തിന്റെ ഭാഗമായി നടന്ന തട്ടിപ്പുകളെ കുറിച്ചും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെ 'എലി കുംഭകോണം' എന്നാണ് വിശേഷിപ്പിച്ചത്. മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലെ എലികളെ കൊല്ലാൻ ഒരു സ്വകാര്യ ഏജൻസിക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കീഴിലുള്ള പൊതു ഭരണ വകുപ്പ് കരാർ നൽകിയ നടപടിയാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്.
ഏഴ് ദിവസം കൊണ്ട് 3,19,400 എലികളെ കൊന്നു എന്നാണു ഈ ഏജൻസി അവകാശപ്പട്ടത്. അതായത് ഒരു മിനിറ്റിൽ ഏകദേശം 32 എലികളെ വീതമാണ് കൊന്നത് എന്ന് വേണം കണക്കാക്കാൻ. പക്ഷെ ഇത്രയും എലികളെ കൊന്നതിനോ, കൊന്ന എലികളെ എന്ത് ചെയ്തു എന്നതിനോ സർക്കാരിന്റെ പക്കൽ യാതൊരു വിശദീകരണവും ഇല്ല. ബിജെപി നേതാക്കൾ തന്നെയാണ് ഈ വിചിത്ര എലി കുംഭകോണത്തിനെതിരെ രംഗത്ത് വന്നത്. ഈ എലി കുംഭകോണത്തിന് പിന്നാലെയാണ് ചായ കുംഭകോണവും പുറത്തുവന്നത്. കർഷക ആത്മഹത്യകൾ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനത്താണ് ഈ അഴിമതികളെല്ലാം നടക്കുന്നതെന്നാണ് ആരോപണം.
എന്തായാലും മഹാരാഷ്ട്രയിലെ ചായകുടി സംഭവം അന്തർദേശിയ തലത്തിൽ തന്നെ ബിജെപിക്ക് നാണക്കേടായി. അന്തർദേശിയ മാധ്യമങ്ങൾ കൗതുക വാർത്ത എന്ന നിലയിൽ ഈ വിഷയം മാധ്യമങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. എന്തായാലും ഫഡ്‌നാവിസ് സർക്കാറിന്റെ ശോഭകെടുത്തും വിധത്തിൽ ഈ ചായ കുംഭകോണം മാറിയിട്ടുണ്ട്.