- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനക.. ജിഷ്ണു... സലിംകുമാർ.. ജഗതി.. ജീവിച്ചിരിക്കെ കൊല്ലപ്പെട്ട സിനിമാ താരങ്ങളുടെ എണ്ണം കൂടുന്നു; ഐടി ആക്ടിലെ അറിയപ്പെടാത്ത വകുപ്പ് തപ്പിയെടുത്ത് പൊലീസ്; വ്യാജ മരണം ആഘോഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്
തിരുവനന്തപുരം: വ്യാജമായി ആളുകളെ കൊല്ലുന്നവർ സൂക്ഷിക്കുക. സമൂഹമാദ്ധ്യമങ്ങളിലൂടെ ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നവരേയും ഇത്തരം വാർത്തകൾ ഷെയർ ചെയ്യുന്നവരേയും അമർച്ച ചെയ്യാൻ ഹൈടെക്‌സെല്ലും സൈബർസെല്ലും പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. ഇവർക്കെതിരെ ഇനി പൊലീസ് കേസ് എടുക്കും. ഐ.പി.സി. സെക്ഷൻ 500, ഐ.ടി. ആക്ട് 66 ഇ, 66 ഡി തുടങ്ങിയ സെക്ഷനുകൾ ഉൾപ്പ
തിരുവനന്തപുരം: വ്യാജമായി ആളുകളെ കൊല്ലുന്നവർ സൂക്ഷിക്കുക. സമൂഹമാദ്ധ്യമങ്ങളിലൂടെ ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നവരേയും ഇത്തരം വാർത്തകൾ ഷെയർ ചെയ്യുന്നവരേയും അമർച്ച ചെയ്യാൻ ഹൈടെക്‌സെല്ലും സൈബർസെല്ലും പ്രത്യേക പദ്ധതി തയ്യാറാക്കുന്നു.
ഇവർക്കെതിരെ ഇനി പൊലീസ് കേസ് എടുക്കും. ഐ.പി.സി. സെക്ഷൻ 500, ഐ.ടി. ആക്ട് 66 ഇ, 66 ഡി തുടങ്ങിയ സെക്ഷനുകൾ ഉൾപ്പെടുത്തിയാണു കേസെടുക്കുക. ഇതോടെ മൂന്നുവർഷംവരെ തടവും ഒരുലക്ഷംരൂപ പിഴയും ലഭിക്കും. വാർത്ത സൃഷ്ടിച്ചവർക്കു പുറമേ ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും ഇത്തരം വ്യാജ ലിങ്കുകൾ ഷെയർചെയ്യുന്നവർക്കെതിരേയും മേൽപറഞ്ഞ വകുപ്പുകൾ ചുമത്തിയാണു കേസെടുക്കുക.
ജഗതി ശ്രീകുമാറിന്റെ വ്യാജ മരണവാർത്ത ഏറെ ചർച്ചയായിരുന്നു. ഇതിനെതിരെ ജഗതിയുടെ ബന്ധുക്കൾ പരാതിയും നൽകി. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഇത്തരം പ്രചരണങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ മാസം നടൻ മാമുക്കോയ മരിച്ചെന്നുപറഞ്ഞ് സമൂഹമാദ്ധ്യമങ്ങളിൽ വാർത്ത പരന്നിരുന്നു. സലീംകുമാർ, നടി കനക, നടൻ ജിഷ്ണു എന്നിങ്ങനെ നിരവധി താരങ്ങൾക്കാണ് ഇത്തരത്തിൽ ദുരനുഭവം നേരിടേണ്ടി വന്നത്. നിരവധി സെലിബ്രിറ്റികളെ സമൂഹമാദ്ധ്യമങ്ങളിലൂടെ കൊലചെയ്തുവെങ്കിലും മിക്ക കേസുകളിലും പരാതികളില്ലാത്തതിനാൽ നടപടിയുണ്ടായിരുന്നില്ല. എന്നാൽ ജഗതിയുടെ വാർത്തയോടെ ിതിന് മാറ്റം വന്നു.
ഈ സാഹചര്യത്തിലാണ് ഐടി ആക്ടിലെ വകുപ്പുകൾ പ്രകാരമുള്ള കേസ് എടുക്കൽ. വാർത്തയുടെ ഉറവിടം കണ്ടെത്തി നടപടിയെടുക്കുമെന്നും വാർത്തകൾ ഷെയർ ചെയ്ത മുഴുവൻ പേർക്കെതിരേയും കേസെടുക്കുമെന്നും ഹൈടെക്‌സ്‌സെൽ അസിസ്റ്റന്റ് കമാൻഡന്റ് എൻ. വിനയകുമാർ വ്യക്തമാക്കി. ഇത്തരത്തിൽ വ്യാജമായുണ്ടാക്കിയ ലിങ്ക് സഹിതംപരാതി നൽകിയാൽ ഇവ ഷെയർ ചെയ്തവരേയും ലൈക്ക് ചെയ്തവരേയും മുഴുവനായി കണ്ടെത്താൻ സാധിക്കും. വ്യാജവാർത്തയുണ്ടാക്കിയ വ്യക്തിക്കു പുറമേ ഇതു സൃഷ്ടിക്കാനുപയോഗിച്ച കമ്പ്യൂട്ടർ സിസ്റ്റവും കസ്റ്റഡിയിലെടുക്കും.
ജഗതിശ്രീകുമാർ മരിച്ചതായി പ്രചരിച്ച വാർത്തകൾക്കെതിരേ ജഗതിയുടെ മകൻ രാജ്കുമാർ നൽകിയ പരാതിയിൽ അധികൃതർ നടപടിയെടുക്കുകയും മേൽപ്പറഞ്ഞ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മനോരമ വാർത്താചാനലിന്റെ ലോഗോയും വാട്ടർമാർക്കും ചേർത്താണു ജഗതിയുടെ മരണവാർത്ത സൃഷ്ടിച്ചത്.