- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളനെ വെളുപ്പിക്കാൻ കേരളം; ദൈവത്തിന്റെ സ്വന്തം നാട്ടിൽ കള്ളനോട്ടു മാറ്റാൻ ബംഗാളികളുടെ സംഘം കറങ്ങുന്നു, മൂന്നു പേർ പിടിയിലായി, നോട്ടുകൾ ബംഗ്ലാദേശിൽനിന്ന്
കൊച്ചി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ വൻതോതിൽ കള്ളനോട്ടുകൾ കേരളത്തിലേക്കു വരുന്നു. ഇതെത്തിക്കുന്നതാകട്ടെ ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിലേക്കെത്തുന്ന യുവാക്കളും. കഴിഞ്ഞ ദിവസം പാലക്കാടുനിന്നു കള്ളനോട്ടുമായി പിടിയിലായ സംഘത്തെ ചോദ്യം ചെയ്തതിൽനിന്ന് കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോ
കൊച്ചി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ വൻതോതിൽ കള്ളനോട്ടുകൾ കേരളത്തിലേക്കു വരുന്നു. ഇതെത്തിക്കുന്നതാകട്ടെ ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിലേക്കെത്തുന്ന യുവാക്കളും. കഴിഞ്ഞ ദിവസം പാലക്കാടുനിന്നു കള്ളനോട്ടുമായി പിടിയിലായ സംഘത്തെ ചോദ്യം ചെയ്തതിൽനിന്ന് കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോ ഉദ്യോഗസ്ഥർക്ക് നിർണായക വിവരങ്ങൾ ലഭിച്ചതായാണു സൂചന.
നോട്ടുകളുടെ ഉറവിടം സംബന്ധിച്ച് ഏതാണ്ടൊരു നിഗമനത്തിൽ ഇതോടെ ഐ ബി എത്തിയിട്ടുണ്ട്. പാലക്കാടും ഒറ്റപ്പാലത്തും കടകൾ കേന്ദ്രീകരിച്ചായിരുന്നു പത്തംഗ സംഘം കള്ളനോട്ടുകൾ മാറിയിരുന്നത്. ഒറ്റപ്പാലത്തെ വ്യാപാരസ്ഥാപനങ്ങളിൽ അഞ്ഞൂറിന്റെ നോട്ടുകൾ മാറുന്നതിനിടയിലാണ് വ്യാജനോട്ടുകൾ കച്ചവടക്കാർ തിരിച്ചറിഞ്ഞത്. ഇതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. പിടിയിലായ രണ്ടു പേരെ ചോദ്യം ചെയ്തതിൽനിന്നാണ് അന്താരാഷ്ട്ര ബന്ധമുള്ള സംഘമാണ് ഇതിനു പിന്നിലെന്ന് ഏതാണ്ട് ബോധ്യമായിരിക്കുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നാമനെ പാലക്കാട്ടെ ഒരു ലോഡ്ജിൽ നിന്നാണ് പിടിച്ചത്.
പിടിയിലായവരെല്ലാം ബംഗാൾ സ്വദേശികളാണെന്ന മൊഴിയാണ് പൊലീസിനും ഐ ബി ഉദ്യോഗസ്ഥർക്കും മുൻപാകെ നൽകിയത്. എന്നാൽ ഇത് പൂർണമായി മുഖവിലക്കെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. നോട്ടുകൾ ബംഗ്ലാദേശിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. കേരളത്തിലെ പ്രധാന നഗരങ്ങളിൽ എല്ലാം ഈ സംഘത്തിൽ പെട്ടവർ നോട്ട് മാറ്റാനായി എത്തിയിട്ടുണ്ടെന്നാണ് വിവരം. കൂട്ടത്തിൽപ്പെട്ടവരെ കൂടി പിടികൂടാൻ പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പിടിയിലായ യുവാക്കൾക്ക് ഏതെങ്കിലും തരത്തിൽ ബംഗ്ലാദേശി ബന്ധമുണ്ടോ എന്ന കാര്യവും ഐ ബി പരിശോധിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള ഐ ബി ഉദ്യോഗസ്ഥർ ഏതാണ്ട് ഒന്നര മണിക്കൂറോളം പിടിയിലായവരെ ചോദ്യം ചെയ്തു.
നോട്ടുകൾ മാറ്റാൻ വേണ്ടി മാത്രം കേരളത്തിലേക്ക് എത്തിയതാണ് യുവാക്കളെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. കേരളത്തിൽനിന്നുള്ള സഹായമോ മറ്റോ ഇവർക്ക് ലഭിച്ചിരുന്നോ എന്നും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. ഇവരിൽനിന്നു പിടിച്ചെടുത്ത നോട്ടുകളും ഐ ബി ഉദ്യോഗസ്ഥർ വ്യക്തമായി പരിശോധിച്ചു. ഇവരുടെ പക്കൽ ഇനി എത്ര രൂപയുടെ കള്ളനോട്ടുകൾ ഉണ്ടെന്നതിനെക്കുറിച്ച് പൊലീസിനു കാര്യമായ ധാരണ ഇല്ലതാനും. എന്തായാലും ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
സ്വർണ്ണക്കടത്തും മയക്കുമരുന്ന് മാഫിയയും കേരളത്തിൽ സജീവമാണെന്ന് വ്യക്തമാകുമ്പോഴാണ് കള്ളനോട്ട് സംഘത്തെ കുറിച്ചും സൂചനകളെത്തുന്നത്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള മാഫിയയാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കള്ളനോട്ടിലും വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.