- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർഗോട്ട് വ്യാജ പാസ്‌പോർട്ട് ഒരു പുത്തരിയല്ല; ഇന്നലെ മംഗലാപുരത്ത് പിടിച്ചത് 26 പേരുടെ പാസ്പോർട്ടുമായി എത്തിയ ആളെ; വ്യാജ പാസ്പോർട്ടുള്ള 11 പേരുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്
മംഗളൂരു: പാസ്‌പോർട്ട് കെട്ടുമായി തളിപ്പറമ്പ് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായി. തളിപ്പറമ്പ് ടൗണിലെ മുക്കോലവീട്ടിൽ അബ്ദുള്ള പല്ലക്കൻ (33) ആണ് 26 പേരുടെ പാസ്‌പോർട്ടുകളുമായി പിടിയിലായത്. അബ്ദുള്ളയിൽനിന്ന് പൊലീസ് പിടിച്ചെടുത്ത 26 പാസ്‌പോർട്ടുകളിൽ 24 എണ്ണവും ദുബായിലുള്ള ഇന്ത്യക്കാരുടേതാണ്. എന്നാൽ, അരക്കാൽ മൻസൂർ, മശൂർ ഷൂജ എന്നിവർ യു.എസ്. പൗരന്മാരാണ്. കാസർഗോഡ് കേന്ദ്രീകരിച്ച് ഐസിസ് റിക്രൂട്ട്‌മെന്റ് ഉൾപ്പെടെയുള്ള വിവാദങ്ങൾ കത്തിപടരുന്നതിനിടെയാണ് സംഭവം. അതിനാൽ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണത്തിനായി രംഗത്തുണ്ട്. 9 ഡബ്ല്യു 532 നമ്പർ വിമാനത്തിൽ ദുബായിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയ അബ്ദുള്ള പതിവ് പരിശോധനയ്ക്കിടയിലാണ് പിടിയിലായത്. അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ദുബായിൽ ട്രാവൽ ഏജൻസി നടത്തുന്ന അബ്ദുള്ള എന്ന മലയാളിയുടെ കീഴിൽ ട്രാവൽ ബിസിനസ്സുമായി ദുബായിൽ കഴിയുകയാണെന്നാണ് ഇയാളുടെ മൊഴി. ഹജ്ജ് തീർത്ഥാടകർക്കുള്ള നിയമങ്ങൾ മറ്റ് രാജ്യങ്ങളിൽ കർശനമാണ്. ചട്ടങ
മംഗളൂരു: പാസ്‌പോർട്ട് കെട്ടുമായി തളിപ്പറമ്പ് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായി. തളിപ്പറമ്പ് ടൗണിലെ മുക്കോലവീട്ടിൽ അബ്ദുള്ള പല്ലക്കൻ (33) ആണ് 26 പേരുടെ പാസ്‌പോർട്ടുകളുമായി പിടിയിലായത്.
അബ്ദുള്ളയിൽനിന്ന് പൊലീസ് പിടിച്ചെടുത്ത 26 പാസ്‌പോർട്ടുകളിൽ 24 എണ്ണവും ദുബായിലുള്ള ഇന്ത്യക്കാരുടേതാണ്. എന്നാൽ, അരക്കാൽ മൻസൂർ, മശൂർ ഷൂജ എന്നിവർ യു.എസ്. പൗരന്മാരാണ്. കാസർഗോഡ് കേന്ദ്രീകരിച്ച് ഐസിസ് റിക്രൂട്ട്‌മെന്റ് ഉൾപ്പെടെയുള്ള വിവാദങ്ങൾ കത്തിപടരുന്നതിനിടെയാണ് സംഭവം. അതിനാൽ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണത്തിനായി രംഗത്തുണ്ട്.
9 ഡബ്ല്യു 532 നമ്പർ വിമാനത്തിൽ ദുബായിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയ അബ്ദുള്ള പതിവ് പരിശോധനയ്ക്കിടയിലാണ് പിടിയിലായത്. അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ദുബായിൽ ട്രാവൽ ഏജൻസി നടത്തുന്ന അബ്ദുള്ള എന്ന മലയാളിയുടെ കീഴിൽ ട്രാവൽ ബിസിനസ്സുമായി ദുബായിൽ കഴിയുകയാണെന്നാണ് ഇയാളുടെ മൊഴി.
ഹജ്ജ് തീർത്ഥാടകർക്കുള്ള നിയമങ്ങൾ മറ്റ് രാജ്യങ്ങളിൽ കർശനമാണ്. ചട്ടങ്ങളിൽ അയവുള്ള ഇന്ത്യയിൽനിന്ന് പാക്കേജ് തരപ്പെടുത്താനാണ് നാട്ടിലേക്ക് വന്നതെന്നും അബ്ദുള്ളയുടെ മൊഴിയിൽ പറയുന്നു. തളിപ്പറമ്പ്, കാഞ്ഞങ്ങാട്, കോഴിക്കോട് എന്നിവിടങ്ങളിലുള്ള ട്രാവൽ ഏജൻസികളെ സമീപിച്ചെങ്കിലും എവിടെയും ഒഴിവ് ഇല്ലാത്തതിനാൽ പാസ്‌പോർട്ടുകളുമായി ദുബായിലേക്ക് മടങ്ങുകയായിരുന്നുവെന്നും അബ്ദുള്ള മൊഴിയിൽ പറയുന്നു.
അനധികൃതമായി കൈവശം വച്ച പാസ്‌പോർട്ടുകൾ വ്യാജമാണോ എന്നു പരിശോധിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത പാസ്‌പോർട്ടുകൾ വ്യാജമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ വിശദമായ അന്വേഷണത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ഇവയെങ്ങനെ ഇയാളുടെ കൈവശമെത്തി തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നു പൊലീസ് വ്യക്തമാക്കി.
ദുബായിൽ ജോലി ചെയ്യുന്ന ഇയാൾ അവധിക്കു നാട്ടിലെത്തി തിരികെ പോകാൻ മംഗളൂരുവിലെത്തിയപ്പോഴാണു പിടിയിലായത്. 1976ലെ ഇന്ത്യൻ പാസ്‌പോർട്ട് നിയമം അനുസരിച്ചു പാസ്‌പോർട്ട് രാജ്യത്തിനു പുറത്തേക്കു തപാലിൽ അയയ്ക്കാനോ ഉടമ അധികാരപ്പെടുത്താതെ കൈവശം കരുതാനോ പാടില്ല. എന്നാൽ, ഉടമകളുടെ അധികാരപ്പെടുത്തൽ ഇല്ലാതെയാണ് ഇയാൾ ഇത്രയും പാസ്‌പോർട്ടുകൾ കൈവശംവച്ചത്.