- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കുഞ്ഞിനെ സഹോദരന് നൽകണമെന്നാവശ്യപ്പെട്ട് സമ്മർദം തുടങ്ങി; നാട്ടിൽ അവധിക്ക് പോയപ്പോൾ ഹൃദയാഘാതം മൂലം മരിച്ചെന്ന് പറഞ്ഞ് ആരും അറിയാതെ സംസ്കാരം നടത്തി; ഹരിയാനയിൽ കുഴിച്ച് മൂടപ്പെട്ട മകളുടെ കൊലയാളിയെ പിടികൂടാൻ രംഗത്തിറങ്ങിയ ലണ്ടനിലെ ഇന്ത്യൻ കുടുംബത്തിന്റെ കഥ
ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ വംശജ സീത കൗറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഇനിയും ചുരുളഴിയാതെ തുടരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. യുകെയിൽ നിന്നും ഭർത്താവിനൊപ്പം ഇന്ത്യയിലേക്ക് പോയ യുവതി ഇന്ത്യയിൽ വച്ചാണ് മരിച്ചത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകളുണ്ടെന്നാണ് ലണ്ടനിലെ ഇവരുടെ കുടുംബക്കാർ ആരോപിക്കുന്നത്. സീതകൗറിന്റെ ഒരു കുഞ്ഞിനെ ഭർത്താവിന്റെ സഹോദരന് നൽകണമെന്നാവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും സമ്മർദം ചെലുത്തിയിരുന്നുവെന്നും എന്നാൽ യുവതി ഇതിനെ എതിർത്തിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് സീതയും ഭർത്താവും വീട്ടുകാരും തമ്മിൽ നല്ല സുഖത്തിലല്ലായിരുന്നുവെന്നും സൂചനയുണ്ട്. ഇന്ത്യയിലേക്ക് അവധിക്ക് പോയപ്പോൾ സീതയ്ക്ക് ഹൃദയാഘാതം വന്ന് മരിച്ചെന്നായിരുന്നു ഭർത്തൃവീട്ടുകാർ ഇസ്റ്റ് ലണ്ടനിലെ ഇവരുടെ കുടുംബത്തെ അറിയിച്ചിരുന്നത്. തുടർന്ന് ആരും അറിയാതെ ഇവരുടെ മൃതദേഹം സംസ്‌കരിച്ചുവെന്നും ആരോപണമുണ്ട്. എന്തായാലും ഹരിനാനയിൽ കുഴിച്ച് മൂടപ്പെട്ട മകളുടെ കൊലയാളിയ
ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ വംശജ സീത കൗറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഇനിയും ചുരുളഴിയാതെ തുടരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. യുകെയിൽ നിന്നും ഭർത്താവിനൊപ്പം ഇന്ത്യയിലേക്ക് പോയ യുവതി ഇന്ത്യയിൽ വച്ചാണ് മരിച്ചത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകളുണ്ടെന്നാണ് ലണ്ടനിലെ ഇവരുടെ കുടുംബക്കാർ ആരോപിക്കുന്നത്. സീതകൗറിന്റെ ഒരു കുഞ്ഞിനെ ഭർത്താവിന്റെ സഹോദരന് നൽകണമെന്നാവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും സമ്മർദം ചെലുത്തിയിരുന്നുവെന്നും എന്നാൽ യുവതി ഇതിനെ എതിർത്തിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് സീതയും ഭർത്താവും വീട്ടുകാരും തമ്മിൽ നല്ല സുഖത്തിലല്ലായിരുന്നുവെന്നും സൂചനയുണ്ട്. ഇന്ത്യയിലേക്ക് അവധിക്ക് പോയപ്പോൾ സീതയ്ക്ക് ഹൃദയാഘാതം വന്ന് മരിച്ചെന്നായിരുന്നു ഭർത്തൃവീട്ടുകാർ ഇസ്റ്റ് ലണ്ടനിലെ ഇവരുടെ കുടുംബത്തെ അറിയിച്ചിരുന്നത്. തുടർന്ന് ആരും അറിയാതെ ഇവരുടെ മൃതദേഹം സംസ്‌കരിച്ചുവെന്നും ആരോപണമുണ്ട്. എന്തായാലും ഹരിനാനയിൽ കുഴിച്ച് മൂടപ്പെട്ട മകളുടെ കൊലയാളിയെ പിടികൂടൻ ലണ്ടനിലെ ഇന്ത്യൻ കുടുംബ ഇപ്പോൾ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്.
സഹോദരിയുടെ മൃതദേഹത്തിൽ കണ്ട മുറിവുകളും പാടുകളും സംശയമുണർത്തുന്നതാണെന്നാണ് സ്വിൻഡർ കൗർ വെളിപ്പെടുത്തുന്നത്. മൃതദേഹം പൂർണമായും ബ്ലാങ്കറ്റിൽ പൊതിഞ്ഞിരുന്നുവെന്നും താൻ അത് നീക്കി നോക്കിയപ്പോഴാണ് സംശയകരമായ രീതിയിലുള്ള പാടുകൾ കണ്ടതെന്നും അവർ വെളിപ്പെടുത്തുന്നു. നെഞ്ചിലും കഴുത്തിലും മുറിപ്പാടുകളുണ്ടായിരുന്നു. ഇക്കാര്യം സീതയുടെ ഭർത്താവിന്റെ കുടുംബത്തോട് സ്വിൻഡർ ക്രോധത്തോടെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 31നായിരുന്ന സീത ഇന്ത്യയിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് ബ്രിട്ടനിലെ മാതാപിതാക്കളെ ഭർത്തൃവീട്ടുകാർ അറിയിച്ചിരുന്നത്. എന്നാൽ 33 വയസ് മാത്രം പ്രായമുള്ള സീതയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അതിനാൽ ഹൃദയാഘാതം ഉണ്ടാകാൻ യാതൊരു സാധ്യതയുമില്ലെന്നും കുടുംബം വിശ്വസിക്കുന്നു. മരണവാർത്തയറിഞ്ഞ് ലണ്ടനിൽ നിന്നും കുടുംബാംഗങ്ങൾ ഡൽഹിയിലെത്തുകയും തുടർന്ന് അടുത്ത ദിവസം ഹരിയാനയിലെ കുരുക്ഷേത്രയിലെത്തിച്ചേരുകയുമായിരുന്നു. ഇവിടെയാണ് സീതയുടെ ഭർത്താവിന്റെ വീട്.
മകളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി ബ്രിട്ടനിലേക്ക് കൊണ്ടു പോകണമെന്ന് സീതയുടെ വീട്ടുകാർ ഭർത്താവിനോട് ആവശ്യപ്പെടുകയും അയാൾ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ അവരെ ഞെട്ടിച്ച് കൊണ്ട് അടുത്ത പ്രഭാതത്തിൽ സീതയുടെ മൃതദേഹം ഭർത്തൃവീട്ടുകാർ ആരുമറിയാതെ സംസ്‌കരിക്കുകയായിരുന്നു. ഇത്തരത്തിൽ സീതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുകയാണ്. കഴിഞ്ഞ ആഴ്ച ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വുമൺസ് ഗ്രൂപ്പായ സൗത്താൽ ബ്ലാക്ക് സിസ്റ്റേർസ് സീതയുടെ മരണത്തിലെ ദുരൂഹത ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരു കാംപയിൻ ലോഞ്ച് ചെയ്തതിനെ തുടർന്ന് ഈ ദുരൂഹമരണം ശ്രദ്ധ നേടിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ നീതിനേടാൻ വേണ്ടി സീതയുടെ കുടുംബം കഠിനമായി പ്രവർത്തിച്ചിരുന്നുവെങ്കിലും ഫലം കണ്ടിട്ടില്ല.
ഇതിൽ അവർ നിരാശരും രോഷാകുലരുമാണ്. ബ്രിട്ടീഷ് അധികൃതരും ഇന്ത്യൻ അധികൃതരും ഈ സംശയകരമായ മരണത്തിന്റെ ചുരുളഴിക്കാൻ യാതൊരു വിധത്തിലുള്ള താൽപര്യവുമെടുക്കുന്നില്ലെന്നും സീതയുടെ കുടുംബക്കാർക്ക് പരാതിയുണ്ട്. ഇന്ത്യൻ പൊലീസ് ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തിയില്ലെന്നാണ് സീതയുടെ കുടുംബം കുറ്റപ്പെടുത്തുന്നത്. ഇതിന് പുറമെ യുകെ അധികൃതരും കാര്യമായൊന്നും ചെയ്തിട്ടില്ല. തങ്ങളുടെ പൗരത്വമുള്ളയാൾക്ക് എന്ത് സംഭവിച്ചുവെന്ന് ഫോറിൻ ഓഫീസോ അല്ലെങ്കിൽ ലണ്ടൻ പൊലീസോ ഇതുവരെ തിരക്കിയിട്ടുമില്ല. ഇക്കാര്യത്തിൽ അധികൃതർ തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും കൈകഴുകി ഒഴിഞ്ഞ് മാറിയിരിക്കുന്നുവെന്നാണ് ബ്ലാക്ക് സിസ്റ്റേർസിലെ പ്രാഗ്‌ന പട്ടേൽ പ്രതികരിച്ചിരിക്കുന്നത്. അതിനാൽ സീതയുടെ കുടുംബം ഇതിനായി മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നുവെന്നും പട്ടേൽ ആവശ്യപ്പെടുന്നു.
23ാംവയസിൽ ഒരു ബ്യൂട്ടീഷ്യനെന്ന നിലയിൽ സീത ഈസ്റ്റ് ലണ്ടനിൽ ഒറു ചെറിയ സലൂൺ നടത്തിയിരുന്നു. തന്റെ കുടുംബത്തിന് വേണ്ടി അവൾ നന്നായി അധ്വാനിക്കുകയും ചെയ്തിരുന്നു. ആ സമയത്താണ് ഹരിയാനയിൽ നിന്നുള്ള പവന്റെ വിവാലോചനം മാതാപിതാക്കൾ സീതയ്ക്കായി കൊണ്ടു വന്നിരുന്നത്. തുടർന്ന് വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് പവൻ യുകെയിലേക്ക് വരുകയും ചെയ്തിരുന്നു. ഇവർക്ക് ആദ്യത്തെ കുട്ടി പിറന്നപ്പോഴാണ് പ്രശ്നം തുടങ്ങിയത് . തങ്ങളുടെ ഒരു കുട്ടിയെ കുട്ടികളില്ലാത്ത തന്റെ സഹോദരന് നൽകാമെന്ന് സീതയുടെ അനുവാദമില്ലാതെ പവൻ വാക്ക് കൊടുത്തതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തങ്ങളുടെ മകനെ സഹോദരന് കൊടുക്കണമെന്ന ഭർത്താവിന്റെ ആവശ്യം നിരാകരിച്ച സീതയെ അയാൾ മർദിക്കാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ അവൾ പിടിച്ച് നിൽക്കുകയായിരുന്നു. തുടർന്ന് തന്റെ അമ്മയ്ക്ക് സുഖമില്ലെന്നും കുട്ടികളെ കാണണമെന്നും കള്ളം പറഞ്ഞ് പവൻ സീതയെ ഇന്ത്യയിലേക്ക് തന്ത്രത്തിൽ കൊണ്ടുപോവുകയായിരുന്നുവെന്ന് സീതയുടെ സഹോദരി ആരോപിക്കുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് വന്ന സീത പിന്നീടൊരിക്കലും യുകെയിലേക്ക് തിരിച്ച് പോയില്ല.