- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഡിജിപി ബി. സന്ധ്യയുടെ പേരിൽ വ്യാജ ഓഡിയോ ക്ലിപ്പിങ്‌സ് പ്രചരിപ്പിച്ച കേസിലെ പ്രതി പിടിയിൽ; മലപ്പുറം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് തിരുവനന്തപുരം സ്വദേശി തങ്ക വിശ്വംഭരനെ; ക്ലിപ് പ്രചരിച്ചത് മലപ്പുറം കളക്ടറേറ്റിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട്
മലപ്പുറം: എഡിജിപി ബി. സന്ധ്യയുടെ പേരിൽ വ്യാജ ഓഡിയോ ക്ലിപ്പിങ്‌സ് പ്രചരിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി തങ്ക വിശ്വംഭര (47) നെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സി.കെ ബാബു അറസ്റ്റ് ചെയ്തത്. തങ്കയെ മലപ്പുറം ജുഡീഷൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സോഷ്യൽ മീഡിയകളിലൂടെ അപകീർത്തികരമായതോ മതസ്പർധ വളർത്തുന്നതോ വ്യക്തിഹത്യ നടത്തുന്നതോ ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡിവൈഎസ്‌പി സി.കെ ബാബു അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. നവംബർ ഒന്നിന് മലപ്പുറം കളക്ടറേറ്റിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ദക്ഷിണമേഖലാ എഡിജിപി ബി. സന്ധ്യയുടെ പേരിൽ വ്യാജ ഓഡിയോസന്ദേശം പ്രചരിക്കുകയായിരുന്നു. 'എഡിജിപി സന്ധ്യാമാഡത്തിന്റെ വോയ്സ് ക്ലിപ്' എന്ന കുറിപ്പോടെയാണ് ഓഡിയോ പ്രചരിച്ചത്. മലപ്പുറത്തുകാർക്ക് ഗൗരവമായ മുന്നറിയിപ്പെന്നും കുറി
മലപ്പുറം: എഡിജിപി ബി. സന്ധ്യയുടെ പേരിൽ വ്യാജ ഓഡിയോ ക്ലിപ്പിങ്‌സ് പ്രചരിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി തങ്ക വിശ്വംഭര (47) നെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സി.കെ ബാബു അറസ്റ്റ് ചെയ്തത്. തങ്കയെ മലപ്പുറം ജുഡീഷൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സോഷ്യൽ മീഡിയകളിലൂടെ അപകീർത്തികരമായതോ മതസ്പർധ വളർത്തുന്നതോ വ്യക്തിഹത്യ നടത്തുന്നതോ ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡിവൈഎസ്‌പി സി.കെ ബാബു അറിയിച്ചു.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. നവംബർ ഒന്നിന് മലപ്പുറം കളക്ടറേറ്റിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ദക്ഷിണമേഖലാ എഡിജിപി ബി. സന്ധ്യയുടെ പേരിൽ വ്യാജ ഓഡിയോസന്ദേശം പ്രചരിക്കുകയായിരുന്നു.
'എഡിജിപി സന്ധ്യാമാഡത്തിന്റെ വോയ്സ് ക്ലിപ്' എന്ന കുറിപ്പോടെയാണ് ഓഡിയോ പ്രചരിച്ചത്. മലപ്പുറത്തുകാർക്ക് ഗൗരവമായ മുന്നറിയിപ്പെന്നും കുറിപ്പിലുണ്ടായിരുന്നു. എന്നാൽ സംസാരിക്കുന്നത് എഡിജിപിയാണെന്ന് ക്ലിപ്പിൽ പറഞ്ഞിരുന്നില്ല.
അടഞ്ഞുകിടക്കുന്ന വീടുകളിലും പള്ളികൾക്കുസമീപവും ബോംബ് സ്ഥാപിക്കാൻ സാധ്യതയുണ്ടെന്നും ജാതിമത ഭേദെമേന്യ ഇതിനായി തിരച്ചിൽ നടത്തണമെന്നും വോയ്സിൽ പറയുന്നു. ഇവ കണ്ടെടുത്താൽ മലപ്പുറത്ത് സൈന്യത്തെ വിന്യസിക്കുമെന്നും മൂന്നുമിനിറ്റ് നീളുന്ന വോയ്സിൽ പറയുന്നു.
ഓഡിയോസന്ദേശം എഡിജിപിയുടേതല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ജില്ലയിൽ മതസ്പർധയുണ്ടാക്കി ക്രമസമാധാനം തകർക്കാനുള്ള ഗൂഢശ്രമമാണ് ഇതിനുപിന്നിലെന്നും പൊലീസ് വിശദീകരിക്കുകയുണ്ടായി.