- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഖുർആൻ ചികിത്സ' എന്നും ദിവ്യദർശനത്തിലൂടെ അസുഖം മാറ്റിത്തരാമെന്നും പറഞ്ഞും ആളുകളെ ആകർഷിക്കും; വാക്കുകളിൽ വീണു പോയവരെ വീട്ടിലേക്ക് ക്ഷണിക്കും; അറബി മന്ത്രിച്ച് തടവി എല്ലാം സുഖപ്പെട്ടു എന്നു പറഞ്ഞ് പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കും; തട്ടിപ്പിന് ഇരകളാക്കിയത് വിധവകളേയും ഭർത്താക്കന്മാർ ഗൾഫിലുള്ള സ്ത്രീകളേയും; വടകരയിലെ ചികിത്സയുടെ മറവിൽ പെൺകുട്ടികളെ പീഡിപ്പിച്ച വ്യാജസിദ്ധൻ സ്ഥിരം തട്ടിപ്പു വീരൻ
കോഴിക്കോട്: ചികിത്സയുടെ മറവിൽ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് വടകരയിൽ പിടിയിലായ വ്യാജ സിദ്ധൻ പണം തട്ടിപ്പ് കേസിലും പ്രതിയാണ്. ചികിത്സയുടെ പേരും പറഞ്ഞ് ഇയാൾ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് സൂചന. 'ഖുർആൻ ചികിത്സ' എന്ന പേരിലാണ് ചോയാം കണ്ടി മുഹമ്മദ് തട്ടിപ്പ് നടത്തി വന്നിരുന്നത്. ദിവ്യദർശനത്തിലൂടെ അസുഖം മാറ്റിത്തരമാമെന്ന് പറഞ്ഞാണ് ഇയാൾ ആളുകളെ തന്റെ അടുത്തേക്ക് ആകർഷിച്ചിരുന്നത്. വർഷങ്ങളായി ഇയാൾ വ്യാജ ചികിത്സയിലൂടെ തട്ടിപ്പ് തുടങ്ങിയിട്ട്. കുറ്റ്യാടി ചേരാപുരം പൂളക്കൂൽ എന്ന സ്ഥലം കേന്ദ്രീകരിച്ചാണ് ഇയാൾ വ്യാജ ചികിത്സ നടത്തി പോന്നിരുന്നത്. തന്റെ വീട്ടിൽ നിന്നും മറ്റു വീടുകളിൽ ചെന്നും ഇയാൾ മന്ത്രവാദ ചികിത്സ നടത്തിയിരുന്നു. ആശുപത്രിയിൽ പോയി ചികിത്സിക്കേണ്ട കാര്യമില്ലെന്നും മന്ത്രത്തിലൂടെ എല്ലാ അസുഖങ്ങളും മാറ്റി എടുക്കാനാവുമെന്നാണ് ഇയാൾ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഈ വാക്കുകൾ വിശ്വസിച്ച് നിരവധി ആളുകളാണ് ഇയാളെ കാണാൻ എത്തിയിരുന്നത്. ചിലർ ഇയാളെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്ക
കോഴിക്കോട്: ചികിത്സയുടെ മറവിൽ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് വടകരയിൽ പിടിയിലായ വ്യാജ സിദ്ധൻ പണം തട്ടിപ്പ് കേസിലും പ്രതിയാണ്. ചികിത്സയുടെ പേരും പറഞ്ഞ് ഇയാൾ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് സൂചന. 'ഖുർആൻ ചികിത്സ' എന്ന പേരിലാണ് ചോയാം കണ്ടി മുഹമ്മദ് തട്ടിപ്പ് നടത്തി വന്നിരുന്നത്. ദിവ്യദർശനത്തിലൂടെ അസുഖം മാറ്റിത്തരമാമെന്ന് പറഞ്ഞാണ് ഇയാൾ ആളുകളെ തന്റെ അടുത്തേക്ക് ആകർഷിച്ചിരുന്നത്. വർഷങ്ങളായി ഇയാൾ വ്യാജ ചികിത്സയിലൂടെ തട്ടിപ്പ് തുടങ്ങിയിട്ട്.
കുറ്റ്യാടി ചേരാപുരം പൂളക്കൂൽ എന്ന സ്ഥലം കേന്ദ്രീകരിച്ചാണ് ഇയാൾ വ്യാജ ചികിത്സ നടത്തി പോന്നിരുന്നത്. തന്റെ വീട്ടിൽ നിന്നും മറ്റു വീടുകളിൽ ചെന്നും ഇയാൾ മന്ത്രവാദ ചികിത്സ നടത്തിയിരുന്നു. ആശുപത്രിയിൽ പോയി ചികിത്സിക്കേണ്ട കാര്യമില്ലെന്നും മന്ത്രത്തിലൂടെ എല്ലാ അസുഖങ്ങളും മാറ്റി എടുക്കാനാവുമെന്നാണ് ഇയാൾ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഈ വാക്കുകൾ വിശ്വസിച്ച് നിരവധി ആളുകളാണ് ഇയാളെ കാണാൻ എത്തിയിരുന്നത്. ചിലർ ഇയാളെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യും. വ്യാജ ചികിത്സയുടെ പേരിൽ നിരവധി വീടുകൾ ഇയാൾ ഇത്തരത്തിൽ സന്ദർശിച്ചിട്ടുണ്ട്. തുടർന്ന് അറബി വാക്കുകൾ ഉരുവിട്ട് മന്ത്രങ്ങളിലൂടെ വ്യാജ ചികിത്സ നടത്തുകയും നല്ലൊരു തുക അവരുടെ കൈയിൽ നിന്ന് വാങ്ങിയെടുക്കുകയും ചെയ്യും.
ചിലരുടെ കൈയിൽ നിന്ന് പണത്തിന് പുറമെ സ്വർണ്ണാഭരണങ്ങളും വാങ്ങും. പറ്റിക്കാൻ എളുപ്പമുള്ള കുടുംബങ്ങളെയാണ് ഇയാൾ അധികവും ലക്ഷ്യം വെച്ചിരുന്നത്. വിധവകളേയും ഭർത്താക്കന്മാർ ഗൾഫിലുള്ള സ്ത്രീകളേയുമായിരുന്നു പറ്റിക്കാനായി ഇയാൾ കൂടതലും സമീപിച്ചിരുന്നത്. കുടുംബത്തിനുള്ളിലുള്ളവരെ പരസ്പരം തെറ്റിക്കുന്നതും ഇയാളുടെ പതിവായിരുന്നു. എന്നിട്ട് അതിൽ മുതലെടുപ്പ് നടത്തും. തുടർന്ന് ആ വീട്ടിൽ ഇയാൾ ആധിപത്യം സ്ഥാപിക്കും.
തിരുവള്ളൂരിലെ രണ്ട് പേർ പരാതിയുമായി എത്തിയതോടെയാണ് ഇയാളുടെ തട്ടിപ്പ് പുറം ലോകം അറിയുന്നത്. വൃക്ക രോഗ ചികിത്സയുമായി പരിയാരം മെഡിക്കൽ കോളേജിൽ പോയപ്പോഴാണ് തിരുവള്ളൂർ സ്വദേശികൾ വ്യാജ സിദ്ധനെ പരിചയപ്പെടുന്നത്. തുടർന്ന് ഇയാൾ തന്ത്രപൂർവ്വം തിരുവള്ളൂർ സ്വദേശികളെ തന്റെ വരുതിയിലാക്കുകയായിരുന്നു. ചികിത്സ വേണ്ടെന്നും മന്ത്രത്തിലൂടെ എല്ലാ അസുഖങ്ങളും മാറ്റിത്തരാമെന്നുമുള്ള സിദ്ധന്റെ വാക്കുകളിൽ ഇവർ വീണു. തുടർന്ന് 2.5 ലക്ഷത്തോളം രൂപ ഇവരിൽ നിന്നും സിദ്ധൻ തട്ടിയെടുത്തു. അസുഖമാണെങ്കിൽ മാറിയതും ഇല്ല. ഇതോടെ ഇവർ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ നടപടി എടുക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചു. കുറ്റ്യാടി പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തതോടെ ഇയാൾ മുങ്ങുകയായിരുന്നു.
കുറ്റ്യാടി പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്ത കാര്യം അറിഞ്ഞാണ് വടകരയിലെ പെൺകുട്ടികൾ തങ്ങളെ ചികിത്സക്കിടയിൽ ഇയാൾ പീഡിപ്പിച്ചിരുന്നതായി രക്ഷിതാക്കളോട് പറയുന്നത്. തുടർന്ന് രക്ഷിതാക്കൾ വടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 21 വയസുള്ള മൂത്ത കുട്ടിയെ ചികിത്സിക്കാനായാണ് ഇയാൾ ആദ്യം വീട്ടിൽ എത്തുന്നത്. പിന്നീട് 16 വയസുള്ള സഹോദരിയിൽ ജിന്ന് കയറിയിട്ടുണ്ടെന്ന് പറഞ്ഞ് ആ കുട്ടിയേയും ചികിത്സിക്കുകയായിരുന്നു. ചികിത്സിക്കുന്നതിനിടയിലാണ് കുട്ടികളെ ഇയാൾ പീഡിപ്പിച്ചത്.
തിരുവള്ളൂർ സ്വദേശികളെ പറ്റിച്ച കേസ് ഒത്ത് തീർക്കാനായി എത്തിയപ്പോഴാണ് പൊലീസ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ പിടിയിലായത് അറിഞ്ഞാൽ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ കുറ്റ്യാടിയിലെ രണ്ട് കേസും വടകരയിലെ ഒരു കേസുമാണ് ഇയാൾക്കെതിരെ ഉള്ളത്. പറ്റിക്കപ്പെട്ടവരിൽ പലരും വിവരം പുറത്തു പറയാൻ മടിക്കുന്നുമുണ്ട്.