- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടിഞ്ഞി ഫൈസൽ വധക്കേസിൽ ഒളിവിലായിരുന്ന ആർഎസ്എസ് ജില്ലാ നേതാവ് നാരായണൻ പിടിയിൽ; മുഖ്യസൂത്രധാരൻ പിടിയിലാകുമെന്ന ഘട്ടത്തിൽ നേതാക്കൾ ഇടപെട്ട് പൊലീസിനു മുന്നിൽ കീഴടക്കിയെന്നു സൂചന; നാരായണന് ഒളിവിൽ പാർക്കാൻ സൗകര്യം ചെയ്തവർക്കു നേർക്കു നേർക്കും അന്വേഷണം
മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ മുഖ്യ സൂത്രധാരൻ ആ.എസ്.എസ് നേതാവ് മഠത്തിൽ നാരായണൻ പിടിയിൽ. ഇന്ന് വൈകിട്ട് അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് സംഘമാണ് ഒളിവിൽ കഴിയുകയായിരുന്ന നാരായണനെ കസ്റ്റഡിയിലെത്തത്. ആർ.എസ്.എസ് മലപ്പുറം ജില്ലാ ഭാരവാഹിയും പ്രചാരകനുമായ നാരായണൻ തിരൂർ തൃക്കണ്ടിയൂർ സ്വദേശിയാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അന്വേഷണ സംഘത്തിന്റെ പിടി വീഴുമെന്നായപ്പോൾ ബിജെപി, ആർ.എസ്.എസ് നേതാക്കൾ ഇടപെട്ട് നാരായണനെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ കീഴടക്കിയതായാണ് സൂചന. നാരായണൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാത്രിയിൽ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. നാരായണനെ ഒളിവിൽ പാർപ്പിച്ച കേന്ദ്രങ്ങളിലേക്കും അന്വേഷണം നീളും. 1998 ൽ നടന്ന യാസിൻ വധക്കേസിലെ മുഖ്യപ്രതിയായിരുന്നു നാരായണൻ. മതം മാറിയതിന്റെ പേരിലായിരുന്നു ഈ കൊലപാതകവും.സമാന പങ്കാണ് ഈ കേസിലും നാരായണന്. തിരൂരങ്ങാടി കൊടിഞ്ഞി പുല്ലാണി വിനോദ് കുമാർ ഇസ്ലാം മതം സ്വീകരിച്ച് ഫൈസൽ എന്ന പേര് സ്വീകരിക്കുകയും ഇതിനു പിന്നാലെ ഭാര്യയും രണ്ട് മക്കളും ഇസ്ലാം
മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ മുഖ്യ സൂത്രധാരൻ ആ.എസ്.എസ് നേതാവ് മഠത്തിൽ നാരായണൻ പിടിയിൽ. ഇന്ന് വൈകിട്ട് അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് സംഘമാണ് ഒളിവിൽ കഴിയുകയായിരുന്ന നാരായണനെ കസ്റ്റഡിയിലെത്തത്. ആർ.എസ്.എസ് മലപ്പുറം ജില്ലാ ഭാരവാഹിയും പ്രചാരകനുമായ നാരായണൻ തിരൂർ തൃക്കണ്ടിയൂർ സ്വദേശിയാണ്.
ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അന്വേഷണ സംഘത്തിന്റെ പിടി വീഴുമെന്നായപ്പോൾ ബിജെപി, ആർ.എസ്.എസ് നേതാക്കൾ ഇടപെട്ട് നാരായണനെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ കീഴടക്കിയതായാണ് സൂചന. നാരായണൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഇന്ന് രാത്രിയിൽ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. നാരായണനെ ഒളിവിൽ പാർപ്പിച്ച കേന്ദ്രങ്ങളിലേക്കും അന്വേഷണം നീളും. 1998 ൽ നടന്ന യാസിൻ വധക്കേസിലെ മുഖ്യപ്രതിയായിരുന്നു നാരായണൻ. മതം മാറിയതിന്റെ പേരിലായിരുന്നു ഈ കൊലപാതകവും.
സമാന പങ്കാണ് ഈ കേസിലും നാരായണന്.
തിരൂരങ്ങാടി കൊടിഞ്ഞി പുല്ലാണി വിനോദ് കുമാർ ഇസ്ലാം മതം സ്വീകരിച്ച് ഫൈസൽ എന്ന പേര് സ്വീകരിക്കുകയും ഇതിനു പിന്നാലെ ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം ആർ.എസ്.എസ് പ്രവർത്തകരായ ബന്ധുക്കളിൽ ചിലർ നാരായണൻ അടക്കമുള്ള പ്രതികളുടെ സഹായത്തോടെ ആസൂത്രണം നടത്തുകയും നവംബർ 19 ന് പുലർച്ചെഫൈസലിനെ കൊലപ്പെടുത്തുകയുമായിരുന്നു. പ്രതിയെ ചോദ്യം ചെയ്യൽ തുടരുകയാണ്. പൊലീസ് കസ്റ്റഡിയിലുള്ള മഠത്തിൽ നാരായണനിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന.