- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം യുവാവും ഹിന്ദു യുവതിയും തമ്മിൽ സ്നേഹത്തിലായപ്പോൾ വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളി; രജിസ്ട്രാർ ഓഫീസിൽ പരസ്യം ചെയ്ത നോട്ടീസിന്റെ ഫോട്ടോയെടുത്ത് ലൗ ജിഹാദ് എന്ന് വ്യാജ പ്രചാരണം നടത്തി 'തീവ്രവർഗ്ഗീയ വാദികൾ'; മതപരിവർത്തനം നടത്തിയല്ല വിവാഹം എന്നതിനാൽ എന്ത് ലൗജിഹാദ് എന്ന് ചോദിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
ചാരുംമൂട്: ദീർഘകാലമായി പ്രണയത്തിലായിരുന്ന മുസ്ലിം യുവാവും ഹിന്ദു യുവതിയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഒടുവിൽ വീട്ടുകാരും ഇവരുടെ ആഗ്രഹത്തിന് സമ്മതം മൂളുകയായിരുന്നു. ഇരുവരുടെയും മതവിശ്വാസങ്ങൾ നിലനിർത്തിക്കൊണ്ട് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തി കൊടുക്കുവാൻ രണ്ട് പേരുടെയും മാതാപിതാക്കൾ തീരുമാനിച്ചു. ഇതിനായി സബ് രജിസ്ട്രാർ ഓഫീസിൽ പരസ്യം നൽകുകയും ചെയ്തു. യുവതിയുടെയും യുവാവിന്റെയും വിവാഹ പരസ്യം ചെയ്തിരിക്കുന്ന നോട്ടീസിന്റെ ഫോട്ടോയെടുത്ത് ലൗ ജിഹാദ് എന്ന പേരിൽ വ്യാപക പ്രചാരണം നടത്തുകയാണ് ഒരു സംഘം 'തീവ്രവർഗ്ഗീയ വാദികൾ'. ഇത്തരം വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് പൊതുപ്രവർത്തകനായ ബി ബിനു. ചുനക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായിരുന്ന ബിനുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിനും ഇഷ്ടാനിഷ്ടങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ആർക്കാണിവിടെ
ചാരുംമൂട്: ദീർഘകാലമായി പ്രണയത്തിലായിരുന്ന മുസ്ലിം യുവാവും ഹിന്ദു യുവതിയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഒടുവിൽ വീട്ടുകാരും ഇവരുടെ ആഗ്രഹത്തിന് സമ്മതം മൂളുകയായിരുന്നു. ഇരുവരുടെയും മതവിശ്വാസങ്ങൾ നിലനിർത്തിക്കൊണ്ട് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തി കൊടുക്കുവാൻ രണ്ട് പേരുടെയും മാതാപിതാക്കൾ തീരുമാനിച്ചു. ഇതിനായി സബ് രജിസ്ട്രാർ ഓഫീസിൽ പരസ്യം നൽകുകയും ചെയ്തു. യുവതിയുടെയും യുവാവിന്റെയും വിവാഹ പരസ്യം ചെയ്തിരിക്കുന്ന നോട്ടീസിന്റെ ഫോട്ടോയെടുത്ത് ലൗ ജിഹാദ് എന്ന പേരിൽ വ്യാപക പ്രചാരണം നടത്തുകയാണ് ഒരു സംഘം 'തീവ്രവർഗ്ഗീയ വാദികൾ'.
ഇത്തരം വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് പൊതുപ്രവർത്തകനായ ബി ബിനു. ചുനക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായിരുന്ന ബിനുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിനും ഇഷ്ടാനിഷ്ടങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ആർക്കാണിവിടെ അവകാശം. മതപരിവർത്തനം നടത്തിയല്ല വിവാഹം എന്നതിനാൽ എന്ത് ലൗജിഹാദ് എന്നും ബിനു ചോദിക്കുന്നു.
ബിനുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
പ്രിയപ്പെട്ടവരെ...
കഴിഞ്ഞ ദിവസങ്ങളിൽ ചില തീവ്രവർഗ്ഗീയ വാദികൾ ചുനക്കരക്കാരനായ മുസ്ലിം യുവാവിന്റെയും തെക്കേക്കരയിലുള്ള ഹിന്ദു യുവതിയുടെയും രജിസ്റ്റർ വിവാഹത്തിനായി ചെറിയനാട് സബ് രജിസ്ട്രാർ ഓഫീസിൽ പരസ്യം ചെയ്തിരിക്കുന്ന നോട്ടീസിന്റെ ഫോട്ടോയെടുത്ത് ലൗ ജിഹാദ് എന്ന പേരിൽ വ്യാപക പ്രചാരണം നടത്തുകയാണ്...
ഈ വിഷയത്തിൽ ഞാൻ മനസിലാക്കിയ ചില കാര്യങ്ങൾ എനിക്ക് പറയാമല്ലോ?
ദീർഘകാലമായി ഇവർ രണ്ടുപേരും പ്രണയത്തിലാണ്. യുവാവ് ഗൾഫിലേക്ക് ജോലി തേടി പോവുകയുണ്ടായി ഗൾഫിലായിരുന്നപ്പോഴും പ്രണയം അഭംഗുരം മുന്നോട്ടു തന്നെ പോയി. വിവരം അറിഞ്ഞ രണ്ടു വീട്ടുകാരും സ്വാഭാവികമായി ഇരുവരേയും പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു. നടക്കാതെ വന്നതിനാൽ ഇരുവരും അവരവരുടെ മതവിശ്വാസം നിലനിർത്തിക്കൊണ്ട് തന്നെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തി കൊടുക്കുവാൻ രണ്ട് പേരുടെയും മാതാപിതാക്കൾ തീരുമാനിക്കുകയുമാണ് ചെയ്തത്. അതിനു വേണ്ടി സബ് രജിസ്ട്രാർ ഓഫീസിൽ പരസ്യം നൽകുകയും ചെയ്തു. യുവതിയുടെയും യുവാവിന്റെയും വീട്ടുകാർക്കില്ലാത്ത ആത്മാർത്ഥതയുമായി ഒരു പറ്റം വർഗ്ഗീയക്കോമരങ്ങൾ വ്യാജ പ്രചരണവുമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളടക്കം നവ മാധ്യമങ്ങളിലൂടെ ഇത്തരം പ്രചരണങ്ങൾ നടത്തുന്നവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്കുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതി പരിഗണിച്ച് അന്വേഷണം നടക്കുകയാണ്....
കൂടാതെ തങ്ങളുടെ കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുകയും തങ്ങളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കാൻ ശ്രമിക്കുന്ന ഈ കപട സദാചാരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്യണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപി ക്കും പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
ഞാൻ പറഞ്ഞു വന്നത് പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടു മനസ്സുകളെ ജാതിക്കും മതത്തിനും അതീതമായി ഒന്നിച്ചു ജീവിക്കുവാൻ രണ്ടു കുടുംബങ്ങളും പരസ്പര വിശ്വാസത്തോടെ അനുവദിക്കുമ്പോൾ അതിനിടയിൽ വർഗ്ഗീയത കുത്തി നിറച്ച് വിഷലിപ്തമായ അപവാദ പ്രചാരണവും മുതലെടുപ്പും നടത്തുന്ന വർഗീയ പ്രചാരണം ഇവിടുള്ള പുരോഗമനവാദികൾ ഒറ്റക്കെട്ടായി എതിർക്കണം....
രണ്ട് മതങ്ങളിൽപ്പെട്ടവർ വിവാഹിതരാവുമ്പോൾ വരന്റെയോ വധുവിന്റേയോ മതത്തിലേക്ക് പരിവർത്തനം നടത്തി വിവാഹം നടത്താനല്ല ഇരുവരും അവരുടെ വീട്ടുകാരും തീരുമാനിച്ചതെന്നിരിക്കെ എന്ത് ലൗജിഹാദ്..
വ്യക്തി സ്വാതന്ത്ര്യത്തിനും ഇഷ്ടാനിഷ്ടങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ആർക്കാണിവിടെ അവകാശം. ആടു മെയ്‌ക്കൽ, ലൗ ജിഹാദ്, എൻഐഎ, സിറിയ, ഐഎസ്.. എന്നൊക്കെപ്പറഞ്ഞ് വർഗ്ഗീയതയുടെ വിഷം കലക്കാനുള്ള ഏതു തരം നീക്കവും ചെറുത്ത് നിയമപരമായും ധാർമികമായുമുള്ള പിന്തുണ ഈ കുടുംബങ്ങൾക്ക് എല്ലാ മതേതര മനസുകളിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ.